സ്വിറ്റ്സർലൻഡിൽ ന്യൂഇയർ ആഘോഷിക്കുന്ന കുഞ്ഞു തൈമൂറിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. മഞ്ഞു വീഴുന്ന അന്തരീക്ഷത്തിൽ വിന്റർ സ്യൂട്ട്സിലുള്ള സെയ്ഫ്-കരീന ജോടികളുടെയും സ്റ്റ്റോളറിൽ ഇരിക്കുന്ന കുഞ്ഞു തൈമൂറിന്റെയും ചിത്രങ്ങളാണ് ആരാധകർ ഇൻസ്റ്റാഗ്രാിലൂടെ ഷെയർ ചെയ്തിരിക്കുന്നത്.

ഹരിയാനയിലെ പിറന്നാൾ ആഘോഷങ്ങൾക്കു ശേഷം മുംബൈ എയർപ്പോട്ടിൽ മുത്തശ്ശിയുടെ തോളിൽ സുഖമായി ഉറങ്ങുന്ന തൈമുറിന്റെ ചിത്രങ്ങളായിരുന്നു അവസാനമായി സോഷ്യൽ മീഡിയ പങ്കുവച്ചിരുന്നത്.

2012 ലാണ് സെയ്ഫ്-കരീന വിവാഹം നടന്നത്. 2016 ഡിസംബർ 20ന് ജനിച്ചുവീണ അന്നുമുതൽ മാധ്യമങ്ങളുടെയും ആരാധകരുടേയും പ്രിയതാരമാണ് തൈമുർ. നീലക്കണ്ണുകളുള്ള കുഞ്ഞു താരം എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിന്നു. തൈമുർ എന്ന പേരും ഏറെ ശ്രദ്ധ നേടിയിരുന്നു. മറ്റെല്ലാ സെലിബ്രിറ്റികളുടെ മക്കളെക്കാളും ഏറെ ശ്രദ്ധ നേടിയ കുഞ്ഞു താരം തൈമുർ തന്നെയാണെന്നതിൽ സംശയമില്ല.