- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോളിവുഡ് താരം തബു 44-ാം വയസിൽ വിവാഹിതയാകുന്നു; തന്നെക്കാൾ പ്രായം കുറവുള്ള വ്യവസായിയുമായുള്ള വിവാഹത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനെന്നു റിപ്പോർട്ട്
മുംബൈ: ബോളിവുഡ് താരം തബു വിവാഹിതയാകുന്നതായി റിപ്പോർട്ട്. മുംബൈയിലെ പ്രമുഖ ബിസിനസ് സ്ഥാപനത്തിന്റെ ഉടമയെയാണു തബു വിവാഹം കഴിക്കുന്നത്. 44കാരിയായ തബുവിന്റെ വരൻ താരത്തെക്കാൾ പ്രായക്കുറവുള്ള വ്യക്തിയാണ്. പ്രമുഖ ചലച്ചിത്രതാരവുമായുള്ള പ്രണയ തകർച്ചയ്ക്ക് ശേഷം വിവാഹം വേണ്ടന്ന നിലപാടിലായിരുന്നു തബു. ഒടുവിൽ 44ാമത്തെ വയസിൽ വിവാഹം കഴിക്കാൻ
മുംബൈ: ബോളിവുഡ് താരം തബു വിവാഹിതയാകുന്നതായി റിപ്പോർട്ട്. മുംബൈയിലെ പ്രമുഖ ബിസിനസ് സ്ഥാപനത്തിന്റെ ഉടമയെയാണു തബു വിവാഹം കഴിക്കുന്നത്.
44കാരിയായ തബുവിന്റെ വരൻ താരത്തെക്കാൾ പ്രായക്കുറവുള്ള വ്യക്തിയാണ്. പ്രമുഖ ചലച്ചിത്രതാരവുമായുള്ള പ്രണയ തകർച്ചയ്ക്ക് ശേഷം വിവാഹം വേണ്ടന്ന നിലപാടിലായിരുന്നു തബു.
ഒടുവിൽ 44ാമത്തെ വയസിൽ വിവാഹം കഴിക്കാൻ അവർ തീരുമാനിക്കുകയായിരുന്നു. വിവാഹം സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണു റിപ്പോർട്ടുകൾ. നേരത്തെ തബു രഹസ്യമായി വിവാഹിതയായെന്നും വാർത്തകൾ പരന്നിരുന്നു.
ഏറ്റവുമൊടുവിലായി ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിലാണു തബു അഭിനയിച്ചത്. മലയാളത്തിൽ ആശ ശരത്ത് അവതരിപ്പിച്ച ഐജി ഗീത പ്രഭാകറിന്റെ വേഷമാണു തബു ഹിന്ദിയിൽ ചെയ്തത്. ഐജി മീര ദേശ്മുഖായി തകർപ്പൻ പ്രകടനമാണു തബു കാഴ്ചവച്ചത്.
തെലുങ്കിലെ ഒരു സൂപ്പർസ്റ്റാറുമായാണു തബു പ്രണയത്തിലായിരുന്നത് എന്നാണു മുമ്പു ഗോസിപ്പു കോളങ്ങൾ എഴുതിയിരുന്നത്. ഈ പ്രണയം തകർന്നതോടെയാണ് വിവാഹമേ വേണ്ട എന്ന തീരുമാനവുമായി തബു ഇത്രയും കാലം നടന്നത്.
1982 ൽ ബസാർ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് തബുവിന്റെ തുടക്കം. പിന്നീട് ബോളിവുഡ് ചിത്രങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയായി മാറി. ദക്ഷിണേന്ത്യയിലും തന്റെ സാന്നിധ്യം അറിയിക്കാൻ തബുവിനായി. തെന്നിന്ത്യയിൽ ഏറ്റവുമധികം ചിത്രങ്ങളിൽ അഭിനയിച്ചതു തെലുങ്കിലാണ്. കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, ഇരുവർ, കാതൽ ദേശം, തായിൻ മാണിക്കൊടി, ചിറൈസാലി, സ്‌നേഹിതിയേ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും വേഷമിട്ടു.
മലയാളത്തിൽ പ്രിയദർശൻ-മോഹൻലാൽ ചിത്രമായ കാലാപാനിയിലെ നായികയായാണു തബു എത്തിയത്. പിന്നീട് കവർ സ്റ്റോറി എന്ന ചിത്രത്തിലും അഭിനയിച്ചു. ഉറുമി എന്ന ചിത്രത്തിൽ അതിഥി താരമായും തബു മലയാളത്തിലെത്തി.