ദോഹ: മോശമായ ഭക്ഷണ സാധനങ്ങൾ വിറ്റതിനെ തുടർന്ന് ഉംസലാലിലും മുഐതറിലും നഗരസഭാ അധികൃതർ കഴിഞ്ഞ ദിവസം രണ്ടു കടകൾ അടപ്പിച്ചതിന് പിന്നാലെ ഭക്ഷ്യവിഷ ബാധയേറ്റ് എട്ട് പേർ കൂടെ ചികിത്സ നേടി. എയർപോർട്ട് റോഡിലെ പ്രശസ്തമായ റസ്‌റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച എട്ടു പേർക്കാണ് വിഷബാധയേറ്റത്. കഴിഞ്ഞ ദിവസം ഈ റസ്‌റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച കുടുംബത്തിലെ അഞ്ച് പേർക്കും മറ്റ് മൂന്നു പേർക്കുമാണ് ഭക്ഷ്യ വിഷ ബാധയേറ്റത്. ഭക്ഷണം കഴിച്ചയുടൻ തന്നെ വയറിളക്കവും ചർദ്ദിയും ആരംഭിക്കുകയായിരുന്നു. എല്ലാവർക്കും ഇതേ അനുഭവമുണ്ടായതിനെ തുടർന്ന് ഹമദ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിൽസ തേടി.

ഇതേ റസ്‌റ്റോറന്റിൽ നിന്നു ഭക്ഷണം കഴിച്ച നാലു പേർ കൂടി നേരത്തേ ചികിൽസ തേടിയതായി ഡോക്ടർ വ്യക്തമാക്കി. ഭക്ഷ്യ വിഷബാധയേറ്റവർ പൊലിസിൽ വിവരമറിയിച്ചിട്ടുണ്ട്.