- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കൈലാസത്തിലേക്ക് പോകാൻ ഇരുന്ന രാഹുൽ ഇക്കുറിയും പോയത് വിദേശത്തേക്ക്; അമ്മയുടെ ചികിത്സയുടെ ഭാഗമായി പോകുന്നു എന്നു പറഞ്ഞപ്പോഴും ഏങ്ങോട്ടാണ് യാത്രയെന്ന് സൂചനയില്ല; പതിവു തെറ്റിച്ചു ട്രോളന്മാർക്കിട്ടും മുൻകൂർ പണി കൊടുത്തതു കൊണ്ടു ഇക്കുറി ക്ഷീണം കുറയും; പത്തു ദിവസം പണി ചെയ്താൽ പത്തു ദിവസം വിശ്രമിക്കാതെ പറ്റില്ലേയെന്ന് ചോദിച്ചു കോൺഗ്രസ് പ്രവർത്തകർ
ന്യൂഡൽഹി: ഒരു തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വിശ്രമത്തിനായി വിദേശത്തേക്ക് പോകുന്നത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പതിവു പരിപാടിയാണ്. ഇതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ അദ്ദേഹം കേൾക്കേണ്ടി വന്നിട്ടുണ്ട്. ചിലപ്പോൾ നിർണായകമായ രാഷ്ട്രീയ നിലപാടുകൾ കൈക്കൊള്ളുകയും അഭിപ്രായം പറയേണ്ടതുമായി ഘട്ടത്തിൽ രാഹുൽ എവിടെ എന്നു ചോദിക്കുമ്പോഴാണ് അദ്ദേഹം സ്ഥലത്തില്ലെന്ന് ബോധ്യമാകുക. കർണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം രാഹുൽ വിദേശത്ത് പോയില്ലല്ലോ എന്ന ആശ്വസിച്ചിരിക്കുമ്പോഴാണ് താൻ വിദേശത്തു പോകുന്നു എന്നു വ്യക്തമാക്കി രാഹുൽ ട്വീറ്റ് ചെയ്തത്. ഇത്തവണ ട്രോളുകൾ മുൻകൂട്ടി കണ്ടു കൊണ്ടാണ് രാഹുലിന്റെ ട്വീറ്റ്. ഏതാനും ദിവസത്തേക്കു വിദേശ സന്ദർശനത്തിനു പോകുന്നത് അമ്മയും മുൻ കോൺഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധിയുടെ വൈദ്യപരിശോധനയുടെ ഭാഗമായാണു രാഹുലിന്റെ വിദേശ യാത്ര. എല്ലാ വർഷവും നടത്തുന്ന പരിശോധനയാണിതെന്നും ഉടൻ മടങ്ങിവരുമെന്നും രാഹുൽ ട്വീറ്റ് ചെയ്തു. സമൂഹമാധ്യമങ്ങളിലെ ബിജെപിയുടെ ട്രോൾ ആർമിക്കുള്ള 'സന്ദേശം' കൂടി രാഹുൽ നൽകി 'സുഹൃത്തുക
ന്യൂഡൽഹി: ഒരു തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വിശ്രമത്തിനായി വിദേശത്തേക്ക് പോകുന്നത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പതിവു പരിപാടിയാണ്. ഇതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ അദ്ദേഹം കേൾക്കേണ്ടി വന്നിട്ടുണ്ട്. ചിലപ്പോൾ നിർണായകമായ രാഷ്ട്രീയ നിലപാടുകൾ കൈക്കൊള്ളുകയും അഭിപ്രായം പറയേണ്ടതുമായി ഘട്ടത്തിൽ രാഹുൽ എവിടെ എന്നു ചോദിക്കുമ്പോഴാണ് അദ്ദേഹം സ്ഥലത്തില്ലെന്ന് ബോധ്യമാകുക. കർണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം രാഹുൽ വിദേശത്ത് പോയില്ലല്ലോ എന്ന ആശ്വസിച്ചിരിക്കുമ്പോഴാണ് താൻ വിദേശത്തു പോകുന്നു എന്നു വ്യക്തമാക്കി രാഹുൽ ട്വീറ്റ് ചെയ്തത്. ഇത്തവണ ട്രോളുകൾ മുൻകൂട്ടി കണ്ടു കൊണ്ടാണ് രാഹുലിന്റെ ട്വീറ്റ്.
ഏതാനും ദിവസത്തേക്കു വിദേശ സന്ദർശനത്തിനു പോകുന്നത് അമ്മയും മുൻ കോൺഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധിയുടെ വൈദ്യപരിശോധനയുടെ ഭാഗമായാണു രാഹുലിന്റെ വിദേശ യാത്ര. എല്ലാ വർഷവും നടത്തുന്ന പരിശോധനയാണിതെന്നും ഉടൻ മടങ്ങിവരുമെന്നും രാഹുൽ ട്വീറ്റ് ചെയ്തു. സമൂഹമാധ്യമങ്ങളിലെ ബിജെപിയുടെ ട്രോൾ ആർമിക്കുള്ള 'സന്ദേശം' കൂടി രാഹുൽ നൽകി 'സുഹൃത്തുക്കളേ നിങ്ങൾ കൂടുതൽ അസ്വസ്ഥരാകരുത്. ഞാനുടനെ മടങ്ങി വരും...' എന്നു പറഞ്ഢഞു കൊണ്ടാണ് ട്വീറ്റ്.
മുൻപു രാഷ്ട്രീയത്തിൽനിന്നു പറയാതെ അവധിയെടുത്തു 'മുങ്ങി' പലവട്ടം ബിജെപിയുടെ പരിഹാസത്തിനിരയായിട്ടുണ്ട്, രാഹുൽ. ഈ സാഹചര്യത്തിലായിരുന്നു ട്രോളന്മാർക്കുള്ള പ്രത്യേക 'സന്ദേശം'. അതേസമയം എവിടേക്കാണു പോകുന്നതെന്നു രാഹുൽ വ്യക്തമാക്കിയിട്ടില്ല. സോണിയ ഗാന്ധി ചികിത്സ തേടുന്നത് മയോ ക്ലിനിക്കിലാണെന്ന വാർത്തകളുണ്ടായിരുന്നു. അങ്ങനെയെങ്കിൽ രാഹുൽ ട്വീറ്റ് ചെയ്തതു പ്രകാരം അമേരിക്കയ്ക്കാകും യാത്ര ചെയ്തിട്ടുണ്ടാകുക.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം 15 ദിവസം അവധിയെടുത്തു കൈലാസയാത്രയ്ക്കു പോകുമെന്നു രാഹുൽ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വിമാനാപകടത്തിൽനിന്നു കഷ്ടിച്ചു രക്ഷപ്പെട്ടതിനു പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'വിമാനം 8000 അടി താഴേക്കു പതിച്ചപ്പോൾ എല്ലാം കഴിഞ്ഞെന്നാണു കരുതിയത്. കൈലാസ് മാനസസരോവർ യാത്ര നടത്തണമെന്നു നേരത്തേ ആഗ്രഹിച്ചിരുന്നതു പെട്ടെന്നു മനസ്സിൽ മിന്നിമറഞ്ഞു. ആ തീർത്ഥയാത്രയ്ക്ക് അവധി തരിക' ഡൽഹിയിലെ പൊതുയോഗത്തിനിടെ രാഹുൽ പറഞ്ഞു.
എന്തായാലും കൈലാസത്തിലേക്ക് തൽക്കാലമില്ലെന്ന് പറഞ്ഞണ് അദ്ദേഹം വിദേശത്തേക്ക് യാത്ര തിരിച്ചത്. വിദേശ യാത്ര പോകുന്നതിൽ തെറ്റില്ലെങ്കിലും രാഹുൽ എന്തിനാണ് വിദേശത്ത് പോകുന്നതെന്ന ചോദ്യം കോൺഗ്രസ് പ്രവർത്തകർ തന്നെ ഉന്നയിച്ചിട്ടുണ്ട്. നേരത്തെ മേഘാലയ തെരഞ്ഞെടുപ്പു വേളയിൽ രാഹുൽ വിദേശത്തായിരുന്നു. മേഘാലയയിൽ ഏറ്റവും വലിയ ഒറ്റകക്ഷി ആയിട്ടും ഭരണം പിടിക്കാൻ കോൺഗ്രസിന് സാധിച്ചതുമല്ല. അന്ന് മാധ്യമങ്ങൾ തിരഞ്ഞപ്പോവാണ് രാഹുൽ ഗാന്ധിയെ തിരക്കിയപ്പോൾ അദ്ദേഹം തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ ഇറ്റലിയിലേക്ക് പറന്നുവെന്ന വിവരം ലഭിച്ചത്.ത
ഉത്തരേന്ത്യ ഹോളി ആഘോഷത്തിന്റെ നിറവിലാണ്. ഈ ഹോളി അവധി ആഘോഷിക്കാൻ താൻ ഇറ്റലിയിൽ പോകുന്നു എന്നു പറഞ്ഞ് രാഹുൽ ട്വിറ്ററിൽ പോസ്റ്റിട്ടിരുന്നു. സോണിയ ഗാന്ധിയുടെ ഇറ്റലിയിൽ താമസിക്കുന്ന മാതാവ് പൗല മയ്‌നോയെ സന്ദർശിക്കാൻ വേണ്ടിയാണ് രാഹുൽ ഇറ്റലിയിലേക്ക് പോയത്. എന്നാൽ, ഹോളിയുടെ പേരിൽ രാഹുൽ ഇറ്റലിയിലേക്ക് പോയതോടെ കോൺഗ്രസിന്റെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആളില്ലാത്ത അവസ്ഥയായി. ഇതോടെ രാഹുലിനെതിരെ വിവിധ കോണിൽ നിന്നും സൈബർ ആക്രമണങ്ങളും നേരിടേമ്ടി വന്നിരുന്നു.
കഴിഞ്ഞ വർഷവും പിറന്നാളിനോടനുബന്ധിച്ച് രാഹുൽ ഗാന്ധി അമ്മൂമ്മയെ കാണാൻ പോയിരുന്നു. സോണിയാഗാന്ധിയുടെ 93 വയസുള്ള അമ്മയോടൊപ്പം അവധിക്കാലം ചെലവഴിക്കാൻ ഇറ്റലിയിലേക്ക് പോകുന്നുവെന്ന് രാഹുൽ ഗാന്ധി തന്നെയാണ് ട്വീറ്റ് ചെയ്തത്. ഹോളി ആഘോഷങ്ങൾക്ക് ആശംസകൾ നേർന്നുകൊണ്ടുള്ള ട്വീറ്റിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. താൻ അമ്മൂമ്മക്ക് സർപ്രൈസ് നൽകുന്നു എന്നു പറഞ്ഞു കൊണ്ടാണ് ട്വീറ്റ്. ഇതോടെ രാഹുലിനെ കഴിയാക്കി കൊണ്ടുള്ള ട്രോളുകളാണ ്സൈബർ ലോകത്ത്.