- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിത്രം പകർത്താനായി കാത്ത് നിന്ന ഫോട്ടോഗ്രാഫർമാരെ കണ്ടതോടെ ആയയുടെ കൈയിൽ നിന്നും ചാടിയിറങ്ങി തൈമൂർ; തൈമൂർ എന്ന് വിളികൾ ഉയർന്നതോടെ താൻ ടീം എന്ന് തിരുത്തി കുട്ടി താരം; പോകാൻ നേരം എല്ലാവർക്കും നേരെ കൈവിശി ബൈ പറഞ്ഞ് മടക്കം; ബോളിവുഡിലെ കുഞ്ഞുസെലിബ്രിറ്റി വീണ്ടും വാർത്തയിൽ നിറയുന്നതിങ്ങനെ
സെയ്ഫ് അലി ഖാൻ-കരീന ദമ്പതിമാരുടെ കുഞ്ഞ് രാജകുമാരൻ തൈമൂർ അലി ഖാൻ പട്ടൗഡി എന്നും വാർത്തകളിലെ താരമാണ്.പലപ്പോഴും പാപ്പരാസികളുടെ ക്യാമറക്കണ്ണുകൾ തൈമൂറിന് പിന്നാലെ പായാറുണ്ട്. അത്തരമൊരു ഫോട്ടോഗ്രാഫർമാരുടെ കാത്ത് നില്ക്കലിൽ തൈമൂർ തിളങ്ങിയ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. കൊച്ചു കുസൃതിയോടെ നിഷ്‌കളങ്കമായ വാക്കുകളും പ്രകടനവും കൊണ്ട് ഏവരുടെയും ഹൃദയം കവർന്നിരിക്കുകയാണ് തൈമൂർ അലി ഖാൻ. ഫോട്ടോക്കായി തൈമൂറെന്ന് മാറി മാറി വിളിച്ച മാധ്യമപ്രവർത്തകരോട് 'തൈമൂർ അല്ല അത് ടിം ആണ്' എന്നാണ് പറഞ്ഞത്. ആയയോടൊപ്പം എത്തിയ തൈമൂറിന്റെ ചിത്രം പകർത്താനായായിരുന്നു ക്യാമറാമാന്മാരുടെ ശ്രമം. ക്ലിക്ക് ചെയ്യാനായി തൈമൂറിന്റെ ശ്രദ്ധ ക്ഷണിക്കാനായാണ് ഫോട്ടോഗ്രാഫർമാർ പേര് വിളിച്ചത്. ഫോട്ടോഗ്രാഫർമാരെ കണ്ടെയുടൻ ആയയുടെ കൈയിൽ നിന്നും താഴെ ഇറങ്ങിയ തൈമൂർ ഫോട്ടോഗ്രാഫർമാരെ തിരുത്തി. ഞാൻ ടിംആണ് എന്നാണ് തൈമൂർ പറഞ്ഞത്. കെട്ടിടത്തിന് അകത്തേക്ക് പോവുന്നതിന് മുമ്പ് ബൈഎന്ന് പറഞ്ഞ് കൈവിശിയാണ്് തൈമൂർ പോയത്. തൈമൂറിനെ വീട്ടിൽ ടിം എന്നാണ് വിളിക്കാറുള
സെയ്ഫ് അലി ഖാൻ-കരീന ദമ്പതിമാരുടെ കുഞ്ഞ് രാജകുമാരൻ തൈമൂർ അലി ഖാൻ പട്ടൗഡി എന്നും വാർത്തകളിലെ താരമാണ്.പലപ്പോഴും പാപ്പരാസികളുടെ ക്യാമറക്കണ്ണുകൾ തൈമൂറിന് പിന്നാലെ പായാറുണ്ട്. അത്തരമൊരു ഫോട്ടോഗ്രാഫർമാരുടെ കാത്ത് നില്ക്കലിൽ തൈമൂർ തിളങ്ങിയ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.
കൊച്ചു കുസൃതിയോടെ നിഷ്‌കളങ്കമായ വാക്കുകളും പ്രകടനവും കൊണ്ട് ഏവരുടെയും ഹൃദയം കവർന്നിരിക്കുകയാണ് തൈമൂർ അലി ഖാൻ. ഫോട്ടോക്കായി തൈമൂറെന്ന് മാറി മാറി വിളിച്ച മാധ്യമപ്രവർത്തകരോട് 'തൈമൂർ അല്ല അത് ടിം ആണ്' എന്നാണ് പറഞ്ഞത്. ആയയോടൊപ്പം എത്തിയ തൈമൂറിന്റെ ചിത്രം പകർത്താനായായിരുന്നു ക്യാമറാമാന്മാരുടെ ശ്രമം. ക്ലിക്ക് ചെയ്യാനായി തൈമൂറിന്റെ ശ്രദ്ധ ക്ഷണിക്കാനായാണ് ഫോട്ടോഗ്രാഫർമാർ പേര് വിളിച്ചത്.
ഫോട്ടോഗ്രാഫർമാരെ കണ്ടെയുടൻ ആയയുടെ കൈയിൽ നിന്നും താഴെ ഇറങ്ങിയ തൈമൂർ ഫോട്ടോഗ്രാഫർമാരെ തിരുത്തി. ഞാൻ ടിംആണ് എന്നാണ് തൈമൂർ പറഞ്ഞത്. കെട്ടിടത്തിന് അകത്തേക്ക് പോവുന്നതിന് മുമ്പ് ബൈഎന്ന് പറഞ്ഞ് കൈവിശിയാണ്് തൈമൂർ പോയത്. തൈമൂറിനെ വീട്ടിൽ ടിം എന്നാണ് വിളിക്കാറുള്ളതെന്ന് നേരത്തെ താരദമ്പതികൾ വെളിപ്പെടുത്തിയിരുന്നു.