- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഫിലാഡൽഫിയ കരുണ ചാരിറ്റി ടാലന്റ് ഷോ ഒക്ടോബർ 28ന്
ഫിലാഡൽഫിയ: ഫിലാഡൽഫിയ ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ കാൻസർ അവബോധം ജനങ്ങളിലേക്ക് എത്തിക്കുവാനുള്ള ചാരിറ്റിക്കു വേണ്ടി ടാലന്റ് ഷോ നടത്തുന്നു. ഒക്ടോബർ 28ന് വൈകുന്നേരം 4 മണി മുതലാണ് പരിപാടി നടക്കുന്നത്. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം സെന്റ് ക്രിസ്റ്റഫർ ചിൽഡ്രൻസ് ഹോസ്പിറ്റലിനും, തിരുനവന്തപുരത്തുള്ള തണൽ വീടിനും നൽകുന്നതാണ്. കാൻസർ എന്ന മനുഷ്യനെ കാർന്നുതിന്നുന്ന മഹാരോഗം മൂലം ഇന്ന് ലോക ജനസംഖ്യയുടെ നല്ലൊരു ഭാഗവും കഷ്ടപ്പെടുന്നു. ആധുനിക കാലഘട്ടത്തിൽ വൈദ്യശാസ്ത്രം ഏറ്റവും ഉന്നതിയിൽ നില്ക്കുമ്പോഴും പുത്തൻ കണ്ടുപടിത്തങ്ങളിൽക്കൂടി മനുഷ്യായുസ് കൂട്ടുവാൻ വേണ്ടി ശ്രമിക്കുമ്പോഴും, വൈദ്യശാസ്ത്രത്തിനു തന്നെ കാൻസറിന്റെ ഭീകരതയിൽ നിന്നും മനുഷ്യനെ രക്ഷിക്കുവാൻ കഴിയാതെ വരുന്നു. എന്നാൽ ഇവിടെ ഒരുപറ്റം യുവജനങ്ങൾ കാൻസർ അവബോധവും അതിന്റെ ഭീകരതയും, നേരത്തെ തന്നെ രോഗലക്ഷണങ്ങളെ തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയും ജനഹൃദയങ്ങളിലേക്ക് എത്തിക്കുവാൻ പ്രവർത്തിക്കുന്നു. വ്യത്യസ്തങ്ങളായ കലാപരിപാടികൾ ഇതിന്റെ ഫണ്ട് ശേഖരണത്
ഫിലാഡൽഫിയ: ഫിലാഡൽഫിയ ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ കാൻസർ അവബോധം ജനങ്ങളിലേക്ക് എത്തിക്കുവാനുള്ള ചാരിറ്റിക്കു വേണ്ടി ടാലന്റ് ഷോ നടത്തുന്നു. ഒക്ടോബർ 28ന് വൈകുന്നേരം 4 മണി മുതലാണ് പരിപാടി നടക്കുന്നത്. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം സെന്റ് ക്രിസ്റ്റഫർ ചിൽഡ്രൻസ് ഹോസ്പിറ്റലിനും, തിരുനവന്തപുരത്തുള്ള തണൽ വീടിനും നൽകുന്നതാണ്.
കാൻസർ എന്ന മനുഷ്യനെ കാർന്നുതിന്നുന്ന മഹാരോഗം മൂലം ഇന്ന് ലോക ജനസംഖ്യയുടെ നല്ലൊരു ഭാഗവും കഷ്ടപ്പെടുന്നു. ആധുനിക കാലഘട്ടത്തിൽ വൈദ്യശാസ്ത്രം ഏറ്റവും ഉന്നതിയിൽ നില്ക്കുമ്പോഴും പുത്തൻ കണ്ടുപടിത്തങ്ങളിൽക്കൂടി മനുഷ്യായുസ് കൂട്ടുവാൻ വേണ്ടി ശ്രമിക്കുമ്പോഴും, വൈദ്യശാസ്ത്രത്തിനു തന്നെ കാൻസറിന്റെ ഭീകരതയിൽ നിന്നും മനുഷ്യനെ രക്ഷിക്കുവാൻ കഴിയാതെ വരുന്നു. എന്നാൽ ഇവിടെ ഒരുപറ്റം യുവജനങ്ങൾ കാൻസർ അവബോധവും അതിന്റെ ഭീകരതയും, നേരത്തെ തന്നെ രോഗലക്ഷണങ്ങളെ തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയും ജനഹൃദയങ്ങളിലേക്ക് എത്തിക്കുവാൻ പ്രവർത്തിക്കുന്നു.
വ്യത്യസ്തങ്ങളായ കലാപരിപാടികൾ ഇതിന്റെ ഫണ്ട് ശേഖരണത്തിനായി തയാറാക്കുന്നു. ഈ നല്ല ഉദ്യമത്തിൽ പങ്കെടുക്കുവാൻ സംഘാടകർ മനുഷ്യസ്നേഹികളായ ഫിലാഡൽഫിയ നിവാസികളേയും സുഹൃത്തുക്കളേയും ക്ഷണിക്കുന്നു. ടിക്കറ്റ് നിരക്ക്: മുൻകൂട്ടി 8 ഡോളർ, കൗണ്ടർ 10 ഡോളർ.
കൂടുതൽ വിവരങ്ങൾക്ക്: മില്ലി ഫിലിപ്പ് (215 620 6209), ജെസ്സിലി അലക്സ് (215 450 1032).