- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിമതി രഹിതനും കറപുരളാത്ത വ്യക്തിത്വവും; മന്ത്രി കെ ബാബുവിനെ വെള്ളപൂശിയ സിദ്ദിഖ് ചാനൽ അവതാരകനോടും കയർത്തു; ഇറങ്ങി പൊയ്ക്കൊളൂ സിദ്ധിഖേ.. എന്നുപറഞ്ഞ് വിനു വി ജോൺ: ഏഷ്യാനെറ്റ് ന്യൂസ് അവറിൽ ഇന്നലെ നടന്ന കാര്യങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: ഇന്നത്തെ രാഷ്ട്രീയപ്രവർത്തനം എളുപ്പമുള്ള പരിപാടിയാണെന്ന് പറഞ്ഞാൽ അത് ശരിവെക്കേണ്ടി വരും. കാരണം ഏതെങ്കിലും ഒരു ചാനലിൽ സ്ഥിരമായി ചർച്ചയിൽ പങ്കെടുക്കാനും അഭിപ്രായം പറയാനും എത്തിയാൽ ജനങ്ങൾക്ക് പരിചിതമായ മുഖമായി മാറും. ഇങ്ങനെ ദേശീയ തലത്തിൽ തന്നെ ചാനൽ ചർച്ചയിൽ പങ്കെടുത്ത് താരമായി ഒടുവിൽ മന്ത്രക്കസേരയിൽ എത്തിയ വ്യക
തിരുവനന്തപുരം: ഇന്നത്തെ രാഷ്ട്രീയപ്രവർത്തനം എളുപ്പമുള്ള പരിപാടിയാണെന്ന് പറഞ്ഞാൽ അത് ശരിവെക്കേണ്ടി വരും. കാരണം ഏതെങ്കിലും ഒരു ചാനലിൽ സ്ഥിരമായി ചർച്ചയിൽ പങ്കെടുക്കാനും അഭിപ്രായം പറയാനും എത്തിയാൽ ജനങ്ങൾക്ക് പരിചിതമായ മുഖമായി മാറും. ഇങ്ങനെ ദേശീയ തലത്തിൽ തന്നെ ചാനൽ ചർച്ചയിൽ പങ്കെടുത്ത് താരമായി ഒടുവിൽ മന്ത്രക്കസേരയിൽ എത്തിയ വ്യക്തിയാണ് സ്മൃതി ഇറാനി. കേരളത്തിലേക്ക് വന്നാൽ ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിധ്യമായി മാറിയ നേതാവാണ് അഡ്വ. ടി സിദ്ദിഖ്. എന്നാൽ, എല്ലായെപ്പോഴും സർക്കാറിനെയും മന്ത്രിമാരെയും പ്രതിരോധിക്കേണ്ടതാണ് സ്ഥിരം പരിപാടി എന്നതിനാൽ സിദ്ദിഖിന്റെ ഇമേജിനെ തന്നെ ഇത് സാരമായി ബാധിച്ചിരുന്നു.
സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ പ്രതിരോധിക്കാൻ സ്ഥിരമായി ചാനൽ ചർച്ചകളിൽ പങ്കെടുത്തിരുന്നത് സിദ്ധിഖായിരുന്നു. ഇതിന്റെ പേരിൽ സോഷ്യൽ് മീഡിയയിൽ നിന്നടക്കം നിരന്തരം വിമർശന ശരങ്ങൾ സിദ്ദിഖ് നേരിടേണ്ടി വന്നു. ഞാമ്പറയാം.. സിദ്ദിഖ് എന്ന ട്രോൾ തന്നെ സജീവമായിരുന്നു. ഇതിനിടെയാണ് ഇന്നലെ ഒരു ചാനൽ സ്റ്റുഡിയോയിൽ നിന്നും ഇറക്കിവിടപ്പെട്ട രാഷ്ട്രീയ നേതാവിയ സിദ്ദിഖ് ഇന്നലെ മാറിയത്. ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ ന്യൂസ് അവറിലാണ് ടി സിദ്ദിഖിനെ അവതാരകനായ വിനു വി ജോൺ ഇറക്കിവിട്ടത്. ചർച്ച ചൂടുപിടിച്ച് നേതാക്കൾ സ്വയം ബഹിഷ്‌ക്കരിക്കുന്നത് പതിവ് സംഭവങ്ങളാണ്. ഇതിനിടെയാണ് ആദ്യമായി ഒരു രാഷ്ട്രീയ നേതാവിന് ചാനൽ സ്റ്റുഡിയോയിൽ നിന്നും ഇറക്കിവിട്ട സംഭവം ഉണ്ടായിരിക്കുന്നത്.
ഏഷ്യാനെറ്റിന്റെ എട്ടു മണി ചർച്ചക്കിടെയാണ് സംഭവം. ചാനലിൽ ബാബുവിന് എതിരായ ബാർകോഴ വിഷയമാണ് ചർച്ച ചെയ്തിരുന്നത്. ചർച്ച മുറുകിയതോടെ അവതാരകൻ ന്യൂസ് എഡിറ്റർ വിനു വി ജോണാണ് ഇറങ്ങിപ്പൊയ്‌ക്കോളു എന്ന് ടി സിദ്ദിഖിനോട് പറയുകയായിരുന്നു. ബാർ കോഴ കേസിൽ രണ്ട് നീതിയോ, മന്ത്രി കെ ബാബുവിനെതിരെയുള്ള പ്രാഥമിക അന്വേഷണം അട്ടിമറിച്ചോ, എന്നീ വിഷയങ്ങളിലാണ് ചർച്ച നടന്നത്. കോൺഗ്രസ് മന്ത്രിക്കെതിരായ പരാമർശങ്ങൾ ടി സിദ്ദിഖിനെ രോഷാകുലനാക്കിയത് സ്വാഭാവികം.
എ ഗ്രൂപ്പുകാരനും മുഖ്യമന്ത്രയുടെ വിശ്വസ്തനുമായ ബാബുവിന് എതിരായ വിഷയത്തിൽ സിദ്ദിഖ് ഘോര ഘോരമായി വാദിച്ചാണ് പ്രതിരോധിക്കാനായി രംഗത്തെത്തിയത്. ചർച്ചക്കിടെ വിനു വി ജോൺ കെ ബാബുവിനെതിരായി ഉന്നയിച്ച ആരോപണങ്ങളിലും ചോദ്യങ്ങളിലും സിദ്ദിഖിനെ വല്ലാതെ അസ്വസ്ഥനും ക്ഷുഭിതനുമായി. വിനുവിനോട് മൈതാന പ്രസംഗം നടത്തരുതെന്ന് മുന്നറിയിപ്പും നൽകി. ഇതിനിടയിൽ ഈ ചർച്ചയിൽ നിന്ന് ഇറങ്ങി പോകുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
'ഒരു മദ്യമുതലാളി തന്റെ ബാറുകൾ പൂട്ടിയപ്പോൾ അയാൾ ഇടതു പക്ഷവുമായി ചേർന്ന് ഗൂഢാലോചന നടത്തി. എന്നിട്ട് ഇവിടെയിരുന്ന് ചർച്ച. സാക്ഷിയും അവനും രായ്ക്ക് രാമാനം എല്ലാം മാറ്റിപ്പറയുന്നു. എന്നിട്ട് നിങ്ങളുടെ ചർച്ച. ഇത് ആർക്ക് വേണം.' എന്ന് പറഞ്ഞ് ടി. സിദ്ധീഖ് സ്റ്റുഡിയോയിൽ നിന്ന് ഇറങ്ങിപ്പോകാനൊരുങ്ങിയപ്പോൾ ആർക്കും വേണ്ടാത്ത ചർച്ചയാണെങ്കിൽ ഇറങ്ങിപ്പോയ്‌ക്കൊള്ളാൻ വിനു ആവശ്യപ്പെടുകയായിരുന്നു. ബാറുകൾ പൂട്ടിയ ബാറുടമ മാന്യനായ മന്ത്രിക്കെതിരെ ആരോപണമുന്നയിക്കുമ്പോൾ നിങ്ങൾ അതിനെ അനുകൂലിക്കരുതെന്നും സിദ്ധീഖ് ചാനലിനോട് പറയുന്നുണ്ട്.
മാന്യൻ, ഒരു തുള്ളി മദ്യപാനമില്ലാത്തവൻ, അഴിമതി രഹിതൻ, ജീവിതത്തിലുടനീളം കറപുരളാത്തവൻ സാത്വികനായിട്ടുള്ള കെ.ബാബുവിനെ അപരാധിയാക്കാൻ വേണ്ടി ഒരുത്തൻ ശ്രമിക്കുമ്പോൾ നിങ്ങളതിനെ അനുവദിക്കരുത്. എന്നൊക്ക പറഞ്ഞ് ശബ്ദമുയർത്തി കയർക്കുകയായിരുന്നു ടി. സിദ്ധീഖ് ചെയ്തത്.
സിപിഐഎം എംൽഎ പി ശ്രീരാമകൃഷ്ണനും സിപിഐ എംഎൽഎ വി സുനിൽ കുമാറുമെല്ലാം മറ്റ് സ്റ്റുഡിയോകളിൽ ചർച്ചക്ക് എത്തിയിരുന്നു. എന്നാൽ ഇവരെയൊന്നും ചർച്ചയിൽ ഇടപെടാൻ അനുവദിക്കാത്ത വിധമാണ് വിനുവും ടി സിദ്ദിഖും വാക്‌പോര് നടത്തിയത്. ഒടുവിൽ ഇതു പോലുള്ള ഗുണമില്ലാത്ത ചർച്ചകളിൽ തുടർന്നിട്ട് ഒരു കാര്യവുമില്ലെന്ന ടി സിദ്ദിഖിന്റെ പരാമർശം അവതാരകനേയും ക്ഷുഭിതനാക്കി. എത്രവട്ടം ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ ഇറങ്ങിപ്പൊയ്‌ക്കോളുവെന്ന് ടി സിദിഖിനോട് ഓൺ എയറിൽ പറഞ്ഞുവെന്നത് എണ്ണി തിട്ടപ്പെടുത്താനാവില്ല. കസേരയിൽ നിന്ന് എഴുന്നേറ്റിട്ടും ലേപ്പൽ മൈക്കിൽ നിന്ന് പിടി വിടാതെ സിദ്ദിഖ് വീണ്ടും പ്രകോപിതനായി സംസാരിച്ചു കൊണ്ടുമിരുന്നു.
എന്തായാലും ഫേസ്‌ബുക്കിലും വാട്‌സ് ആപ്പിലുമായി സി്ദ്ധിഖിനെ ഇറക്കിവിട്ട വീഡിയോ വ്യപകമായി പ്രചരിക്കുന്നുണ്ട. സിദ്ദിഖിനെതിരെ ട്രോളുകാരും രംഗത്തിറങ്ങി കഴിഞ്ഞു.
ടി സിദ്ധീഖിനെ ചാനൽ ചർച്ചയ്ക്കിടെ ഏഷ്യാനെറ്റ് സ്റ്റുഡിയോയിൽ നിന്നും ഇറക്കിവിട്ടു...! വീഡിയോ കാണാംCourtesy : Asianet news
Posted by Malayalam Varthakal on Thursday, November 12, 2015