നിച്ച അന്ന് മുതൽ താരമാണ് സെയ്ഫ് അലി ഖാൻ-കരീന ദമ്പതിമാരുടെ കുഞ്ഞ് രാജകുമാരൻ തൈമൂർ അലി ഖാൻ പട്ടൗഡി. രൊജ്യത്തെ ഏറ്റവും പ്രശസ്തനും ഏറ്റവും കൂടുതൽ ആരാധകരുമുള്ള കുട്ടി സെലിബ്രിറ്റി തൈമൂറാണ്. എ്‌പ്പോഴും വാർത്തകളിൽ നിറയുന്ന തൈമൂറിനൊപ്പം ഇപ്പോൾ ആയയും വാർത്തകളിൽ നിറയുകയാണ്.

തൈമൂറിന്റെ ആയയുടെ ശമ്പളമാണ് എല്ലാവരെയും അമ്പരിപ്പിക്കുന്നത്.മാസം 1.5 ലക്ഷം രൂപയാണ് തൈമൂറിന്റെ ആയയുടെ ശമ്പളം എന്നാണ് റിപ്പോർട്ട്. വീട്ടിൽ ചെലവഴിക്കുന്ന അധികസമയത്തെ ശമ്പളം കൂട്ടുമ്പോൾ അത് 1.75 ലക്ഷം രൂപ വരെ വരും. തൈമൂറിനെ സമീപപ്രദേശങ്ങളിൽ കൊണ്ടുപോകാനായി പ്രത്യേക കാറുമുണ്ട്. മാത്രവുമല്ല തൈമൂറിനൊപ്പം വിദേശത്ത് പോകാനും ആയയ്ക്ക് അവസരമുണ്ടെന്നുമാണ് റിപ്പോർട്ട്.

മാധ്യമങ്ങളിൽ നിറയുന്ന തൈമൂറിന്റെ ചിത്രങ്ങളിൽ പലപ്പോഴും കാണുന്നത് അച്ഛനമ്മമാരല്ല, മറിച്ചു നാനിയായ സാവിത്രിയെയാണ്. ഇത്തരത്തിൽ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാനുള്ള അവസരം ഉള്ളതുകൊണ്ട് സാവിത്രിയുടെ പേരിൽ ധാരാളം ഫാൻ പേജുകളും സോഷ്യൽ മീഡിയയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്..