- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Classifieds
- /
- WANTED
ഫീനിക്സിൽ ടാലന്റ് ഷോ 2014 വർണ്ണാഭമായി
ഫീനിക്‌സ്: ദൈവം നമുക്ക് നൽകിയിട്ടുള്ള കഴിവുകളും വരദാനങ്ങളും നാം ഓരോരുത്തരും പരിപോഷിപ്പിക്കുകയും അത് സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കുകയും വേണമെന്ന് ഫാ. മാത്യു മുഞ്ഞനാട്ട് കുട്ടികളെ ഉത്‌ബോധിപ്പിച്ചു. ഫീനിക്‌സിലെ ഹോളിഫാമിലി സീറോ മലബാർ ദേവാലയത്തിലെ മതബോധന വിദ്യാർത്ഥികളുടെ ടാലന്റ് ഷോ 2014 ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായ
ഫീനിക്‌സ്: ദൈവം നമുക്ക് നൽകിയിട്ടുള്ള കഴിവുകളും വരദാനങ്ങളും നാം ഓരോരുത്തരും പരിപോഷിപ്പിക്കുകയും അത് സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കുകയും വേണമെന്ന് ഫാ. മാത്യു മുഞ്ഞനാട്ട് കുട്ടികളെ ഉത്‌ബോധിപ്പിച്ചു. ഫീനിക്‌സിലെ ഹോളിഫാമിലി സീറോ മലബാർ ദേവാലയത്തിലെ മതബോധന വിദ്യാർത്ഥികളുടെ ടാലന്റ് ഷോ 2014 ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസംഗം, മോണോആക്ട്, പ്രച്ഛന്നവേഷം, ക്രിസ്തീയ ഭക്തിഗാനം, സിംഗിൾ ഡാൻസ്, സംഘഗാനം, ബൈബിൾ പാരായണം, ഉപന്യാസം, ചിത്രരചന, മൈം, കഥാഖ്യാനം, വാദ്യോപകരണ സംഗീതം എന്നീ വിഭാഗങ്ങളിലായി 120 മതബോധന വിദ്യാർത്ഥികൾ പങ്കെടുത്തു. നാല് വേദികളിലായി ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന 250-ൽപ്പരം കലാപരിപാടികൾ നാട്ടിലെ സ്‌കൂൾ യുവജനോത്സവത്തിന്റെ പ്രതീതിയാണ് ജനിപ്പിച്ചത്. കെ.ജി, സബ് ജൂണിയേഴ്‌സ്, ജൂണിയേഴ്‌സ്, സീനിയർ, യൂത്ത് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായി തിരിച്ചായിരുന്നു മത്സരങ്ങൾ. ക്രൈസ്തവ മൂല്യങ്ങളിൽ അധിഷ്ഠിതമായ വിഷയങ്ങളെ ആസ്പദമാക്കി ഒരുക്കിയ ടാലന്റ് ഷോയിൽ അതതു മേഖലകളിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള വിധികർത്താക്കൾ പാരീഷ് ഗോൾഡ്, പാരീഷ് സിൽവർ എന്നിങ്ങനെ രണ്ട്‌ഗ്രേഡുകളിലായി മൂല്യനിർണ്ണയം നടത്തി.
വിവിധ രാജ്യങ്ങളിൽ സഭയ്ക്കുനേരേ വർധിച്ചുവരുന്ന വംശഹത്യയും, ഭീകരവാദവും, മോണോആക്ട്, പ്രസംഗം, ഉപന്യാസം എന്നീ പ്രോഗ്രാമുകളിലൂടെ കുട്ടികൾ അവതരിപ്പിച്ചത് വിശ്വാസപ്രഘോഷണത്തിന്റെ കലാ-സാഹിത്യ സമന്വയമാണ് സംജാതമാക്കിയത്. കുട്ടികളുടെ നൈസർഗ്ഗീക വാസനകളേയും അഭിരുചികളേയും പരിപോഷിപ്പിക്കുവാൻ അവർക്ക് ലഭിക്കുന്ന ഏറ്റവും നല്ല വേദികളിലൊന്നാണ് ഇടവകയിലെ ടാലന്റ് ഷോ എന്ന് മാതാപിതാക്കൾ ഒന്നടങ്കം അഭിപ്രായപ്പെടുകയുണ്ടായി. കിഡ്‌സ് ഫോർ മിഷൻ പ്രൊജക്ടിന്റെ ധനശേഖരണാർത്ഥം മാതാപിതാക്കളുടെ സഹകരണത്തോടെ ഭക്ഷ്യമേളയും ഒരുക്കിയിരുന്നു. മതബോധന അദ്ധ്യാപകർ നേതൃത്വം നൽകിയ ടാലന്റ് ഷോയിൽ ഡയറക്ടർ സാജൻ മാത്യു സ്വാഗതവും, ടാലന്റ് കോർഡിനേറ്റർ സെലീന റോയ് നന്ദിയും പറഞ്ഞു. ഷാജു നെറ്റിക്കാടൻ അറിയിച്ചതാണിത്.