രുകാലത്ത് ബോളിവുഡിന്റെ സ്വപ്ന സുന്ദരിയായിരുന്നു നടി രേഖ. നീണ്ട ഇടവേളയ്ക്ക് ശേഷം സൂപ്പർ നാനി എന്ന ചിത്രത്തിലൂടെ പ്രായത്തെ വെല്ലുന്ന കഥാപാത്രമായിട്ടാണ് രേഖ വീണ്ടും സിനിമയിൽ സജിവമായത് അടുത്തകാലത്താണ്. അമ്പത്തെട്ടാം വയസിലും തന്നെ വെല്ലാൻ മറ്റൊരു നായിക ഇല്ലെന്ന് സൂപ്പർ നാനിയുടെ നടി തെളിയിക്കുകയും ചെയ്തതാണ്.

എന്നാൽ രേഖയെപ്പറ്റി ഇപ്പോൾ ബോളിവുഡിൽ നിന്നും ഉയരുന്നത് അത്ര നല്ല വാർത്തകളല്ല. അഭിഷേക് കപൂർ ഒരുക്കുന്ന ഫിട്ടൂർ എന്ന ചിത്രത്തിൽ നിന്നും നടിയുടെ പിന്മാറ്റമാണ് വമ്പൻ ചർച്ചയായിരിക്കുന്നത്. ചിത്രത്തിൽ ഏതാനും സീനുകളിൽ വേഷമിട്ട് ശേഷമാണ് 60കാരിയായ രേഖ ചിത്രത്തിൽ നിന്നും പിന്മാറിത്. തന്റെ ലുക്ക് അത്ര ഇഷ്ടപ്പെടാഞ്ഞിട്ടാണത്രേ താരം പിന്മാറിയത്.

ചിത്രത്തിൽ നിന്നും പിന്മാറിയ രേഖയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല കത്രീന കൈഫും ആദിത്യ റോയ് കപൂറുമാണ് ചിത്രത്തിവെ അഭിനേതാക്കൾ. ചാൾസ് ഡിക്കൺസിന്റെ നോവൽ ഗ്രേറ്റ് എക്‌സ്‌പെക്ടേഷനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിക്കുന്ന ചിത്രമാണ് ഫിട്ടൂർ.

രേഖ പോയെങ്കിലെന്താ അതേ വേഷം അതിലും ഗംഭീരമായി ചെയ്യുമെന്ന് ഉറപ്പുള്ള മറ്റൊരാളെ സംവിധായകൻ കണ്ടെത്തിയിരിക്കുകയാണ്. 43കാരിയായ തബുവാണ് ഈ വേഷം ഇനി ചെയ്യുക. കഴിഞ്ഞ ദിവസം തബു ഫിട്ടൂറിന്റെ സെറ്റിൽ എത്തി.

കശ്മീരിൽ ഉൾപ്പടെ ചിത്രത്തിന്റെ പല സീനുകളും ഷൂട്ട് ചെയ്ത് കഴിഞ്ഞു. ബീഗം എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രേഖ അവതരിപ്പിക്കാമെന്നേറ്റിരുന്നത്. ഈ വേഷം ഇനി ചെയ്യുക തബുവാണ്..ഹൈദറിൽ ഷഹീദ് കപൂറിന്റെ അമ്മ വേഷത്തിൽ കസറിയ തബു നാൽപ്പതിലും ശക്തമായ സാന്നിധ്യമായി ബോളിവുഡിൽ നിറഞ്ഞ് നിൽക്കുകയാണ്. യുടിവിയാണ് ചിത്രം നിർമ്മിക്കുന്നത്.