മുംബൈ: ധനുഷിന് നാഷ്ണൽ അവാർഡ് നേടിക്കൊടുത്ത ചിത്രമായ ആടുകളത്തിലെ നായികയും ബോളിവുഡ് താരവുമായ തപ്‌സി പന്നുവിന്റെ ട്വീറ്റ് വൈറലാവുന്നു. അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി വിക്കെതിരെയാണ് താരത്തിന്റെ ട്വീറ്റ് വന്നത്.

തപ്‌സി പന്നു വിവാഹത്തിന് സമ്മതിച്ചെന്ന വാർത്ത നൽകിയതിനാണ് താരം പൊട്ടിത്തെറിച്ചത്. പോയി ഒരു മാന്യത ഉണ്ടാക്കൂ. വ്യത്യസ്തതയ്ക്കു വേണ്ടി വല്ലപ്പോഴുമെങ്കിലും സത്യമുള്ള വാർത്ത കൊടുക്കൂ' എന്നാണ് ചാനലിനെതിരെ തപ്‌സി ട്വീറ്റ് ചെയ്തത്.