ദുബായ്: ടി20 ലോകകപ്പിൽ സെമിഫൈനൽ ഉറപ്പിക്കാൻ ഇംഗ്ലണ്ട് ഇന്നിറങ്ങുന്നു. ഷാർജയിൽ വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയിൽ ശ്രീലങ്കയാണ് എതിരാളികൾ. ആദ്യ മൂന്ന് കളിയും ജയിച്ചാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.

ഒരു ജയവും രണ്ട് തോൽവിയുമടക്കം രണ്ട് പോയിന്റുള്ള ശ്രീലങ്ക ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ്.ശ്രീലങ്കയ്‌ക്കെതിരെ കളിച്ച പന്ത്രണ്ട് ടി20യിൽ എട്ടിലും ഇംഗ്ലണ്ടിനായിരുന്നു ജയം. ലോകകപ്പിൽ നാല് തവണ ഏറ്റുമുട്ടിയപ്പോൾ മൂന്നിലും ഇംഗ്ലണ്ട് ജയിച്ചു.