ചേച്ചിമാരുടെ ഭരണം വീട്ടിൽ അതിരുകടക്കുന്നുണ്ടോ. അച്ഛനും അമ്മയ്ക്കുമപ്പുറം അനിയത്തിമാരെ നിയന്ത്രിക്കാനും ഭരിക്കാനും പോകുന്ന ചേച്ചിമാരോട് അനിയത്തിമാർക്ക് എത്രമാത്രം സ്‌നേഹമാണുണ്ടാകുക? എന്തായാലും വീട്ട് ഭരണം കൊണ്ട് സ്വൈര്യം കെട്ട അനിയത്തി സ്‌നേഹത്തിൽ പൊതിഞ്ഞ ഒരു പണി ചേച്ചിക്ക് കൊടുത്ത കഥയാണ് മഴവിൽ മനോരമയിലെ ടെയ്ക്ക് ഇറ്റ് ഈസിയെന്ന പരിപാടിയിലൂടെ കണ്ടത്. ഒരു വിടനായ ഓട്ടോക്കാരന്റെ രൂപത്തിൽ ഒരാളെയെത്തിച്ച് സ്വന്തം ചേച്ചിയെ ആ ഓട്ടോയിൽ കയറ്റാൻ കൂട്ടുനിന്ന അനിയത്തിയുടെ കഥ. ഓട്ടോയിൽ കയറിയ ചേച്ചിയുടെ അവസ്ഥയെന്താണ്? പൊലീസ് പിടിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി എന്ന് മാത്രമല്ല, വേറെയുമുണ്ട്. പൊലീസുകാരോട് ഞങ്ങൾ തമ്മിൽ അഡ്ജസ്റ്റുമെന്റാണ് എന്ന് കൂടി ഓട്ടോക്കാരൻ പറഞ്ഞതോടെ ചേച്ചി തകർന്നുതരിപ്പണമായിപ്പോയി. സാബു അവതരിപ്പിക്കുന്ന ടെയ്ക്ക് ഇറ്റ് ഈസിയെന്ന പരിപാടിയിലെ ആകാംക്ഷാഭരിതമായ കഥയിങ്ങനെ. മൂന്ന് സ്ത്രീകഥാപാത്രങ്ങളാണ് ഈ സംഭവത്തിലുള്ളത്.

അതുല്യ, സംഭവമൊന്നുമറിയാത്ത ചേച്ചി

നിലമ്പൂരാണ് സ്വദേശം. ലീനയെന്ന അനിയത്തിയുടെ പ്രിയമുള്ള ചേച്ചിയാണ് അതുല്യ. അതുല്യയുടെ വീട്ടിൽ അച്ഛൻ അമ്മ അനിയൻ ഒരു അനിയത്തി. നിയൻ പത്താംക്ലാസിൽ പഠിക്കുന്നു. വീട്ടിൽ അച്ഛന്റെയും അമ്മയുടെയും ഭരണത്തിനപ്പുറത്ത് അനിയത്തിയെ നിയന്ത്രിക്കാൻ ചേച്ചിയുടെ ഉത്തരവാദിത്തത്തോടെയുള്ള ഇടപെടൽ. എറണാകുളത്ത് ഈവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. അധികമാരോടും സംസാരിക്കാത്ത പ്രകൃതം. കൂട്ടുകാരോടും അനിയത്തിയോടും മാത്രം കൂടുതൽ സംസാരിക്കും.

അലീന, ചേച്ചിക്ക് പണികൊടുക്കനിറങ്ങിയ അനിയത്തി

തുല്യയുടെ പ്രിയപ്പെട്ട അനിയത്തിയാണ് അലീന. ഏതൊരു ചേച്ചിയെയും പോലെ ആരേക്കാളും കൂടുതൽ ശ്രദ്ധ തന്നോടുണ്ടെന്ന് തിരിച്ചറിയുന്ന അനിയത്തി. ബികോം പഠനത്തിന് ശേഷം എറണാകുളത്തേക്ക് ഉപരി പഠനത്തിനായി എത്തി. ചേച്ചിയും എറണാകുളത്തായതുകൊണ്ട് എപ്പോഴും ഒരു കണ്ണ് കൂടെത്തന്നെ കാണും. ഈ ഭരണം നിമിത്തമാണ് ചേച്ചിക്കൊരു പണി കൊടുക്കണമെന്ന് തീരുമാനിച്ചത്. അങ്ങനെയാണ് ചേച്ചിയുടെ ബോസായ ഷീനേച്ചിയെ സമീപിക്കുന്നത്.

ഷീനേച്ചി

തുല്യയുടെ ഈവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ ബോസാണ് ഷീജ. ചേച്ചിക്കൊരു പണികൊടുക്കണമെന്ന് പറഞ്ഞ് അലീനയാണ് ഷീനയെ സമീപിക്കുന്നത്. അതുല്യയ്ക്ക് പ്രവീൺ എന്നയാളുടെ ഓട്ടോ ഒരുക്കിക്കൊടുത്തതും ഷീനേച്ചിയാണ്. ഒടുവിൽ ഷീനേച്ചി തന്നെ സഹായത്തിനുമെത്തി.

പണി രൂപപ്പെട്ടതിങ്ങനെ

നിയാണ സംഭവം. അതുല്യക്കൊരു പണികൊടുക്കണമെന്ന് കാലങ്ങളായി പറയുന്നതല്ലാതെ നിനക്കതിനൊന്നും കഴിയില്ലെന്ന് കൂട്ടുകാരി ശ്രുതിയും മറ്റും പറഞ്ഞതോടെ അലീനയുടെ വ്യക്തിത്വം തിളച്ചു. അങ്ങനെയാണ് ടെയ്ക്ക് ഇറ്റ് ഈസിയെ സമീപിക്കുന്നത്. ചേച്ചിക്കൊരു പണി കടുപ്പത്തിൽ കൊടുക്കണമെന്നതായിരുന്നു ആവശ്യം. അത് പിറന്നാൾ ദിനത്തിൽ ജ•ദിന സമ്മാനമായി കൊടുക്കാനും തീരുമാനിച്ചു. അങ്ങനെയാണ് മഴവിൽ മനോരമയിലെ സാബുവും കൂട്ടരും ചെയ്യുന്ന ടെയ്ക്ക് ഇറ്റ് ഈസിയെന്ന പരിപാടിയെ സമീപിക്കുന്നത്.

എട്ടിന്റെ പണി ആരംഭിക്കുന്നു

ടെയ്ക്ക് ഇറ്റ് ഈസി എട്ടിന്റെ പണിക്കുള്ള സാഹചര്യമെല്ലാം ഒരുക്കി. പിറന്നാൾ ദിനത്തിൽ ഒരുസ്ഥലത്തേക്ക് പോകാൻ നന്നായി ഒരുങ്ങി സുന്ദരിയായി ഇറങ്ങിപ്പുറപ്പെട്ടതാണ് അതുല്യ. ഷീനേച്ചി പറഞ്ഞതുപ്രകാരം പ്രവീൺ എന്നയാളുടെ ഓട്ടോയ്ക്കായി കാത്തുനിൽക്കുകയായിരുന്നു. അവസാനം ഓട്ടോ വന്നു. കുറ്റിത്താടിയൊക്കെ വച്ച് നല്ലവനെന്നോ, ചീത്തവനെന്നോ ഒക്കെ എങ്ങനെ വേണേലും കരുതാവുന്ന ഒരു ചേട്ടൻ. ഷീനേച്ചി പറഞ്ഞതു പ്രകാരമല്ലേ വന്നത് എന്ന് ചോദിച്ച് അതുല്യ ഓട്ടോയിൽ കയറി. എന്നാൽ പ്രവീൻ എന്നാണോ പേര് എന്ന് ചോദിക്കാൻ അവർക്ക് മറന്നുപോയി. എന്തായാലും ഓട്ടോ ചലിച്ചുതുടങ്ങി. ഓടിത്തുടങ്ങിയതോടെ ഓട്ടോക്കാരന്റെ സ്വഭാവം മാറി. പിന്നെ അതുല്യയുടെ നെഞ്ചിടിപ്പിക്കുന്ന ഓട്ടോക്കാരന്റെ ചോദ്യങ്ങൾ

ഓട്ടോക്കാരൻ: എന്നും ഓട്ടോയിലാണോ വരുന്നത്.
അതുല്യ: അല്ല ബസിന്
ഓട്ടോക്കാരൻ: ഭയങ്കര തിരക്കാണല്ലേ ഈ സമയത്തൊക്കെ. എന്റെ നമ്പറ് ഞാൻ തരാം.
അതുല്യ: ചേട്ടനെവിടെയാണ് വണ്ടിവയ്ക്കുന്നത്
ഓട്ടോക്കാരൻ: കലൂരാണ്. എന്താണ് പേര്?
അതുല്യ; അതുല്യ
ഓട്ടോക്കാരൻ: അതുല്യ അല്ലേ. പേര് പോലെ തന്നെ ആള് സുന്ദരിയാ..
അതുല്യചിരിക്കുന്നു
ഓട്ടോക്കാരൻ: അർജ്ജന്റുണ്ടോ. വേണേൽ നമുക്ക് കോഫിയൊക്കെ കുടിച്ച് പോകാരുന്നു. ്.
അതുല്യ: വേണ്ട, അവിടെ ആള് വെയിറ്റ് ചെയ്യുന്നുണ്ട്.
ഓട്ടോക്കാരൻ: നമ്മുക്ക് ചുമ്മാ ഐസ്‌ക്രീമൊക്കെ കഴിക്കാന്നേയ
അതുല്യ: വേണ്ട മീറ്റിംഗുണ്ട്.
ഓട്ടോക്കാരൻ: എനിക്ക് സത്യത്തിൽ ഇപ്പോഴേ പറ്റൂ. അതുകൊണ്ടാ ഞാൻ പറഞ്ഞത് ഐസ്‌ക്രീം കഴിച്ചിട്ട് പോകാന്ന്.
ഓട്ടോക്കാരനിൽ സ്‌പെല്ലിങ് മിസ്റ്റേക്ക് തോന്നിത്തുടങ്ങിയ അതുല്യ മെല്ലെ ഷീനേച്ചിയെ വിളിക്കാൻ ഫോണെടുക്കുമ്പോഴേക്കും വഴിയിൽ പൊലീസ് കൈകാണിച്ചു. വണ്ടി നിർത്തി ഇറങ്ങി, രണ്ടുപേരും. അവർ രണ്ടുപൊലീസുകാരുണ്ടായിരുന്നു.
പൊലീസ് ഓട്ടോഡ്രവറോട്: നിന്നോട് വണ്ടിയെടുക്കരുതെന്ന് പറഞ്ഞതല്ലേ. നീ കഴിഞ്ഞയാഴ്ചയല്ലേടാ പുറത്തിറങ്ങിയത്.
ഓട്ടോക്കാർ: അതെ സാർ
പൊലീസ്: നീയെന്തിനാടാ ഓട്ടോയെടുത്തത്.
ഓട്ടോക്കാരൻ: ജീവിക്കാൻ വേണ്ടിയിട്ട്
പൊലീസുകാരൻ: (അതുല്യയെ ചൂണ്ടി) ഇതാരാടേയ്
ഓട്ടോക്കാരൻ: അതെന്റെ സുഹൃത്താ.
ഇതോടെ അതുല്യ തകർന്നുപോയി. ഒരുപരിചയവുമില്ലാത്ത ഓട്ടോക്കാരൻ കബളിപ്പിക്കുകയാണെന്ന് മനസ്സിലാക്കി കരഞ്ഞു. ഒന്നുരണ്ടുപേർ സംഭവം കണ്ട് അടുത്തേക്കെത്തിയെങ്കിലും പ്രോഗ്രാമാണെന്ന് പറഞ്ഞ് അടുത്തെത്തുംമുമ്പേ പറഞ്ഞുവിട്ടു. അതുല്യ ഉടൻ ഫോണെടുത്ത് ഷീനേച്ചിയെ വിളിക്കുന്നു.
പൊലീസുകാരൻ: എവിടെ പോകുവാ രണ്ടുപേരും
ഓട്ടോക്കാരൻ: ഒരു കോഫി കുടിക്കാൻ ഇറങ്ങിയതാ..
അതുല്യ അതല്ലെന്ന് വിശദീകരിക്കുകയും ഷീനേച്ചി പറഞ്ഞിട്ട് വന്നയാൾ മാത്രമാണ് ഓട്ടോഡ്രൈവറെന്ന് പറയുകയും ചെയ്തു. ഓട്ടോക്കാരൻ പക്കാ തരികിടയാണെന്നും ജാമ്യമില്ലാത്ത വകുപ്പിൽ പ്രതിയാണെന്നുമൊക്കെ പൊലീസുകാർവിശദീകരിച്ചപ്പോൾ അതുല്യ വീണ്ടും കരയുന്നു. അപ്പോൾ വീണ്ടും തന്നെ അറിയാവുന്ന കൊച്ചാണെന്ന് ഓട്ടോക്കാരൻ അവകാശപ്പെട്ടുകൊണ്ടേയിരിക്കുന്നു. രണ്ടുപേരും തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റാണോയെന്ന് വരെ പൊലീസുകാർക്ക് സംശയം തോന്നി. സാറെ ഞങ്ങൾ പരിചയക്കാരാണ്, ഞങ്ങൾ കമ്പനിയാണ് എന്നൊക്കെ ഓട്ടോക്കാരൻ പറഞ്ഞുകൊണ്ടേയിരുന്നു. ഒടുവിൽ അതുല്യയുടെ ഷനേച്ചി വന്നു. ഞാൻ പ്രവീണിനെയാണ് വിളിച്ചത്. പക്ഷേ പ്രവീണല്ല ഇവൻ എന്ന് ഷീനേച്ചി സാക്ഷ്യപ്പെടുത്തുകയും ചെയ്തതോടെ അതുല്യ തകർന്നുപോയി. പിന്നീട് ല്ലാവരും കൂടി പൊലീസ് സ്‌റ്റേഷനിലേക്ക് പോയി. പൊലീസുകാർ വണ്ടിയിൽ കയറി.
മോള് പേടിക്കേണ്ട എല്ലാ പൊലീസ് സ്‌റ്റേഷനും എനിക്കറിയാമെന്ന് സ്റ്റേഷനിലേക്ക് പോകുമ്പോഴും ഓട്ടോക്കാരൻ പറഞ്ഞുകൊണ്ടേയിരുന്നു. നമ്മള് തമ്മിലുള്ള ബന്ധം മാഡത്തിന് പറഞ്ഞുകൊടുക്ക് എന്ന് വരെ തട്ടിവിട്ടു.

ഒടുവിൽ പൊലീസ് സ്‌റ്റേഷനിലേക്ക് ഇറങ്ങുന്നു. അതുപൊലീസ് സ്‌റ്റേഷനായിരുന്നില്ല ഒരു കോഫീഷോപ്പായിരുന്നു. അവിടെ സാബുവും അനിയത്തി അലീനയും കൂട്ടുകാരുമെല്ലാം പിറന്നാൾ സമ്മാനവുമായി കാത്തിരിപ്പുണ്ടായിരുന്നു. അലീനയെ കണ്ടപ്പോഴാണ് അതുല്യയ്ക്ക് കാര്യം മനസ്സിലായത്. ഓടിയെത്തിയ അനിയത്തി അലീന ചേച്ചിയെ കെട്ടിപ്പിടിച്ച് പിന്നെ കരച്ചിലായി. സ്‌നേഹപ്രകടനത്തിന്റെ ആർദ്രമായ നിമിഷങ്ങളായി പിന്നെ. എന്തായാലും പൊലീസുകാരുടെ കൈയിലകപ്പെട്ടാലുള്ള അവസ്ഥയോർത്ത് അതുല്യ കരഞ്ഞത് മാത്രം മിച്ചം. ഒടുവിൽ ഇത്തരം സാഹചര്യങ്ങളിൽ എങ്ങനെ പെരുമാറണമെന്ന ഉപദേശവും നൽകിയണ് സാബു രണ്ടുപേരെയും പറഞ്ഞുവിട്ടത്.