- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൽപ്പറ്റ: മുതിർന്ന നേതാവ് കെ.സി. റോസക്കുട്ടി പാർട്ടി വിട്ടതിൽ ഖേദമുണ്ടെന്ന് കൽപ്പറ്റയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ടി. സിദ്ദീഖ്. റോസക്കുട്ടി കോൺഗ്രസിൽ ഏറെ പരിഗണന ലഭിച്ച നേതാവാണെന്നും സിദ്ദീഖ് മാധ്യമങ്ങളോട് പറഞ്ഞു.
കൽപ്പറ്റ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പരിഗണിച്ചില്ലെന്ന് ആരോപിച്ചാണ് മുതിർന്ന നേതാവായ കെ.സി. റോസക്കുട്ടി കോൺഗ്രസ് വിട്ടത്. കെ.പി.സി.സി വൈസ് പ്രസിഡൻറും എ.ഐ.സി.സി അംഗത്വവും പാർട്ടി പ്രാഥമിക അംഗത്വവും റോസക്കുട്ടി രാജിവെച്ചു. കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ റോസക്കുട്ടി സിപിഎമ്മിൽ ചേർന്നു. 1991ൽ സുൽത്താൻ ബത്തേരി എം.എൽ.എയും വനിത കമീഷൻ മുൻ അധ്യക്ഷയുമായിരുന്നു.
Next Story