- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസിൽ ടി.പി സെൻകുമാറിന്റെ അറസ്റ്റ് വിലക്കി ഹൈക്കോടതി; സമൻസ് നൽകരുതെന്നും ഉത്തരവ്; സർക്കാരിനെ വെള്ളംകുടിപ്പിച്ച ഡിജിപിയെ വിരമിച്ചശേഷവും പൂട്ടാനുള്ള നീക്കത്തിന് തിരിച്ചടി
കൊച്ചി: അവധി നേടാൻ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ചമച്ചുവെന്ന കേസിൽ മുൻ ഡി.ജി.പി ടി.പി സെൻകുമാറിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. അദ്ദേഹത്തിന് സമൻസ് നൽകരുതെന്നും കോടതി ഉത്തരവിട്ടു. വ്യാജേരേഖ ചമച്ചുവെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സെൻകുമാർ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. വ്യാജരേഖ നൽകി അവധി ആനുകൂല്യം നേടിയെന്ന പരാതിയിൽ സെൻകുമാറിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ പൊലീസ് ചുമത്തിയിരുന്നത്. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സെൻകുമാർ ഹൈക്കോടതിയെ സമീപിച്ചത്. സെൻകുമാറിനെ നേരത്തെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് സർക്കാർ നീക്കിയിരുന്നു. നിയമയുദ്ധം നടത്തി സുപ്രീംകോടതി വിധിയുടെ പിൻബലത്തോടെ അദ്ദേഹം പൊലീസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തിയിരുന്നു. സർവീസിൽനിന്ന് വിരമിച്ച ശേഷമാണ് വ്യാജരേഖ കേസ് അടക്കമുള്ളവ അദ്ദേഹത്തിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്തത്. വ്യാജരേഖ സംബന്ധിച്ച വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സെൻകുമാറിന്റെ പേരിൽ കേസെടുത്ത്

കൊച്ചി: അവധി നേടാൻ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ചമച്ചുവെന്ന കേസിൽ മുൻ ഡി.ജി.പി ടി.പി സെൻകുമാറിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. അദ്ദേഹത്തിന് സമൻസ് നൽകരുതെന്നും കോടതി ഉത്തരവിട്ടു. വ്യാജേരേഖ ചമച്ചുവെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സെൻകുമാർ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
വ്യാജരേഖ നൽകി അവധി ആനുകൂല്യം നേടിയെന്ന പരാതിയിൽ സെൻകുമാറിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ പൊലീസ് ചുമത്തിയിരുന്നത്. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സെൻകുമാർ ഹൈക്കോടതിയെ സമീപിച്ചത്.
സെൻകുമാറിനെ നേരത്തെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് സർക്കാർ നീക്കിയിരുന്നു. നിയമയുദ്ധം നടത്തി സുപ്രീംകോടതി വിധിയുടെ പിൻബലത്തോടെ അദ്ദേഹം പൊലീസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തിയിരുന്നു. സർവീസിൽനിന്ന് വിരമിച്ച ശേഷമാണ് വ്യാജരേഖ കേസ് അടക്കമുള്ളവ അദ്ദേഹത്തിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്തത്.
വ്യാജരേഖ സംബന്ധിച്ച വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സെൻകുമാറിന്റെ പേരിൽ കേസെടുത്ത് അന്വേഷിക്കാൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. പൊലീസ് മേധാവി സ്ഥാനത്തുനിന്ന് ഇടതുസർക്കാർ നീക്കിയതിനെത്തുടർന്ന് 2016 ജൂൺ ഒന്നുമുതൽ 2017 ജനുവരി 31 വരെ സെൻകുമാർ വ്യക്തിപരമായ ആവശ്യങ്ങൾക്കെന്ന പേരിൽ അവധിയിലായിരുന്നു.
ഇക്കാലയളവിൽ അർധവേതന അവധിയെടുക്കാൻ ഒൻപത് അപേക്ഷകൾ സെൻകുമാർ നൽകിയത് സർക്കാർ അംഗീകരിച്ചു. പിന്നീട് തന്റെ അർധവേതന അവധി, പരിവർത്തിത അവധിയായി (കമ്യൂട്ടഡ് ലീവ്) പരിഗണിക്കണമെന്നാവശ്യപ്പെട്ട് 2017 ഫെബ്രുവരി ആറിന് അദ്ദേഹം അപേക്ഷ നൽകി.
ഇതിനൊപ്പം നൽകിയ മെഡിക്കൽ, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നാണ് വിജിലൻസിനുലഭിച്ച പരാതിയിൽ പറഞ്ഞിരുന്നത്. ഇങ്ങനെ സർക്കാരിൽനിന്ന് ലക്ഷക്കണക്കിനുരൂപ അനധികൃതമായി നേടിയെടുത്തുവെന്നും പരാതിയിൽ ആരോപിക്കുന്നു. ഇതിൽ കഴമ്പുണ്ടെന്നായിരുന്നു വിജിലൻസിന്റെ കണ്ടെത്തൽ.
ഇതിന്റെ അടിസ്ഥാനത്തിൽ സെൻകുമാറിന്റെ പേരിൽ കേസെടുത്ത് അന്വേഷിക്കാൻ ലോക്‌നാഥ് ബെഹ്‌റ തിരുവനന്തപുരം റേഞ്ച് ഐ.ജി. മനോജ് എബ്രഹാമിന് കഴിഞ്ഞദിവസം നിർദ്ദേശം നൽകുകയായിരുന്നു. മതസ്പർധ വളർത്തുന്ന പരാമർശം നടത്തിയെന്ന പരാതിയിൽ മറ്റൊരു കേസും സെൻകുമാറിനെതിരെയുണ്ട്. ഈ കേസിൽ സെൻകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടിരുന്നു.

