കൊച്ചി: പിണറായി വിജയനെതിരെ നിരന്തര ആരോപണങ്ങളാണ് ക്രൈംപത്രാധിപർ ടിപി നന്ദകുമാർ നടത്തുന്നത്. ഇതിനിടെ നന്ദകുമാറിന്റെ ഒരു ആരോപണത്തിനെതിരെ വിമർശനവുമായി മാതൃഭൂമിയിലെ ഡൽഹി ലേഖകൻ കുറിപ്പിട്ടിരുന്നു. നന്ദകുമാർ കള്ളം പറയുന്നുവെന്നായിരുന്നു ആരോപണം. ഇതിന് തെളിവുകൾ നിരത്തി മറുപടി നൽകുകയാണ് ടിപി നന്ദകുമാര്

നന്ദകുമാറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ

മാതൃഭൂമി മണികണ്ഠന്റെ എഫ് ബി പോസ്റ്റ് .......
പത്രപ്രവർത്തകരുടെ ഫോൺ ചോർത്തുന്നു....! രഹസ്യ പൊലീസ് നിരീക്ഷിക്കുന്നു ..
ബ്ലാക്ക് മെയിൽ ചെയ്യുന്നു...! വഴങ്ങാത്തവരെ കള്ളക്കേസിൽ കുടുക്കുന്നു ... ആരോപണം വീണ്ടും ഞാൻ ആവർത്തിക്കുന്നു...!

പിണറായി വിജയൻ എന്ന മുഖ്യന്റെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന അന്താരാഷ്ട്ര കള്ളക്കടത്തിന്റെയും ഹവാല ഇടപാടിന്റെയും തീവ്രവാദ പ്രവർത്തനത്തിന്റെയും പെൺവാണിഭത്തിന്റെയും ചാരപ്രവർത്തി കളുടെയും സ്വജനപക്ഷപാതത്തിന്റെ യും അഴിമതികളുടെയും നാണംകെട്ട കഥകൾ ഇന്ന് നാഷണൽ -ഇന്റർ നാഷണൽ മാധ്യമങ്ങളിൽ സെൻസേഷണൽ വാർത്തകൾ ആണ്. ഒരു ഭരണാധികാരി എങ്ങനെയെല്ലാം ആവരുത് എന്നതിന് ഉദാഹരണമായ് മാറിക്കഴിഞ്ഞിരിക്കുന്നു ഇന്ന് പിണറായി വിജയൻ. പ്രതിപക്ഷനേതാവിന്റെയടക്കം മുന്നൂറോളം പ്രമുഖരുടെ ഫോൺ കോളുകൾ നിയമവിരുദ്ധമായി DGP ബഹ്റയുടെ സഹായത്തോടെ ഇദ്ദേഹം ചോർത്തി കൊണ്ടിരിക്കുന്നു. തന്റെ വഴിവിട്ട ഭരണത്തിന് ഭീഷണിയായെക്കാമായിരുന്ന ഓരോരുത്തർക്കും നേരെ പ്രായോഗിക്കാനുള്ള ആയുധങ്ങളായ് അവ ഉപയോഗിക്കുന്നു. മാധ്യമ പ്രവർത്തകർക്കെതിരെയുള്ള കേസും ബ്ലാക്ക് മെയിലിങ്ങും ഭീഷണിയുമെല്ലാം ഇതിന്റെ തുടർച്ച തന്നെ... എനിക്കെതിരെ രഹസ്യ പൊലീസ് അന്വേഷണവും ഫോൺ ചോർത്തലും തുടർന്നപ്പോൾ എറണാകുളം പൊലീസ് കമ്മീഷണർക്ക് ഞാൻ പരാതി കൊടുത്തിരുന്നു. ഇപ്പോൾ ഞാൻ ഡിജിപിക്ക് പരാതി കൊടുക്കാൻ പോകുന്നു. ഇനിയും ഈ നിയമവിരുദ്ധ നടപടി തുടർന്നാൽ കോടതിയെ സമീപിക്കുമെന്ന് അറിയിച്ചുകൊണ്ട്...

ഇക്കാര്യങ്ങളെല്ലാം വിശദമായി തന്നെ എന്റെ കഴിഞ്ഞ പോസ്റ്റിൽ ഞാൻ പ്രതിപാദിച്ചിരുന്നു. എന്നാൽ ഇന്ന് വീണ്ടും ഇത് ആവർത്തിക്കുന്നത് എന്റെ പോസ്റ്റിലെ പരാമർശങ്ങൾ കളവാണെന്നും ഞാൻ ആ വാർത്ത പിൻവലിക്കണം എന്നും അഭ്യർത്ഥിച്ച് കൊണ്ടുള്ള മാതൃഭൂമി റിപ്പോർട്ടർ P.K.മണികണ്ഠന്റെ പോസ്റ്റിനെ തുടർന്നാണ്. എന്റെ അക്ഷരങ്ങളിൽ അസത്യത്തിന്റെ മഷി ഒരിക്കലും കലർന്നിട്ടില്ല എന്ന് പരിപൂർണ വിശ്വാസം എനിക്ക് ഉള്ളത്‌കൊണ്ട് തന്നെ പ്രിയ സുഹൃത്ത് മണികണ്ഠന്റെ പോസ്റ്റിനുള്ള കൃത്യവും വ്യക്തവുമായ മറുപടി എന്റെ കൈയിൽ ഭദ്രമാണെന്നത് ആദ്യംതന്നെ പറയട്ടെ... താങ്കൾ അടക്കമുള്ള മാധ്യമ പ്രവർത്തകരെ സർക്കാർ അനുവദിച്ച കോടികളുടെ ഫണ്ട് തട്ടിച്ചു എന്ന കേസിൽ അറസ്റ്റ് ചെയ്യുമെന്ന് കേരള സർക്കാർ ഭീഷണിപ്പെടുത്തി എന്നും ബ്ലാക് മെയിൽ ചെയ്തു എന്നും ഉള്ള എന്റെ പരാമർശമാണ് താങ്കൾ കളവാണ് എന്ന് പറഞ്ഞിരിക്കുന്നത്. എന്നാൽ WPC 6695/2018 എന്ന കേസ് നമ്പറിൽ താങ്കളടക്കമുള്ളവരെ മുഖ്യപ്രതിയാക്കി ഹൈക്കോടതിയിൽ നൽകിയിരുന്ന പൊതു താല്പര്യ ഹർജിയിൽ നിങ്ങൾ കുറ്റക്കാരാണെന്നുള്ള അന്വേഷണ റിപ്പോർട്ട് അടങ്ങിയ സത്യവാങ്മൂലവും മറുപടിയും നൽകാൻ പിണറായി വിജയൻ അടിയന്തിര നിർദ്ദേശം നൽകിയിരിക്കുന്ന ഈ സാഹചര്യത്തിലും സർക്കാരിനെയും പിണറായിയെയും സംരക്ഷിക്കാൻ വേണ്ടി താങ്കൾ നടത്തിയ ഈ സോഷ്യൽ മീഡിയ വെള്ളപൂശൽ തന്നെ എന്റെ പോസ്റ്റിലെ പരാമർശങ്ങളെ അടിവരയിട്ടുറപ്പിക്കുന്നവയാണ്.

പിണറായി നടത്തിയ തട്ടിപ്പുകൾ മൂടിവെയ്ക്കാനും പത്രപ്രവർത്തകരെ തന്റെ സ്തുതിപാഠകരാക്കാനും ഈ കള്ളക്കേസിനെ പിണറായി വിജയൻ എന്ന ഭരണാധികാരി ആയുധമാക്കി എന്ന എന്റെ വാക്കുകൾ ശരിയാണ് എന്നതിനുള്ള തെളിവാണ് മണികണ്ഠന്റെ ഈ പോസ്റ്റ്. കോടികളുടെ തട്ടിപ്പ് ആരോപണം ഉണ്ടായിട്ടും ഇത്രയും നാൾ പിണറായി മൗനം പാലിച്ചത് ഞാൻ നേരത്തെ സൂചിപ്പിച്ചത് പോലെ താങ്കളെപ്പോലുള്ള ചുരുക്കം ചില മാധ്യമ സുഹൃത്തുക്കളുടെ സ്തുതിഗീതങ്ങളുടെ തണുപ്പേറ്റിട്ടാവാം. എന്നാൽ ഇന്ന് സ്ഥിതി ഗതികൾ മാറിയിരിക്കുന്നു. പിണറായി വിജയന്റെ അവിശുദ്ധ കഥകൾക്ക് നേരെ നട്ടെല്ലുള്ള പത്രപ്രവർത്തകർ തൂലിക ചലിപ്പിക്കാൻ തുടങ്ങിക്കഴിഞ്ഞു. പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ പിണറായി വിജയൻ എന്ന കപട നേതാവിന്റെ ഭരണ ഭീകരതകൾ ജനങ്ങൾ അറിഞ്ഞു തുടങ്ങി. ഇതിൽ വിറളി പൂണ്ടാണ് ഇപ്പോൾ മണികണ്ഠൻ അടക്കമുള്ള മാധ്യമപ്രവർത്തകർക്കെതിരെയുള്ള കേസ് വീണ്ടും അന്വേഷണം നടത്താനും ശക്തമായ വകുപ്പുകൾ ചാർത്തി ഇവരെ ജയിലിൽ അടയ്ക്കാനും പിണറായിയും പിണറായിയുടെ ഉപദേഷ്ടവ് ബ്രിട്ടാസും പ്രെസ്സ് സെക്രട്ടറി പിഎം മനോജും ചേർന്ന് തയ്യാറെടുക്കുന്നത്.

3കോടിയോളം സർക്കാർ ഫണ്ടും തട്ടിപ്പ് നടത്തി എന്ന് കാണിച്ചുകൊണ്ടാണ് വിജിലൻസ് അന്വേഷണത്തിനുള്ള VIG -E4/340/2019 എന്ന ഫയലുകളും മറ്റു അനുബന്ധ കേസുകളുമടക്കം അടിയന്തിര പ്രാധാന്യത്തോടെ നടപടി സ്വീകരിക്കാൻ പി ആർ ഡി U.V.ജോസിനും വിജിലൻസ് അഡിഷണൽ ചീഫ് സെക്രട്ടറി T.K.ജോസിനും കർശന നിർദ്ദേശം പിണറായി നൽകിയിരിക്കുന്നത്. ഒന്നുകൂടി പറയട്ടെ, ഞാനൊരിക്കലും വ്യക്തിപരമായി മണികണ്ഠനോ മറ്റു പത്രപ്രവർത്തകർക്കോ എതിരല്ല. എന്നാൽ ശക്തമായ വകുപ്പുകൾ ചുമത്തി താങ്കളടക്കമുള്ളവർക്ക് കൈവിലങ്ങ് പണിയുമ്പോഴും അതറിയാതെ അതേ പിണറായിക്കു വേണ്ടി മതിൽ പണിയുന്ന താങ്കളോട് എനിക്ക് സഹതാപം മാത്രമാണ് തോന്നുന്നത് . പ്രിയ സുഹൃത്ത് മണികണ്ഠന് വേണ്ടി ഈ കേസ് ഫയലിന്റെ പ്രസ്തുത ഭാഗം ഞാൻ ഇതോടൊപ്പം ചേർക്കുന്നു.

പത്ര-പൗര-അഭിപ്രായ സ്വാതന്ത്ര്യത്തിനായ് മുറവിളി കൂട്ടുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുള്ള അതേ പിണറായി തന്നെ ഇന്ന് ഞാനടക്കമുള്ള പലരുടെയും വ്യക്തി സ്വാതന്ത്ര്യത്തിൽ കടന്ന് കയറി ഫോൺ ചോർത്തൽ തുടങ്ങിയ തരംതാണ പ്രവൃത്തികളിലേക്ക് അധപതിച്ച കാഴ്ചയ്ക്ക് സാക്ഷിയായ എനിക്ക് ഇതിൽ തെല്ലും അത്ഭുതം തോന്നുന്നില്ല എന്നതാണ് വാസ്തവം... അതിനെതിരെ ജീവൻ പോയാലും ഞാൻ പോരാടുക തന്നെ ചെയ്യും. മണികണ്ഠൻ, താങ്കൾക്ക് ഉള്ളതിനേക്കാൾ ആത്മബന്ധം മാതൃഭൂമിയുമായി എനിക്കുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു അതൊരു വികാരമാണ് സുഹൃത്തേ. ജന്മനാ പാരമ്പര്യമായി ലഭിച്ച മനസ്സിലുള്ള വികാരം...! ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ ഒരു ദേശീയ പത്രമാണ് മാതൃഭൂമി എന്ന് താങ്കൾ മറക്കരുത് . ബ്രിട്ടീഷുകാരുടെ മുന്നിൽ പോലും സ്വാതന്ത്ര്യത്തിനുവേണ്ടി നെഞ്ചുവിരിച്ചു നിന്ന പത്രമാണ് മാതൃഭൂമി എന്ന് താങ്കൾ ഓർക്കുക തന്നെ വേണം മണികണ്ഠൻ.....

T. P. NANDAkUMAR, CHIEF EDITOR, CRIME