വാഷിങ്ടൻ ഡിസി: ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥിനി ശ്രീയാ മോഹൻശെൽവൻ (Shreyah Mohn Selvan) 2018 യുഎസ് പ്രസിഡൻഷ്യൽസ്‌കോളേഴ്സ് ഇൻ ആർട്സ് പ്രോഗ്രാമിലേക്ക് നോമിനേറ്റ്ചെയ്യപ്പെട്ടു. സമർത്ഥരായ 60 സീനിയർ വിദ്യാർത്ഥികളെയാണ് നാഷണൽയങ്ങ് ആർട്സ് ഫൗണ്ടേഷൻ യുഎസ് പ്രസിഡൻഷ്യൽ ഇൻ ആർട്സ്പ്രോഗ്രാമിലേക്ക് നോമിനേറ്റ് ചെയ്തിരിക്കുന്നത്.

ഒമ്പത് വ്യത്യസ്ത കലകളിൽ പ്രാവീണ്യം തെളിയിച്ച് 25 സംസ്ഥാനങ്ങളിൽനിന്നുള്ള 60 വിദ്യാർത്ഥികളിൽ ശ്രീയാ ഇന്ത്യൻ ക്ലാസിക്കൽവിഭാഗത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഒഹായോയിൽ കൊളമ്പ് അക്കാദമിവിദ്യാർത്ഥിനിയാണ് ശ്രീയാ മോഹൻ ശെൽവൻ.

നാമനിർദ്ദേശം ചെയ്യപ്പെട്ട 60 വിദ്യാർത്ഥികളിൽ നിന്നും വൈറ്റ് ഹൗസ്കമ്മീഷൻ അവസാന റൗണ്ടിൽ 20 പേരെയാണ് തിരഞ്ഞെടുക്കുക. വാഷിങ്ടൺഡിസിയിൽ നിരവധി അംഗീകാരങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്.