- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളത്തിലേക്ക് സുവർണ്ണ മയൂരം കൊണ്ട് വരാൻ ടേക്ക് ഓഫിനാകുമോ...?; 48ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽമലയാള സാന്നിധ്യമായി ടേക്ക് ഓഫ്; പനോരമക്ക് പുറമേ മൽസര വിഭാഗത്തിലേക്കും ടേക്ക് ഓഫ് ചെയ്തു മഹേഷ് നാരായണൻ ചിത്രം
ഗോവ: സെക്‌സി ദുർഗ്ഗയും ന്യൂഡും ഒഴിവാക്കിയതിന്റെ പേരിൽ കലുഷിതമായി മറിയ ഇന്ത്യയുടെ 48ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മലയാളത്തിൽ നിന്ന് അഭിമാനമാകാനൊരുങ്ങി ടേക്ക് ഓഫ്, ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് മത്സര വിഭാഗത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ടേക്ക് ഓഫ്. ഗോവയിൽ നടക്കുന്ന ചലച്ചിത്രമേള ഇത്തവണ വലിയ വിവാദങ്ങൾക്കിടയിലാണ് മുന്നോട്ട് പോകുന്നത്, കേന്ദ്ര വാർത്താ പ്രക്ഷേപണമന്ത്രാലയത്തിന്റെ ഇടപെടലിനെ തുടർന്ന് ഒഴിവാക്കപ്പെട്ട സെക്‌സി ദുർഗ്ഗയും ന്യൂഡിനും പിന്തുണയർപ്പിച്ച് ജൂറി ചെയർമാൻ സുജോയ് ഘോഷിന് പിന്നാലെ രണ്ട് ജൂറി അംഗങ്ങൾ കൂടി രാജി സമർപ്പിച്ചിരിക്കുകയാണ്, ജൂറി അംഗങ്ങളായ അപൂർവ്വ ആസ്രാണിയും ഗ്യാൻ കൊറെയുമാണ് രാജി സമർപ്പിച്ച് ചെയർമാന്റെ പ്രതിഷേധത്തിനൊപ്പം അണിചേർന്നിരിക്കുന്നത്. മലയാളത്തിലെ ആകെയുള്ള പ്രതീക്ഷയായ ടേക്ക് ഓഫ് സുവർണ്ണ മയൂരം കൊണ്ട വരാനുള്ള സാധ്യത ഏറെയാണ്,പാർവ്വതി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങ
ഗോവ: സെക്‌സി ദുർഗ്ഗയും ന്യൂഡും ഒഴിവാക്കിയതിന്റെ പേരിൽ കലുഷിതമായി മറിയ ഇന്ത്യയുടെ 48ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മലയാളത്തിൽ നിന്ന് അഭിമാനമാകാനൊരുങ്ങി ടേക്ക് ഓഫ്, ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് മത്സര വിഭാഗത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ടേക്ക് ഓഫ്.
ഗോവയിൽ നടക്കുന്ന ചലച്ചിത്രമേള ഇത്തവണ വലിയ വിവാദങ്ങൾക്കിടയിലാണ് മുന്നോട്ട് പോകുന്നത്, കേന്ദ്ര വാർത്താ പ്രക്ഷേപണമന്ത്രാലയത്തിന്റെ ഇടപെടലിനെ തുടർന്ന് ഒഴിവാക്കപ്പെട്ട സെക്‌സി ദുർഗ്ഗയും ന്യൂഡിനും പിന്തുണയർപ്പിച്ച് ജൂറി ചെയർമാൻ സുജോയ് ഘോഷിന് പിന്നാലെ രണ്ട് ജൂറി അംഗങ്ങൾ കൂടി രാജി സമർപ്പിച്ചിരിക്കുകയാണ്, ജൂറി അംഗങ്ങളായ അപൂർവ്വ ആസ്രാണിയും ഗ്യാൻ കൊറെയുമാണ് രാജി സമർപ്പിച്ച് ചെയർമാന്റെ പ്രതിഷേധത്തിനൊപ്പം അണിചേർന്നിരിക്കുന്നത്.
മലയാളത്തിലെ ആകെയുള്ള പ്രതീക്ഷയായ ടേക്ക് ഓഫ് സുവർണ്ണ മയൂരം കൊണ്ട വരാനുള്ള സാധ്യത ഏറെയാണ്,പാർവ്വതി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായ ടേക്ക് ഓഫ് അന്താരാഷ്ട്രമാനമുള്ള ഒരു മലയാള ചിത്രമാണ്. ഈ വർഷത്തെ ഏറ്റവും മികച്ച മലയാള ചിത്രങ്ങളിൽ ഒന്നുമാണ്. തീവ്രവാദി ആക്രമണത്തെ തുടർന്ന് ഇറാഖിൽ ഒറ്റപ്പെട്ടുപോയ ഒരു പറ്റം നേഴ്‌സുമാരുടെ ദുരവസ്ഥയാണ് സിനിമ. മഹേഷ് നാരായണനും കഥാകൃത്ത് പിവി ഷാജികുമാറുമാണ് സിനിമയ്ക്ക് ിരക്കഥയെഴുതിയിരിക്കുന്നത്.
ലോകത്തെ തന്നെ ഏറ്റവും വലിയ ചലച്ചിത്രമേളകളിലൊന്നായി അറിയപ്പെടുന്ന ഗോവയിൽ അങ്ങനെ മലയാളത്തിന് ഒരു പുരസ്‌കാരപ്രതീക്ഷയായി മാറുകയാണ് ടേക്ക് ഓഫ്. കഴിഞ്ഞ വർഷം ഇറാനിയൻ ചിത്രം ഡോട്ടറായിരുന്നു മത്സരവിഭാഗത്തിലെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട് സുവർണ്ണ മായൂരം നേടിയത്.
ഗോവമേളയിൽ മലയാളത്തിൽ നിന്ന് ഏറ്റവും കുറവ് എൻട്രിയുള്ള വർഷമാണ് ഇത്, മറാത്തിയിൽ നിന്ന് ആറ് ചിത്രങ്ങളുള്ള പനോരമയിൽ മലയാളത്തെ പ്രതിനിധീകരിക്കുന്നത് ഒരൊറ്റ ചിത്രം മാത്രമാണ്. എന്നാൽ ആ ചിത്രം മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു എന്നത് വലിയ നേട്ടമാവുകയാണ്.