അബുദാബി: ടി20 ലോകകപ്പിൽ ഇന്നത്തെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട്, ബംഗ്ലാദേശിനെ നേരിടും. വൈകിട്ട് മൂന്നരയ്ക്ക് അബുദാബിയിലാണ് മത്സരം. ടി20യിൽ ഇരുടീമുകളും ഏറ്റുമുട്ടുന്നത് ആദ്യമായാണ്.

ഇംഗ്ലണ്ട് ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ തോൽപിച്ചപ്പോൾ ബംഗ്ലാദേശ് ആദ്യ മത്സരത്തിൽ ശ്രീലങ്കയോട് തോറ്റു. സെമി ഫൈനൽ പ്രതീക്ഷ നിലനിർത്താൻ ബംഗ്ലാദേശിന് ജയം അനിവാര്യമാണ്. അബുദാബിയിൽ പേസർമാരെ തുണയ്ക്കുന്ന വിക്കറ്റ് ആയതിനാൽ ഇരുടീമും ഓരോ ഫാസ്റ്റ് ബൗളർമാരെ അധികമായി ടീമിൽ ഉൾപ്പെടുത്തിയേക്കും.

രണ്ടാമത്തെ മത്സരത്തിൽ സ്‌കോട്‌ലൻഡ് വൈകിട്ട് ഏഴരയ്ക്ക് നമീബിയയെ നേരിടും. അബുദാബിയിലാണ് മത്സരം. നമീബിയ ആദ്യമായാണ് ലോകകപ്പിന്റെ സൂപ്പർ 12 കളിക്കുന്നത്. സ്‌കോട്‌ലൻഡ് ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് 130 റൺസിന് തോറ്റിരുന്നു.