- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഥാകൃത്ത് ടി.പത്മനാഭന്റെ ആരോഗ്യ നില തൃപ്തികരം; സ്ഥിതി നിലവിൽ ഗുരുതരമല്ലെന്നും ആശങ്ക വേണ്ടെന്നും പ്രത്യേക കോവിഡ് മെഡിക്കൽ ബോർഡ്
കണ്ണൂർ: കഥാകൃത്ത് ടി.പത്മനാഭനെ കോവിഡ് ബാധിച്ച് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടവും അനുഭവപ്പെട്ട അദ്ദേഹത്തെ ഇന്നലെ വൈകുന്നേരമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ടി. പത്മനാഭന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ആവശ്യമെങ്കിൽ പിന്നീട് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റും. ആരോഗ്യ മന്ത്രി വീണ ജോർജ് ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് പത്മനാഭന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചർച്ച നടത്തി. പത്മനാഭന്റെ നില വിലയിരുത്തി ചികിത്സക്കായി ആവശ്യമെങ്കിൽ മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സുദീപ് അറിയിച്ചു.
സ്ഥിതി നിലവിൽ ഗുരുതരമല്ലെന്നും ആശങ്ക വേണ്ടെന്നും പ്രത്യേക കോവിഡ് മെഡിക്കൽ ബോർഡ് വിലയിരുത്തി. കൊവിഡിനൊപ്പം പ്രായാധിക്യത്തെ തുടർന്നുള്ള പ്രശ്നങ്ങളും അദ്ദേഹത്തിനുണ്ട്.
Next Story