ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിൻസ് അയർലണ്ടിൽ ആദ്യമായി 16 വയസിന് മുകളിൽ ഉള്ളവർക്കായി വേദി ഒരുക്കുന്നു. ഡിസംബർ 28നു(ഞായർ) ബ്യുമോണ്ട് ആർറ്റൈൻ റിക്രിയേഷൻ സെന്റർ ഹാളിൽ  ഡബ്ലു.എം.സി യുടെ ഈ വർഷത്തെ  ക്രിസ്മസ് പുതുവത്സര ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തപ്പെടുന്ന 'സിക്‌സ്ടീൻ ടു സിക്സ്റ്റി ' ഷോ യുടെ ഭാഗമായാണ്  16 വയസിന് മുകളിൽ പ്രായമുള്ളവർക്കായി   'ആർ യൂ എ സ്റ്റാർ ടാലന്റ് ഷോ നടത്തുന്നത്.  ഡബ്ലു.എം.സി യുടെ 'അപ്‌സര ഫാഷൻ ഷോ', 'മലയാളി മങ്ക' തുടങ്ങിയ ജനപ്രീതിയാർജ്ജിച്ച പരിപാടികളുടെ ആസൂത്രകനായ ഷിന്റോ ബനഡിക്റ്റാണ്   'ആർ യൂ എ സ്റ്റാർ ?'   ടാലന്റ് ഷോയും അണിയിച്ചൊരുക്കുന്നത്.

ഓഡിഷനിലൂടെ തിരഞ്ഞെടുക്കുന്ന 8 മത്സരാർത്ഥകൾക്കാണ് നൃത്തം,  അഭിനയം, ഗാനാലാപനം തുടങ്ങിയ കഴിവുകൾ പ്രകടിപ്പിക്കാനുതകുന്ന പരിപാടികൾ അവതരിപ്പിക്കാൻ അവസരം. ഒറ്റയ്‌ക്കോ ഗ്രൂപ്പ് ആയോ പരിപാടികൾ അവതരിപ്പിക്കാം. പരമാവധി അഞ്ച് മിനിറ്റാണ് അവതരണ സമയം അനുവദിക്കുക. നവംബർ 30 വരെ അപേക്ഷകൾ സ്വീകരിക്കും. ഡിസംബർ ആദ്യ ആഴ്ച മുതൽ ഓഡിഷനുകൾ ആരംഭിക്കും. വിവരങ്ങൾക്ക് ബന്ധപ്പെടുക: ഷിന്റോ ബനഡിക്റ്റ് (087 693 1425). ഡബ്ലു.എം.സി അയർലണ്ട് പ്രോവിൻസിന്റെ 'കലോത്സവം ആൻഡ് നൃത്താഞ്ജലി സീസൺ 5' ന്റെ വിജയികൾക്കുള്ള സമ്മാന വിതരണവും  ക്രിസ്മസ് പുതുവത്സര ആഘോഷ പരിപാടികളിൽ ഉൾപ്പെടും.