- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷേക്ക് സായിദ് റോഡിലൂടെ പായുമ്പോൾ ഓർക്കുക; അമിതവേഗക്കാരെ പിടികൂടാൻ ടവർ ക്യാമറകൾ സ്ഥാപിക്കുന്നു; ഇരുദിശകളിൽ നിന്നുമുള്ള ദൃശ്യങ്ങൾ ഒരേസമയം പകർത്തും
ദുബായ്: യുഎഇയിലെ രാജവീഥിയായ ഷേക്ക് സായിദ് മോട്ടോർവേയിൽ അമിതവേഗത്തിൽ പായുന്നവരേയും മറ്റു ഗതാഗത നിയമലംഘകരേയും പിടികൂടാൻ ടവർ ക്യാമറകൾ സ്ഥാപിക്കുന്നു. ഇരുദിശകളിൽ നിന്നുമുള്ള ദൃശ്യങ്ങൾ പകർത്താൻ ശേഷിയുള്ള 52 ടവർ ക്യാമറകളാണ് ഇവിടെ സ്ഥാപിക്കുന്നത്. ഏറെ തിരക്കേറിയ ഷേക്ക് സായിദ് മോട്ടോർവേയിൽ നിത്യേനയുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നത
ദുബായ്: യുഎഇയിലെ രാജവീഥിയായ ഷേക്ക് സായിദ് മോട്ടോർവേയിൽ അമിതവേഗത്തിൽ പായുന്നവരേയും മറ്റു ഗതാഗത നിയമലംഘകരേയും പിടികൂടാൻ ടവർ ക്യാമറകൾ സ്ഥാപിക്കുന്നു. ഇരുദിശകളിൽ നിന്നുമുള്ള ദൃശ്യങ്ങൾ പകർത്താൻ ശേഷിയുള്ള 52 ടവർ ക്യാമറകളാണ് ഇവിടെ സ്ഥാപിക്കുന്നത്. ഏറെ തിരക്കേറിയ ഷേക്ക് സായിദ് മോട്ടോർവേയിൽ നിത്യേനയുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. കൂടാതെ റെഡ് സിഗ്നൽ മറികടക്കുന്നവരെ പിടികൂടാൻ മറ്റൊരു 31 ക്യാമറകൾ കൂടി പലയിടങ്ങളിലായി ദുബായ് പൊലീസ് സ്ഥാപിച്ചിട്ടുണ്ട്.
അമിത വേഗം, വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കാതിരിക്കുക തുടങ്ങിയ ഗതാഗത നിയമലംഘനങ്ങൾ തിരക്കേറിയ ഷേക്ക് സായിദ് റോഡിൽ പതിവായിരിക്കുന്ന സാഹചര്യത്തിലാണ് ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. അമിത വേഗവും അശാസ്ത്രീയമായ രീതിയിൽ വാഹനങ്ങളെ മറികടക്കലും മാത്രമല്ല, മറ്റു നിയമലംഘനങ്ങളും ക്യാമറകൾ പകർത്തും. ഇരുദിശകളിലേക്കും ഒരേ സമയം ക്യാമറക്കണ്ണുകൾ തുറന്നിരിക്കുന്നതിനാൽ ഏതെങ്കിലും വിധേന രക്ഷപ്പെടാമെന്ന ധാരണയും വാഹന ഉടമകൾക്കു വേണ്ട.
മുന്നിലെ വാഹനവുമായി അപകടം വരുത്തും വിധം അടുപ്പിച്ചോടിക്കുന്ന വാഹനങ്ങളെ ഈ മാസം മുതൽ പകർത്തുന്നുണ്ട്. നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ചിത്രവും ചലനവും പകർത്താൻ കഴിയുന്ന അതിസൂക്ഷ്മ സാങ്കേതിക സൗകര്യങ്ങൾ പുതിയ ക്യാമറകളിലുണ്ടെന്നു കേണൽ സൈഫ് അറിയിച്ചു. ലഘുവാഹനങ്ങൾ, ചരക്കുവാഹനങ്ങൾ, ബസുകൾ എന്നിവയുടെ നിർദിഷ്ട വേഗം വെവ്വേറേ തന്നെ രേഖപ്പെടുത്തും.