- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തേജക മരുന്നു വിവാദം; മരിയ ഷറപ്പോവയുമായുള്ള കരാർ റദ്ദാക്കി സ്വിസ് വാച്ച് കമ്പനി ടാഗ് ഹൂയർ
സൂറിച്ച്: ഉത്തേജക മരുന്നു വിവാദത്തിൽ പെട്ട റഷ്യൻ ടെന്നീസ് താരം മരിയ ഷറപ്പോവയുമായുള്ള മാർക്കറ്റിങ് കോൺട്രാക്ട് പുതുക്കാനില്ലെന്ന് സ്വിസ് വാച്ച് കമ്പനിയായ ടാഗ് ഹൂയർ. ഓസ്‌ട്രേലിയൻ ഓപ്പണിനു ശേഷം നടന്ന ഉത്തേജക മരുന്നു പരിശോധനയിലാണ് ഷറപ്പോവ പരാജയപ്പെട്ടത്. 2015 ഡിസംബർ 31 വരെയായിരുന്നു ഷറപ്പോവയ്ക്ക് ടാഗ് ഹൂയറുമായുള്ള കരാർ. കാലാവധി കഴിഞ്ഞതിന്റെ അടിസ്ഥാനത്തിൽ പുതുക്കുന്നതു സംബന്ധിച്ചുള്ള ചർച്ചകൾ കമ്പനിയും ടെന്നീസ് താരവും തമ്മിൽ നടന്നുവരികയായിരുന്നു. എന്നാൽ താരം ഉത്തേജക മരുന്നുവിവാദത്തിൽ പെട്ടതോടെ കമ്പനി ചർച്ചകൾ അവസാനിപ്പിക്കുകയും ഷറപ്പോവയുമായുള്ള കരാർ പുതുക്കുന്നതിൽ നിന്നു പിന്മാറുകയുമായിരുന്നു. അഞ്ചു തവണ ഗ്രാൻസ്ലാം നേടിയിട്ടുള്ള ഷറപ്പോവ ടാഗ് ഹൂയറുമായി 12 വർഷമായി കരാറിലായിരുന്നു. ടാഗ് ഹൂയർ കൂടാതെ യുഎസ് സ്പോർട്സ് വെയർ കമ്പനിയായ നൈക്കും ഷറപ്പോവയെ തങ്ങളുടെ പരസ്യത്തിൽ നിന്നു നീക്കം ചെയ്തിട്ടുണ്ട്.
സൂറിച്ച്: ഉത്തേജക മരുന്നു വിവാദത്തിൽ പെട്ട റഷ്യൻ ടെന്നീസ് താരം മരിയ ഷറപ്പോവയുമായുള്ള മാർക്കറ്റിങ് കോൺട്രാക്ട് പുതുക്കാനില്ലെന്ന് സ്വിസ് വാച്ച് കമ്പനിയായ ടാഗ് ഹൂയർ. ഓസ്‌ട്രേലിയൻ ഓപ്പണിനു ശേഷം നടന്ന ഉത്തേജക മരുന്നു പരിശോധനയിലാണ് ഷറപ്പോവ പരാജയപ്പെട്ടത്.
2015 ഡിസംബർ 31 വരെയായിരുന്നു ഷറപ്പോവയ്ക്ക് ടാഗ് ഹൂയറുമായുള്ള കരാർ. കാലാവധി കഴിഞ്ഞതിന്റെ അടിസ്ഥാനത്തിൽ പുതുക്കുന്നതു സംബന്ധിച്ചുള്ള ചർച്ചകൾ കമ്പനിയും ടെന്നീസ് താരവും തമ്മിൽ നടന്നുവരികയായിരുന്നു. എന്നാൽ താരം ഉത്തേജക മരുന്നുവിവാദത്തിൽ പെട്ടതോടെ കമ്പനി ചർച്ചകൾ അവസാനിപ്പിക്കുകയും ഷറപ്പോവയുമായുള്ള കരാർ പുതുക്കുന്നതിൽ നിന്നു പിന്മാറുകയുമായിരുന്നു.
അഞ്ചു തവണ ഗ്രാൻസ്ലാം നേടിയിട്ടുള്ള ഷറപ്പോവ ടാഗ് ഹൂയറുമായി 12 വർഷമായി കരാറിലായിരുന്നു. ടാഗ് ഹൂയർ കൂടാതെ യുഎസ് സ്പോർട്സ് വെയർ കമ്പനിയായ നൈക്കും ഷറപ്പോവയെ തങ്ങളുടെ പരസ്യത്തിൽ നിന്നു നീക്കം ചെയ്തിട്ടുണ്ട്.