ഗോഡ് ഫാദറില്ലാതെ ബോളിവുഡിൽ സ്വന്തമായി ഇരിപ്പിടം നേടിയെടുത്ത നടിയാണ് തപ്‌സി പന്നു. പി്ങ്ക് എന്ന ചിത്രത്തിലുടെ ശ്രദ്ധയമയ വേഷം ചെയ്ത നടി ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി ബോളിവുഡിൽ തിളങ്ങുകയാണ്. ഇതിനിടെയിലും നടിയുടെ പേരിൽ നിരവധി ഗോസിപ്പുകൾ പ്രചരിക്കുന്നത്. തനിക്ക് ഒരാളോട് പ്രണയമുണ്ടെന്ന് തപ്‌സി തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്. പക്ഷേ അതാരോടാണെന്ന് വ്യക്തമാക്കാൻ ഭയമാണെന്നും താരം വെളിപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ നടിയുടെ കാമുകനെ കണ്ടെത്തിയെന്നാണ് പാപ്പരാസികൾ പറയുന്നത്. താരത്തിന്റെ ഹൃദയം കവർന്നത് മറ്റാരുമല്ല ബാഡ്മിന്റൺ താരവും ഒളിമ്പിക് മെഡൽ ജേതാവുമായ മാത്തിയാസാണെന്നും ഇത്തവണ അവധിയാഘോഷിക്കാൻ ഇരുവരും ഒന്നിച്ച് ഗോവയിലെത്തിയെന്നും വാർത്ത പ്രചരിക്കുന്നുണ്ട്.

ഡാനിഷ് ബാഡ്മിന്റൺ താരമായ മാത്തിയാസ് ഒളിമ്പിക്‌സിൽ വെള്ളി മെഡൽ ജേതാവാണ്. 2013ലെ ബാഡ്മിന്റൺ ലീഗിനിടെയാണ് ഇരുവരും കാണുന്നതും പ്രണയത്തിലാകുന്നതും. അതിനു ശേഷം ബോളിവുഡിൽ തിരക്കുള്ള താരമായി മാറിയ തപ്‌സി മാത്തിയാസുമായുള്ള പ്രണയം ഉപേക്ഷിച്ചുവെന്ന മട്ടിൽ വാർത്തകൾ പുറത്തുവന്നിരുന്നു.

മാത്രമല്ല അടുത്തിടെ മുംബയിലെത്തിയ മാത്തിയാസിന്റെ മാതാപിതാക്കളുമായി തപ്‌സി കൂടിക്കാഴ്ച നടത്തിയിരുന്നു. അവരുമായി ഔട്ടിംഗിനും താരം സമയം കണ്ടെത്തി. തിരക്കുപിടിച്ച ഷെഡ്യൂളിനിടയിലും താരം അവരെ കാണാനെത്തിയതിനു പിന്നിലെ രഹസ്യം അന്വേഷിച്ചു നടക്കുകയാണ് പാപ്പരാസികൾ.