എസ്എൻസി ലാവ്ലിൻ കേസ് കുറ്റ വിചാരണ നേരിടാൻ പിണറായിക്ക് ധൈര്യമുണ്ടോ ...? ക്രൈം ചീഫ് എഡിറ്റർ പിണറായി വിജയനെ വെല്ലുവിളിക്കുന്നു ....!

പിണറായി വിജയൻ ഇരട്ടചങ്കൻ എന്നും ധീരൻ എന്നും ആണ് അണികൾ വിശേഷിപ്പിക്കാറുള്ളത്. അത് അദ്ദേഹം തന്നെ അക്കാര്യം പലതവണ പല രൂപത്തിൽ സൂചിപ്പിച്ചിട്ടുണ്ട് .എന്നാൽ എന്റെ അനുഭവത്തിൽ ഞാൻ കണ്ട ഏറ്റവും വലിയ ഭീരുക്കളിൽ ഒരാളാണ് പിണറായി വിജയൻ. ഞാൻ അദ്ദേഹത്തിനെതിരെ എന്റെ പേരും ഫോട്ടോയും വച്ചാണ് അന്വേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. പ്രസിദ്ധീകരിച്ചപ്പോൾ അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങൾ തെറ്റാണെന്ന് ഉറപ്പ് ഉണ്ടായിരുന്നെങ്കിൽ പിണറായി വിജയൻ ചെയ്യേണ്ടിയിരുന്നത് എനിക്കെതിരെ മാനനഷ്ട കേസ് കൊടുക്കുക എന്നുള്ള നിയമ നടപടി ആയിരുന്നു.. അതായിരുന്നു ധീര നടപടി .

എന്നാൽ നാട്ടിലുള്ള സകല ആളുകളെയും നികൃഷ്ട ഭാഷയിൽ ആക്ഷേപിക്കുന്ന അദ്ദേഹം ക്രൈം പ്രസിദ്ധീകരിച്ച വാർത്തകളെ നേരിടാനാവാതെ ക്രൈമിന്റെ ഓഫീസിലേക്ക് ഇപ്പോൾ അദ്ദേഹത്തിന്റെ മരുമകനായ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ഗുണ്ടകളെ അയയ്ക്കുകയായിരുന്നു. അവരെക്കൊണ്ട് പിണറായി വിജയന്റെ കോടിക്കണക്കിന് രൂപയുടെ അവിഹിത ഇടപാടിന്റെ തെളിവുകൾ ആയ കമല ഇന്റർനാഷണൽ എക്‌സ്‌പോർട്ടിങ് കമ്പനി സിംഗപ്പൂർ, എസ്എൻസി ലാവ്ലിൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിലപ്പെട്ട രേഖകൾ തട്ടിക്കൊണ്ടു പോകുകയോ പെട്രോളൊഴിച്ച് കത്തിക്കുകയോ ചെയ്യുകയായിരുന്നു. മാത്രമല്ല ഗുണ്ടകളെ വിട്ട് സംഹാരതാണ്ഡവമാടി ലക്ഷക്കണക്കിന് ക്രൈമിന്റെ കോപ്പികൾ കടകളിൽ നിന്നും ഏജന്റ് മാരിൽ നിന്നും ബലമായി പിടിച്ചെടുക്കുകയും അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു .

ഞാൻ പത്രസമ്മേളനം വിളിച്ചു നിരവധിതവണ പ്രസിദ്ധീകരിച്ചത് എല്ലാം സത്യമാണെന്നും രേഖകൾ പാർട്ടിക്ക് നൽകാൻ തയ്യാറാണെന്ന് അറിയിച്ചിട്ടും എന്നെ കൊല്ലാൻ ഉള്ള പ്ലാൻ ആയിരുന്നില്ലേ താങ്കൾ നടത്താൻ ശ്രമിച്ചത് ... പിണറായി വിജയൻ?. അതും പോരാഞ്ഞ് എന്നെ അശ്ലീല.. മഞ്ഞ.. കെട്ടിച്ചമച്ച വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ബ്ലാക്ക് മെയിലർ ആണെന്ന് പ്രചരിപ്പിച്ചില്ലേ..? ഇതൊക്കെ ഭീരുത്വതിന്റെ ലക്ഷണമല്ലേ പിണറായി വിജയൻ ...,?

താങ്കൾക്കെതിരെ നൂറുകണക്കിന് രേഖകളും സാക്ഷികളും ഉണ്ടായിരിക്കെ ടെക്‌നിക്കൽ കാര്യം അവതരിപ്പിച്ചു വളഞ്ഞ വഴിയിലൂടെ സിബിഐ കോടതിയിലും ഹൈക്കോടതിയിലും കുറ്റവിമുക്തനാക്കി കൊണ്ടുള്ള ഉത്തരവ് നേടുകയായിരുന്നു ഇല്ലേ...? ഇപ്പോഴിതാ പിണറായി വിജയൻ , എസ്എൻസി ലാവ്ലിൻ കേസ് 18 തവണ സുപ്രീംകോടതിയിൽ മാറ്റിവെപ്പിച്ച താങ്കൾ വീണ്ടും മാറ്റിവയ്ക്കാനുള്ള തന്ത്രങ്ങൾ പണിയുന്നതും ഭീരുത്വതിന്റെ ലക്ഷണം അല്ലേ ...?

31 -8-2020 ൽ കോടതി കേസ് പരിഗണിക്കാനിരിക്കുന്ന സന്ദർഭത്തിൽ ഇങ്ങനെ ഒരു അപേക്ഷയുമായി കേസിലെ മറ്റൊരു പ്രതിയായ ശിവദാസൻ എത്തിയത് ആർക്ക് വേണ്ടിയാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ പിണറായി വിജയൻ..? താങ്കൾ ധീരൻ ആണെന്ന് സ്വയം പറയുന്നു. ഇരട്ട ചങ്കൻ ആണെന്നും എന്തിനേയും നേരിടാൻ കഴിവുള്ള ആളാണെന്നും നാഴികയ്ക്ക് നാല്പത് വട്ടം പലരെക്കൊണ്ടും പറയിപ്പിച്ചു കൊണ്ടേയിരിക്കുന്നു. അങ്ങനെയെങ്കിൽ താങ്കൾ വിചാരണക്കോടതിയിൽ കുറ്റ വിചാരണ നേരിടാൻ തയ്യാറാണെന്ന് സുപ്രീം കോടതിയെ അറിയിച്ചു ധീരത കാണിക്കുമോ...? അങ്ങനെയെങ്കിൽ സിബിഐ ഹാജരാക്കിയ നൂറുകണക്കിന് സാക്ഷികളെ വിസ്തരിച്ചും രേഖകൾ പരിശോധിച്ചും താങ്കൾ തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിയിക്കാനും അഗ്‌നിശുദ്ധി വരുത്താനും അത് വഴി താങ്കൾ പരിശുദ്ധൻ ആണെന്നും ഒളിച്ചോട്ടകാരനല്ല എന്നും തെളിയിക്കാൻ കഴിയില്ലേ പിണറായി വിജയൻ ....? അതല്ലേ ധീരത....?

അതേ എസ്എൻസി ലാവലിൻ കേസിൽ സിബിഐ കോടതിയിൽ കുറ്റവിചാരണയ്ക്ക് തയ്യാറുണ്ടോ എന്ന് വീണ്ടും വെല്ലുവിളിക്കുന്നു.... അതല്ല എങ്കിൽ സുപ്രീംകോടതിയിൽ താങ്കൾക്ക് അനുകൂലമായി വിധി വരുകയാണെങ്കിൽ കുറ്റവിചാരണ നേരിടാതെ വളഞ്ഞ വഴിയിലൂടെ ഒളിച്ചോട്ടം നടത്തി രക്ഷപ്പെട്ട നാണംകെട്ട ഭീരുവായി എല്ലാകാലത്തും ചരിത്രത്തിൽ മുദ്രകുത്തും... പിണറായി വിജയൻ....!