- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാവലിൻ കേസുമായി ബന്ധപ്പെട്ടാണ് അമിത് ഷായുടെ വലയിൽ പിണറായി വിജയൻ വീണത്; അടിയറവു പറഞ്ഞു കാൽക്കൽ സാഷ്ടാംഗം വീണു സ്വയം സമർപ്പിച്ചതാണ്... രക്ഷിക്കണമെന്ന് കേണപേക്ഷിച്ചു....! അമിത്ഷായുടെ തന്ത്രം കേരളത്തിൽ ഭരണം പിടിക്കാൻ കോൺഗ്രസ് നെ തകർക്കുക എന്നുള്ളതും; വീണ്ടും പിണറായി വിജയനെ വിമർശിച്ച് ടിപി നന്ദകുമാർ; പിണറായി വിജയൻ അമിത് ഷായുടെ കൂട്ടിലടയ്ക്കപ്പെട്ട എലിയെന്ന് ക്രൈം പത്രാധിപർ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിശക്തമായ വിമർശനം തുടർന്ന് ക്രൈം പത്രാധിപർ ടിപി നന്ദകുമാർ. പിണറായി വിജയൻ അമിത് ഷായുടെ കൂട്ടിലടയ്ക്കപ്പെട്ട എലി... അടുത്ത ഇലക്ഷനിൽ ബിജെപി വോട്ട് എൽ ഡി എഫിന് മറച്ച് കോൺഗ്രസിനെ തകർക്കാൻ ഉള്ള അമിത്ഷാ തന്ത്രം വിജയിക്കുമോ...?-ഇതാണ് നന്ദകുമാർ ഉയർത്തുന്ന പുതിയ ചർച്ചാ വഷയം.
നന്ദകുമാറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
പിണറായി വിജയൻ അമിത് ഷായുടെ കൂട്ടിലടയ്ക്കപ്പെട്ട എലി...
അടുത്ത ഇലക്ഷനിൽ ബിജെപി വോട്ട് എൽ ഡി എഫിന് മറച്ച് കോൺഗ്രസിനെ തകർക്കാൻ ഉള്ള അമിത്ഷാ തന്ത്രം വിജയിക്കുമോ...? പിണറായി വിജയൻ എന്ത് ചെയ്യണം, ചെയ്യണ്ട എന്ന് തീരുമാനിക്കുന്നത് അമിത് ഷാ യാണ്. ഈ വിഷയത്തെ കുറിച്ച് ഒരു പോസ്റ്റ് തുടക്കത്തിൽ തന്നെ ഞാൻ തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നെങ്കിലും, അതിനിടയിൽ കേരളത്തിലുണ്ടായ സംഭവവികാസങ്ങളാണ് കാലതാമസം വരുത്തിയത്. എന്നാൽ, പിടി തോമസ് എംഎൽഎ എറണാകുളത്ത് വച്ച് ഈ കാര്യത്തെ കുറിച്ച് സമഗ്രമായ ഒരു പത്രസമ്മേളനം ഇന്നലെ നടത്തുകയുണ്ടായി. അതേപോലെ മറുനാടൻ മലയാളി യൂട്യൂബ് ചാനലിൽ ഷാജൻ സ്‌കറിയാ ഈ വിഷയത്തെക്കുറിച്ച് ഇന്നലെ മനോഹരമായി അവതരിപ്പിക്കുകയു മുണ്ടായി.. രണ്ടുപേരും പറഞ്ഞതെല്ലാം സത്യം ...
ഈ വിഷയത്തെ കുറിച്ച് ഏറ്റവും കൂടുതൽ അറിവുള്ള ആളാണ് ഞാൻ. ലാവലിൻ കേസുമായി ബന്ധപ്പെട്ടാണ് അമിത് ഷായുടെ വലയിൽ പിണറായി വിജയൻ വീണത് . അടിയറവു പറഞ്ഞു കാൽക്കൽ സാഷ്ടാംഗം വീണു സ്വയം സമർപ്പിച്ചതാണ്... രക്ഷിക്കണമെന്ന് കേണപേക്ഷിച്ചു....! അമിത്ഷായുടെ തന്ത്രം കേരളത്തിൽ ഭരണം പിടിക്കാൻ കോൺഗ്രസ് നെ തകർക്കുക എന്നുള്ളതാണ്. അടുത്ത തവണ കൂടി കോൺഗ്രസ് ഇലക്ഷനിൽ തോറ്റാൽ അതോടെ കേരളത്തിൽ കോൺഗ്രസ് തകർന്നു പോവുകയും ബിജെപി ശക്തിപ്രാപിക്കുകയും അതുവഴി കേരള ഭരണം പിടിച്ചെടുക്കുകയും ചെയ്യാം എന്നാണ് അമിത്ഷായുടെ മനസ്സിലിരിപ്പ്. ബംഗാളിലും ത്രിപുരയിലും സംഭവിച്ചപോലെ വേരോടെ സിപിഎം നെയും തകർക്കാം എന്നുള്ളതാണ് അമിത് ഷായുടെ രാജ്യ തന്ത്രം...
ഇന്ത്യയിൽ പല സ്റ്റേറ്റുകളിലും പല തന്ത്രങ്ങൾ ആണ് അമിത് ഷാ പ്രയോഗിച്ചിട്ടുള്ളത്... അതിൽ ഒരു തന്ത്രമാണിത്. അദേഹത്തിന്റെ പല തന്ത്രങ്ങളും വിജയിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ മാത്രം വിജയിച്ചിട്ടില്ല. ഈ ബന്ധത്തിന്റെ സ്വാധീന പ്രകാരമാണ് ഓരോ തവണയും സുപ്രീംകോടതിയിൽ സിബിഐ കേസുകൾ മാറ്റി മാറ്റി പോയത്. അതോടൊപ്പം അമിത ഷാ കൊടുത്ത പല നിർദേശങ്ങളും പിണറായി വിജയൻ ഇവിടെ അപ്പടി നടപ്പാക്കുകയും ചെയ്തിരുന്നു ..... മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുക എന്നത് അങ്ങനെയുള്ള നിർദേശമായിരുന്നു.
വയനാടും, നിലമ്പൂരും മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നത് അതിന്റെ ഭാഗമായാണ്. പന്തീരാംകാവിൽ സിപിഎം പ്രവർത്തകരായ രണ്ടു പേരെ ലഖുലേഖ കൈയിൽ വച്ചു എന്ന കാരണത്താൽ യുഎപിഎ. ചുമത്തിയതും അതിന്റെ ഭാഗമായാണ്. ഇതെല്ലാം സിപിഎമ്മിന്റെ പ്രഖ്യാപിത നയങ്ങൾക്കെതിരെ ആയിരുന്നു എന്നതാണ് ഏറെ വിചിത്രം....! ശബരിമല വിഷയം വന്നപ്പോൾ കേരളത്തിൽ പ്രശ്‌നം ആളിക്കത്തുകയും അതിന്റെ പേരിൽ ഒറ്റയ്ക്ക് ലോകസഭ ഇലക്ഷനിൽ 6 സീറ്റെങ്കിലും പിടിച്ചെടുക്കാൻ കഴിയുമെന്ന ധാരണ അമിത് ഷാ യ്ക്കു ഉണ്ടാവുകയും ചെയ്തു.
ഈ സമയത്താണ് പല അവധികൾ പറഞ്ഞിട്ടും കോടതിയിൽ ഹാജരാകാതെ നിന്നിരുന്ന സോളിറ്റർ ജനറൽ തുഷാർ മേത്ത ലാവ്‌ലിൻ കേസ് വാദിക്കാൻ തയ്യാറായി വന്നത്. എന്നാൽ കേരളത്തിൽ സിപിഐഎമ്മും ബിജെപിയും ലോകസഭാ ഇലക്ഷനിൽ ദയനീയമായി പരാജയപ്പെട്ടു .ഡൽഹിയിലെത്തിയ പിണറായിക്ക് കേസ് മറ്റൊരു അവധിക്ക് വെക്കുന്നതിൽ സിബിഐ സോളിസിറ്റർ ജനറൽ സഹായിക്കുമെന്ന വാഗ്ദാനം കിട്ടി. അതുപോലെതന്നെ സോളിസിറ്റർ ജനറൽ പ്രവർത്തിക്കുകയും കേസ് മറ്റൊരു അവധിക്ക് വയ്ക്കുകയും ചെയ്തു.
ഡൽഹിയിൽ വെച്ച് അമിത്ഷാ നൽകിയ ആത്മവിശ്വാസവുമായാണ് കേരളത്തിൽ പിണറായി വിജയൻ മടങ്ങി എത്തിയത് . ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ ഉറച്ച വോട്ടുകൾ സിപിഎമ്മിന് മറിച്ച് നൽകും എന്നതായിരുന്നു ആ ഉറപ്പ്... അത് പ്രാവർത്തികമാക്കുക തന്നെ ചെയ്തു .ഉപതെരഞ്ഞെടുപ്പ് നടന്ന കെഎം മാണിയുടെ പാലയിലും വട്ടിയൂർ കാവിലും കോന്നിയിലും ഇടതുപക്ഷം വിജയിച്ചു ഈ പരീക്ഷണം വൻ വിജയം നേടി .എറണാകുളത്തും അരൂരിലും ചുരുങ്ങിയ വോട്ടിനു പരാജയപ്പെട്ടു... അമിത്ഷായുടെ പരീക്ഷണം വൻ വിജയമായിരുന്നു ഈ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും ലോകസഭാ ഇലക്ഷനിൽ യുഡിഎഫ് വൻ ഭൂരിപക്ഷം ആയിരുന്നു നേടിയിരുന്നത്.
അമിത്ഷായ്ക്ക് ഈ പരീക്ഷണത്തിലെ വിജയം വലിയ ആത്മവിശ്വാസമാണ് നൽകിയത് .. ഇതിനിടയിലാണ് മുഖ്യമന്ത്രിക്കെതിരെയും ഓഫീസിനെതിരെയും അന്താരാഷ്ട്ര കള്ളക്കടത്തിന്റെയും havala ഇടപാടുകളുടെയും തുടങ്ങി ഞെട്ടിക്കുന്ന സംഭവ പരമ്പരകൾ പുറത്തുവരുകയും എൻഐഎ അടക്കമുള്ള ഏജൻസികൾ അന്വേഷണത്തിന് എത്തുകയും ചെയ്തത്. ഏജൻസികൾ ശക്തവും വ്യക്തവുമായ തെളിവുകൾ കണ്ടെത്തിയിരിക്കുകയാണ് . എന്നാൽ കോൺഗ്രസിനെ തകർക്കാനുള്ള പദ്ധതി മുന്നിൽവെച്ച് ഈ ഭദ്രമായ തെളിവുകൾ കൂടി ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കൂട്ടിലിട്ട എലിയെപ്പോലെ കൊണ്ട് നടക്കുകയാണ് അമിത് ഷാ ..അതിന്റെ തെളിവാണ് ഒന്നര മാസമായിട്ടും പിണറായി വിജയനെ സംരക്ഷിച്ചു നിർത്തുന്നതിൽ എൻഐഎ കാണിക്കുന്ന അലംഭാവം .
അരിയാഹാരം കഴിക്കുന്ന ആർക്കും ഇത് മനസ്സിലാകും.. എന്നാൽ കേരളത്തിലെ ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാ ജനങ്ങളും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കൊള്ള സംഘത്തെ ആട്ടിയോടിക്കുക തന്നെ ചെയ്യും പ്രിയപ്പെട്ട അമിത്ഷാ . താങ്കൾക്ക് ഇതിൽ വല്ല സംശയവും ഉണ്ടെങ്കിൽ കേരളത്തിലെ ബിജെപി പ്രവർത്തകരോട് അന്വേഷിക്കുക ...എന്നാൽ ഗ്രൂപ്പു കളിക്കുന്ന നേതാക്കന്മാരെ വിശ്വസിക്കരുത്.....
T. P. NANDAKUMAR, CHIEF EDITOR , CRIME
മറുനാടന് മലയാളി ബ്യൂറോ