- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുപ്രീം കോടതിയിൽ നിന്നും കടുത്ത വിമർശനം ഉറപ്പായപ്പോൾ സർക്കാറിന്റെ അനുനയ ശ്രമം; ഇന്നോ നാളെയോ നിയമന ഉത്തരവ് ഇറക്കുമെന്ന് സമ്മതിച്ച് സർക്കാർ: അവസാന നിമിഷം സെൻകുമാർ പിന്നോക്കം പോയത് ഡിജിപി പദവിയിൽ എത്തുമെന്ന് ഉറപ്പു ലഭിച്ചപ്പോൾ
ന്യൂഡൽഹി: ഡിജിപി സ്ഥാനത്തു നിന്നും നീക്കിയ വിധി നടപ്പിലാക്കുന്നതിൽ സംസ്ഥാന ചീഫ് സെക്രട്ടറി വീഴ്‌ച്ച വരുത്തുന്നു എന്ന ആരോപിച്ച് കോടതിയലക്ഷ്യ ഹർജി സമർപ്പിച്ച ടിപി സെൻകുമാർ കോടതിയിൽ നാടകീയ നീക്കം നടത്തി. കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താതെ അവസാന നിമിഷം അഭിഭാഷകൻ പിന്മാറി. കോടതിയിലെത്തിയെങ്കിലും അവസാന നിമിഷമായിരുന്നു നാടകീയമായ പിന്മാറ്റം. ഹർജി ഉടൻ പരിഗണിക്കണമന്ന ആവശ്യം ജസ്റ്റിസ് മദൻ ലോകൂർ അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഉന്നയിച്ചില്ല. ഡിജിപിയായി പുനർ നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്ത സംസ്ഥാന സർക്കാരിനെതിരെയാണ് കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തിരുന്നത്. സുപ്രീം കോടതി വിധി നടപ്പാക്കാത്തതിന് ചീഫ് സെക്രട്ടറി നളിനി നെറ്റോയെ പ്രതി ചേർത്താണ് സെൻകുമാർ ഹർജി സമർപ്പിച്ചിരുന്നത്. അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽ അടിയന്തരമായി പരിഗണിക്കേണ്ട കേസാണെന്ന് ബോധിപ്പിക്കാഞ്ഞതിൽ ബെഞ്ച് ഇന്ന് ഹർജി പരിഗണിച്ചില്ല. നിയമന ഉത്തരവ് ഉടൻ പുറത്തിറക്കണമെന്നായിരുന്നു ആവശ്യം. ഇന്നലെ ടിപി സെൻകുമാറിനെ തിര

ന്യൂഡൽഹി: ഡിജിപി സ്ഥാനത്തു നിന്നും നീക്കിയ വിധി നടപ്പിലാക്കുന്നതിൽ സംസ്ഥാന ചീഫ് സെക്രട്ടറി വീഴ്‌ച്ച വരുത്തുന്നു എന്ന ആരോപിച്ച് കോടതിയലക്ഷ്യ ഹർജി സമർപ്പിച്ച ടിപി സെൻകുമാർ കോടതിയിൽ നാടകീയ നീക്കം നടത്തി. കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താതെ അവസാന നിമിഷം അഭിഭാഷകൻ പിന്മാറി.
കോടതിയിലെത്തിയെങ്കിലും അവസാന നിമിഷമായിരുന്നു നാടകീയമായ പിന്മാറ്റം. ഹർജി ഉടൻ പരിഗണിക്കണമന്ന ആവശ്യം ജസ്റ്റിസ് മദൻ ലോകൂർ അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഉന്നയിച്ചില്ല. ഡിജിപിയായി പുനർ നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്ത സംസ്ഥാന സർക്കാരിനെതിരെയാണ് കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തിരുന്നത്.
സുപ്രീം കോടതി വിധി നടപ്പാക്കാത്തതിന് ചീഫ് സെക്രട്ടറി നളിനി നെറ്റോയെ പ്രതി ചേർത്താണ് സെൻകുമാർ ഹർജി സമർപ്പിച്ചിരുന്നത്. അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽ അടിയന്തരമായി പരിഗണിക്കേണ്ട കേസാണെന്ന് ബോധിപ്പിക്കാഞ്ഞതിൽ ബെഞ്ച് ഇന്ന് ഹർജി പരിഗണിച്ചില്ല. നിയമന ഉത്തരവ് ഉടൻ പുറത്തിറക്കണമെന്നായിരുന്നു ആവശ്യം.
ഇന്നലെ ടിപി സെൻകുമാറിനെ തിരിച്ചെടുക്കുമെന്ന സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചതിന് പിന്നാലെയാണ് ഇന്ന് കോടതിയിലെ നാടകീയ നീക്കം. കോടതിയലക്ഷ്യ ഹർജി നൽകിയ സെൻകുമാറിനെ മുഖ്യമന്ത്രി പരോക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. സുപ്രീം കോടതി വിധി അന്തിമമാണ്. ഇന്നോ നാളെയോ കോടതി ഉത്തരവ് അനുസരിച്ച് പുനർ നിയമന ഉത്തരവ് ഉണ്ടാകുമെന്ന സൂചനയുണ്ട്. ഇതോടെയാണ് ഏറ്റുമുട്ടലിന് നില്ക്കാതെ സെൻകുമാർ പിന്മാറിയത്.
വിധി വന്ന് അതിന്റെ പിറ്റേ ദിവസം തന്നെ നടപ്പാക്കുമെന്ന് പ്രതീക്ഷിച്ചവർക്കാണ് പ്രശ്നങ്ങളുള്ളത്. വിധിയുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാരിന് പ്രശ്നങ്ങളില്ല. പക്ഷെ പരിശോധിച്ച ശേഷമേ തീരുമാനമെടുക്കൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

