- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2014ലെ തോൽവിയുടെ കുറ്റവും ഇഎംഎസിനും സുർജിത്തിനും; 30 വർഷത്തെ അടവ് നയങ്ങൾ അമ്പേ പരാജയപ്പെട്ടു; ബംഗാളിലെ പോലെ ബിജെപി കേരളത്തിലും വളരുന്നെന്ന് സിപിഎമ്മിന് ഭയം; കരുതിയിരിക്കാൻ മലയാളി സഖാക്കൾക്ക് നിർദ്ദേശം
ന്യൂഡൽഹി: കേരളത്തിൽ ബിജെപിയുടെ വളർച്ച ശ്രദ്ധിക്കണമെന്ന് സിപിഐ(എം) പിബി നിർദ്ദേശം. ബംഗാളിലെ പോലെ ബിജെപി കേരളത്തിലും വളരുന്നു എന്നാണ് സപിഎം പോളിറ്റ്ബ്യൂറോ വിലയിരുത്തിയത്. ബിജെപിയുടെ വളർച്ച സിപിഐ(എം) വോട്ടുകളിൽ ചോർച്ചയുണ്ടാക്കുമെന്ന് തന്നെയാണ് സിപിഐ(എം). നിരീക്ഷണം. ബംഗാളിൽ സംഭവിച്ചതുപോലെ കേരളത്തിലും സംഭവിക്കാതിരിക്കാൻ കരുതൽ വേണമ

ന്യൂഡൽഹി: കേരളത്തിൽ ബിജെപിയുടെ വളർച്ച ശ്രദ്ധിക്കണമെന്ന് സിപിഐ(എം) പിബി നിർദ്ദേശം. ബംഗാളിലെ പോലെ ബിജെപി കേരളത്തിലും വളരുന്നു എന്നാണ് സപിഎം പോളിറ്റ്ബ്യൂറോ വിലയിരുത്തിയത്. ബിജെപിയുടെ വളർച്ച സിപിഐ(എം) വോട്ടുകളിൽ ചോർച്ചയുണ്ടാക്കുമെന്ന് തന്നെയാണ് സിപിഐ(എം). നിരീക്ഷണം. ബംഗാളിൽ സംഭവിച്ചതുപോലെ കേരളത്തിലും സംഭവിക്കാതിരിക്കാൻ കരുതൽ വേണമെന്നാണ് പിബി നിർദ്ദേശം.
അതേ സമയം 30 വർഷം മുമ്പെടുത്ത പല അടവു നയങ്ങളും തെറ്റാണെന്ന് തുറന്ന് സമ്മതിക്കുന്നതായി പിബി കരട് അവലോകന രേഖ. കഴിഞ്ഞ 30 വർഷത്തെ അടവു നയത്തിലെ പാളിച്ചയാണ് സമീപകാല തെരഞ്ഞെടുപ്പ് തിരിച്ചടികൾക്ക് കാരണം. ഇ എം എസിന്റെയും സുർജിത്തിന്റെയും സമയത്തെ നയമാണ് തെറ്റായിപ്പോയെന്ന് സിപിഐ(എം) സമ്മതിക്കുന്നത്. ഇതിലൂടെ സമീപകാല തെരഞ്ഞെടുപ്പ് തോൽവികളിൽ ഇപ്പോഴത്തെ നേതൃത്വത്തെ കുറ്റം പറയേണ്ടതില്ലെന്ന് സമർത്ഥിക്കുന്നതാണ് അവലോകന രേഖ. ഈ രേഖയാണ് പോളിറ്റ്ബ്യൂറോ ചർച്ച ചെയ്ത് അംഗീകരിച്ചത്. ഇനി കേന്ദ്ര കമ്മറ്റി ഇത് പരിഗണിക്കും.
അതായത് പ്രകാശ് കാരാട്ടോ സീതാറാം യച്ചൂരിയോ പിണറായി വിജയനോ എം.എ ബേബിയ്‌ക്കോ ഒന്നും 2014ലെ തെരഞ്ഞെടുപ്പ് തോൽവിയിൽ ഉത്തരവാദിത്തമില്ല. ഇഎംഎസും സുർജിത്തും മുന്നോട്ട് വച്ച നയം പിന്തുടർന്നിടത്ത് മാത്രമാണ് വീഴ്ച. കാലത്തിന് അനുസരിച്ച് മുഖം മാറി പുനരവതിച്ചാൽ തീരുന്നതേ ഉള്ളൂ പ്രശ്‌നം. എന്നാൽ ബിജെപിയുടെ വളർച്ചയെ ശ്രദ്ധിക്കുകയും വേണമെന്ന് പറഞ്ഞുവയ്ക്കുകയാണ് സിപിഎമ്മിന്റെ വർത്തമാനകാല നേതൃത്വം.
ജെ.എൻ.യുവിൽ നേരിട്ടുള്ള റിക്രൂട്ട്‌മെന്റ്കേന്ദ്ര നേതൃത്വത്തിൽ നടത്തിയതിലൂടെ സിപിഎമ്മിന് അണികൾക്കിടയിൽ സ്വാധീനം നഷ്ടമായെന്ന വാദമുണ്ട്. അടിസ്ഥാന വർഗ്ഗത്തെ തിരിച്ചറിയാതെ സ്ഥാനാർത്ഥി നിർണ്ണയം പോലും നടത്തുന്നതാണ് തോൽവിക്ക് കാരണമെന്ന് പാരമ്പര്യവാദികൾ ഉന്നയിക്കുന്നു. സിംഗൂർ മാതൃകയാണ് സിപിഎമ്മിന് ബംഗാളിൽ തിരിച്ചടിയായതെന്നും വാദമുണ്ട്. കേരളത്തിൽ വിഭാഗീയതയും. ഇതൊക്കെ തള്ളിക്കളഞ്ഞാണ് പുതിയ കരട് അവലോകന രേഖ മുന്നോട്ട് വയ്ക്കുന്നത്.
കഴിഞ്ഞകാലങ്ങളിൽ സിപിഐ(എം) മറ്റു പാർട്ടികളുടെ വാലായത് ദോഷം ചെയ്‌തെന്ന് കരട് അവലോകന രേഖ വ്യക്തമാക്കുന്നു. 89ൽ വി പി സിംഗിന്റെയും 96ൽ ജനതാദളിന്റെ വാലായും നിന്നത് പാർട്ടിയുടെ വളർച്ചയെ ബാധിച്ചു. 2004ൽ കോൺഗ്രസിന്റെ വാലായും പാർട്ടി നിന്നത് ശരിയായില്ലെന്ന് പിബി വിലയിരുത്തി. ഇനി ഇത്തരം പരീക്ഷണങ്ങൾക്ക് തയ്യാറാകില്ലെന്നും വ്യക്തമാകുന്നു.
ഇ എം എസിന്റെയും സുർജിത്തിന്റെയും സമയത്തെ നയമാണ് തെറ്റായിപ്പോയെന്ന് ഇപ്പോൾ സിപിഐ(എം) സമ്മതിക്കുന്നത്. മൂന്നാം മുന്നണി പരീക്ഷണം നല്ലതായിരുന്നില്ലെന്ന് പിബിയിൽ അഭിപ്രായം ഉയർന്നു. ഒരോ സംസ്ഥാനത്തേയും സാഹചര്യങ്ങൾ വിലയിരുത്തി തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മുന്നണി ബന്ധമെന്നാണ് സിപിഐ(എം) കരട് അവലോകന രേഖ മുന്നോട്ട് വയ്ക്കുന്നത്.

ജ്യോതിബസുവിന് പ്രധാനമന്ത്രിയാകാനുള്ള അവസരം നിഷേധിച്ചത് മണ്ടത്തരമാണെന്ന് പാർട്ടി നേരത്തെ വിലയിരുത്തിയിരുന്നു. തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് തിരിച്ചടി നേരിടുന്നത് തുടരുന്ന സാഹചര്യത്തിലാണ് പാർട്ടി നയം പുനപരിശോധിക്കുന്നത്. മധ്യവർഗ്ഗത്തിലേക്ക് ഇറങ്ങിച്ചെന്ന് പാർട്ടിയെ വളർത്തുകയാണ് ലക്ഷ്യം. സമര രീതികളിൽ മാറ്റം വരുത്തിയും തൊഴിലാളി വർഗ്ഗത്തിനപ്പുറമുള്ള സമൂഹത്തെ ആകർഷിച്ചും അത് നേടിയെടുക്കാനാണ് നീക്കം.
നരേന്ദ്ര മോദിയുടെ തന്ത്രങ്ങൾ സിപിഐ(എം) വോട്ടുകളെ ലക്ഷ്യമിട്ടാണെന്ന് പാർട്ടി വിലയിരുത്തുന്നുണ്ട്. ഇതിനെ സമർത്ഥമായി പ്രതിരോധിക്കുകയാണ് ലക്ഷ്യം. കേരളത്തിലും ബംഗാളിലും ത്രിപുരയിലും വോട്ട് ചോർച്ചയുണ്ടാകാതെ ഉത്തരേന്ത്യയിലും സ്വാധീനമുണ്ടാക്കുകയാണ് ലക്ഷ്യം. ആം ആദ്മി പാർട്ടിയുടെ വളർച്ച പോലും സിപിഎമ്മിന് ഉണ്ടാക്കാനാകാത്തതും പാർട്ടിയെ ചിന്തിപ്പിക്കുന്നുണ്ട്.

