- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശ്വാസം.. ഇനി രാഷ്ട്രപിതാവിന്റെ പേരിനെ ചൊല്ലിയും തർക്കിക്കേണ്ടല്ലോ! ഗാന്ധിജിയെ മഹാത്മ എന്ന് വിശേഷിപ്പിച്ചത് ടാഗോർ തന്നെയെന്ന് ഗുജറാത്ത് ഹൈക്കോടതി
അഹമ്മദാബാദ്: എന്തും ഏതും തർക്കത്തിലാകുന്ന കാലമാണ് ഇപ്പോൾ. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പേരിനെ ചൊല്ലിയും ഒടുവിൽ തർക്കം ഉണ്ടായി. ഗാന്ധിജിയെ മഹാത്മാ എന്ന് വിളിച്ചത് ആരെന്നതിനെ ചൊല്ലിയിരുന്നു തർക്കം. ഈ തർക്കത്തിനും ഇപ്പോൾ ശമനമായി എന്നാന് എല്ലാവർക്കും ആശ്വാസം പകരുന്നതായി. രാഷ്ട്രപിതാവ് ഗാന്ധിജിയെ മഹാത്മ എന്ന് വിശേഷിപ്പിച്ചത്

അഹമ്മദാബാദ്: എന്തും ഏതും തർക്കത്തിലാകുന്ന കാലമാണ് ഇപ്പോൾ. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പേരിനെ ചൊല്ലിയും ഒടുവിൽ തർക്കം ഉണ്ടായി. ഗാന്ധിജിയെ മഹാത്മാ എന്ന് വിളിച്ചത് ആരെന്നതിനെ ചൊല്ലിയിരുന്നു തർക്കം. ഈ തർക്കത്തിനും ഇപ്പോൾ ശമനമായി എന്നാന് എല്ലാവർക്കും ആശ്വാസം പകരുന്നതായി. രാഷ്ട്രപിതാവ് ഗാന്ധിജിയെ മഹാത്മ എന്ന് വിശേഷിപ്പിച്ചത് ടാഗോർ തന്നെയെന്ന് ഗുജറാത്ത് ഹൈക്കോടതി വിധിയെഴുതു.
ഗാന്ധിജിയെ മഹാത്മാ എന്ന് വിശേഷിപ്പിച്ചത് ടാഗോറാണെന്നാണ് സ്‌കൂൾ ടെസ്റ്റ് ബുക്കുകളിൽ പഠിപ്പിക്കുന്നതെന്ന് ഇത് സംബന്ധിച്ച ഹർജി പരിഗണിക്കവെ ജസ്റ്റിസ് ജെ.ബി പർദിവാല നിരീക്ഷിച്ചു. രാജ്‌കോട്ട് ജില്ലയിലെ റവന്യു ഉദ്യോഗസ്ഥരുടെ നിയമനത്തിന് വേണ്ടി ശിക്ഷൺ സമിതി നടത്തിയ പരീക്ഷയിൽ ഗാന്ധിജിയെ മഹാത്മാവ് എന്ന് വിശേഷിപ്പിച്ചത് പേരറിയാത്ത ഒരു പത്രപ്രവർത്തകനാണെന്ന് ഉത്തരസൂചികയിൽ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ സന്ധ്യാ മാരു എന്ന ഉദ്യോഗാർത്ഥി ഹൈക്കോടതിയെ സമീപിച്ചു.
ഈ ഹർജി പരിഗണിക്കവെ ഗാന്ധിയെ മഹാത്മാ എന്ന് വിശേഷിപ്പിച്ചത് അജ്ഞാത പത്രപ്രവർത്തകനാണെന്ന് ഗുജറാത്ത് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത് വിവാദമായിരുന്നു. വിധിയുടെ പശ്ചാത്തലത്തിൽ ഹർജിക്കാരന് മാർക്ക് നൽകണമെന്ന് രാജ്‌കോട്ട് ജില്ലാ പഞ്ചായത്ത് സമിതിക്ക് കോടതി നിർദ്ദേശം നൽകി.
ഗാന്ധിജി ദക്ഷിണാഫ്രിക്കയിലായിരുന്ന കാലത്ത് ജെത്പുരിൽ നിന്നുള്ള പത്രപ്രവർത്തകൻ 'മഹാത്മ' എന്ന് അഭിസംബോധന ചെയ്ത് അദ്ദേഹത്തിന് കത്തയച്ചിരുന്നെന്നാണ് വാദം. ഗാന്ധിയൻ നാരായൺ ദേശായിയുടെ പുസ്തകം ഉദ്ധരിച്ചാണ് സർക്കാർ വാദം സാധൂകരിച്ചത്.
മറ്റു രണ്ട് ചോദ്യങ്ങളുടെ ഉത്തരങ്ങളെ സംബന്ധിച്ചും സംശയമുന്നയിച്ച് മാരു കോടതിയെ സമീപിച്ചിരുന്നു.ഇന്ത്യയിലെ ഏറ്റവും നീളമേറിയ നദി ഏതാണെന്ന ചോദ്യവും മൗണ്ട് എവറസ്റ്റിന് മുമ്പായി ഉപയോഗിക്കേണ്ട ആർട്ടിക്കിൾ (മ,മി,വേല) ഏതാണെന്ന ചോദ്യവുമായിരുന്നു അവ. ഇന്ത്യയിലെ നീളമേറിയ നദി ഗംഗയാണെന്നും മൗണ്ട് എവറസ്റ്റിന് മുമ്പിൽ ആർട്ടിക്കിൾ ഒന്നും ഉപയോഗിക്കാറില്ലെന്നും കോടതി വ്യക്തമാക്കി.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഹർജിക്കാരന് അർഹമായ മാർക്ക് നൽകണമെന്ന് രാജ്‌കോട്ട് ജില്ലാ പഞ്ചായത്ത് സമിതിക്ക് നിർദ്ദേശം നൽകി.

