- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
ഈ മാസം 17 മുതൽ ഫ്ളാറ്റ്ഫോം ഫീസ് അടക്കം പരിഷ്കരിക്കാൻ ഒരുങ്ങി ടാഡ; 18 ഡോളറിൽ മുകളിലുള്ള യാത്രകൾക്ക് 0.75 ഡോളർ ഈടാക്കാൻ കമ്പനി
റൈഡ്-ഹെയ്ലിങ് സ്ഥാപനമായ ടാഡ ഓഗസ്റ്റ് 17 മുതൽ പ്ലാറ്റ്ഫോം ഫീസ് മാറ്റം വരുത്തുമെന്ന് അറിയിച്ചു.ഡ്രൈവർമാർക്ക് അവരുടെ വരുമാനം ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് സമയം കുറയ്ക്കുന്നതുൾപ്പെടെയുള്ള നിരവധി സംരംഭങ്ങൾ വരും മാസങ്ങളിൽ കമ്പനി അതിന്റെ ഡ്രൈവർമാർക്കായി നടപ്പിലാക്കുമെന്നും അറിയിച്ചു.
അടുത്ത ആഴ്ച മുതൽ, 18 സിംഗപ്പൂർ ഡോളറിൽ താഴെയുള്ള യാത്രാ നിരക്കുകൾക്ക് 0.55 സിംഗപ്പൂർ ഡോളറും ജിഎസ്ടിക്ക് മുമ്പുള്ള 18 സിംഗപ്പൂരിന് മുകളിലുള്ള റൈഡുകൾക്ക് 0.75 സിംഗപ്പൂർ ഡോളറും ഈടാക്കുമെന്ന് ടാഡ അറിയിച്ചു.18ഡോളറിൽ താഴെയും മുകളിലും ഉള്ള റൈഡുകൾക്ക് യഥാക്രമം 0.30, 0.50 ഡോളർ ആണ് നിലവിലെ ഫീസ്.
7ഡോളറിനും അതിനു താഴെയുള്ള റൈഡുകൾക്കും ഡ്രൈവർമാരിൽ നിന്ന് പ്ലാറ്റ്ഫോം ഫീസ് ഒഴിവാക്കുമെന്ന് റൈഡ്‌ഹെയ്ലിങ് കമ്പനി കൂട്ടിച്ചേർത്തു. എന്നിരുന്നാലും, 7-ന് മുകളിലുള്ള നിരക്കുകൾക്ക് ഡ്രൈവർമാർക്ക് പുതിയ ഫീസ് ബാധകമായിരിക്കും.
ഇതിനൊപ്പം ഓഗസ്റ്റ് 17 മുതൽ സെപ്റ്റംബർ 11 വരെ 'LETSTADA' എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് 1 ഡോളർ വൗ്ച്ചറും കമ്പനി വാഗ്ദാനം ചെയ്യുന്നു.ഒപ്പം യാത്രക്കാർക്ക് കൂടുതൽ സുരക്ഷാ ഫീച്ചറുകളും ലൊക്കേഷൻ ഷെയറിംഗും പിക്ക്-അപ്പ് പോയിന്റ് സെലക്ഷനിലെ ഉയർന്ന കൃത്യതയും പോലുള്ള അപ്ഡേറ്റുകളും പ്രതീക്ഷിക്കാം.