- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
12 വിവാഹം ചെയ്ത് ബ്ലാക്ക് മെയിലിന് സ്ത്രീകളെ കണ്ടെത്തി മുസ്തഫ; ഇർഷാദും മുസ്തഫയും ചേർന്ന് മുതലാളിമാരെ കുടുക്കും; ബ്ലാക് മെയിൽ ചെയ്യുന്നത് അമൽരാജും; സ്‌കൂട്ടർ മോഷ്ടാവിന്റെ ടൂൾസ് സേഫാക്കണം എന്ന മെസേജിന് പിന്നാലെ പോയ പൊലീസ് കണ്ടെത്തിയത് തട്ടിപ്പിന്റെ വമ്പൻ സാമ്രാജ്യം; തളിപ്പറമ്പിൽ പെൺകെണി മാഫിയ കുടുങ്ങിയത് ഇങ്ങനെ
കണ്ണൂർ: തളിപ്പറമ്പിൽ സ്‌കൂട്ടർ മോഷണം പൊലീസിനെ എത്തിച്ചത് കോഴിക്കോട്ടെ പെൺകണി മാഫിയയിൽ. സ്ത്രീകളെ ഉപയോഗിച്ചുള്ള ബ്‌ളാക്ക് മെയിൽ തട്ടിപ്പിന്റെ പുതിയ തന്ത്രങ്ങളാണ് പൊലീസ് പൊളിച്ചത്. സ്‌കൂട്ടർ മോഷണക്കേസിൽ അറസ്റ്റിലായ പ്രതികളുടെ മൊബൈൽ ഫോണിലെ രഹസ്യ കോഡുകളാണ് വഴിത്തിരിവായത്. ഏപ്രിൽ നാലിന് തളിപ്പറമ്പ് ഏഴാം മൈലിൽ നിസ്‌കാരത്തിന് പള്ളിയിലെത്തിയ ഒരാളുടെ ആക്ടിവ സ്‌കൂട്ടർ കവർന്ന കേസിലാണ് കുറുമാത്തൂർ ചൊറുക്കളയിലെ കൊടിയിൽ റുബൈസിനെ (22) പൊലീസ് പൊക്കിയത്. മോഷ്ടിച്ച സ്‌കൂട്ടറിൽ ബന്ധുവിന്റെ പേരിലുള്ള ആക്ടിവയുടെ നമ്പർ പതിച്ച് സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചുവരികയായിരുന്നു. സുഹൃത്തായ ചുഴലി സ്വദേശി കെ.പി ഇർഷാദും (20) ഈ സ്‌കൂട്ടർ ഉപയോഗിക്കുന്നതായി അറിഞ്ഞതോടെ ഇയാളെയും പൊലീസ് പിടികൂടി. റുബൈസിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ഇർഷാദ് അയച്ച സന്ദേശം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. സിദ്ധാർത്ഥ് അഭിമന്യുവിന്റെ ടൂൾസ് സേഫാക്കണം എന്നായിരുന്നു സന്ദേശം. ഈ സന്ദേശത്തിന്റെ അർത്ഥതലങ്ങളിലേക്ക് പൊലീസ് അന്വേഷണം നടത്തി. ഇതോടെ എല്ലാം പു
കണ്ണൂർ: തളിപ്പറമ്പിൽ സ്‌കൂട്ടർ മോഷണം പൊലീസിനെ എത്തിച്ചത് കോഴിക്കോട്ടെ പെൺകണി മാഫിയയിൽ. സ്ത്രീകളെ ഉപയോഗിച്ചുള്ള ബ്‌ളാക്ക് മെയിൽ തട്ടിപ്പിന്റെ പുതിയ തന്ത്രങ്ങളാണ് പൊലീസ് പൊളിച്ചത്. സ്‌കൂട്ടർ മോഷണക്കേസിൽ അറസ്റ്റിലായ പ്രതികളുടെ മൊബൈൽ ഫോണിലെ രഹസ്യ കോഡുകളാണ് വഴിത്തിരിവായത്.
ഏപ്രിൽ നാലിന് തളിപ്പറമ്പ് ഏഴാം മൈലിൽ നിസ്‌കാരത്തിന് പള്ളിയിലെത്തിയ ഒരാളുടെ ആക്ടിവ സ്‌കൂട്ടർ കവർന്ന കേസിലാണ് കുറുമാത്തൂർ ചൊറുക്കളയിലെ കൊടിയിൽ റുബൈസിനെ (22) പൊലീസ് പൊക്കിയത്. മോഷ്ടിച്ച സ്‌കൂട്ടറിൽ ബന്ധുവിന്റെ പേരിലുള്ള ആക്ടിവയുടെ നമ്പർ പതിച്ച് സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചുവരികയായിരുന്നു. സുഹൃത്തായ ചുഴലി സ്വദേശി കെ.പി ഇർഷാദും (20) ഈ സ്‌കൂട്ടർ ഉപയോഗിക്കുന്നതായി അറിഞ്ഞതോടെ ഇയാളെയും പൊലീസ് പിടികൂടി. റുബൈസിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ഇർഷാദ് അയച്ച സന്ദേശം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. സിദ്ധാർത്ഥ് അഭിമന്യുവിന്റെ ടൂൾസ് സേഫാക്കണം എന്നായിരുന്നു സന്ദേശം. ഈ സന്ദേശത്തിന്റെ അർത്ഥതലങ്ങളിലേക്ക് പൊലീസ് അന്വേഷണം നടത്തി. ഇതോടെ എല്ലാം പുറത്തായി. പയ്യന്നൂർ കാങ്കോൽ സ്വദേശി ടി. മുസ്തഫ (45)യും കേസിലെ പ്രധാന കണ്ണിയാണ്.
ടൂൾസ് പറഞ്ഞു വന്നപ്പോൾ അതു പെൺകെണി പകർത്താൻ ഉപയോഗിച്ച കാമറയായി. ദൃശ്യങ്ങൾ സൂക്ഷിച്ച ലാപ്‌ടോപ് അവരുടെ ഭാഷയിൽ പ്രൊജക്ടർ ആയിരുന്നു. ഇരകളെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച മൊബൈൽ ഫോണിനെ ടെലികോം എന്നും വിളിച്ചു. തലശേരിയിൽ എൻജിനിയറിങ് വിദ്യാർത്ഥിയായ നെടിയേങ്ങ നെല്ലിക്കുന്നിലെ അമൽദേവിനെ (21) ഏല്പിക്കാനായിരുന്നു സന്ദേശത്തിൽ ആവശ്യപ്പെട്ടത്. അമൽദേവിനെ പൊക്കിയപ്പോൾ എല്ലാം മണിമണിയോടെ പുറത്തായി. കാസർകോട് സ്വദേശിനിയായ യുവതിയെ ഉപയോഗിച്ച് ചപ്പാരപ്പടവ് സ്വദേശിയെയും മറ്റൊരു വ്യാപാരിയെയുമാണ് സംഘം ഭീഷണിപ്പെടുത്തിയത് പുറത്തായി. ഇവർ പടിയിലായത് അറിഞ്ഞതോടെ കൂടുതൽ പേർ പരാതിയുമായെത്തി. ഇതോടെ തട്ടിപ്പിന്റെ വ്യാപ്തിയും വലുതായി.
കോഴിക്കോട് കേന്ദ്രീകരിച്ച് നടക്കുന്ന വൻ പെൺകെണി സംഘത്തിലെ കണ്ണികളാണിവരെന്ന് പൊലീസ് തിരിച്ചറിഞ്ഞു. മുസ്തഫ 12 വിവാഹം ചെയ്തിട്ടുണ്ടെന്ന് കണ്ടത്തി. ഇതിൽ കുറെയേറെ സ്ത്രീകളെ തട്ടിപ്പുകൾക്ക് ഉപയോഗിച്ചു. റുബൈസ് നേരത്തെയും തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്. കർണാടകയിൽ ഉൾപ്പെടെ മോഷണക്കേസിൽ ഇയാൾ കുടുങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്. റിമാൻഡ് തടവുകാരനായ റുബൈസ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി കൊണ്ടുപോയപ്പോൾ ആശുപത്രിയിൽ നിന്ന് ഓടിപ്പോയിരുന്നു. പല വിദ്യാർത്ഥിനികളുമായും റുബൈസിന് അടുത്ത ബന്ധമുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. പെൺകുട്ടികളുമായി ഇടപെടാൻ പ്രത്യേക കഴിവുതന്നെ ഇയാൾക്കുണ്ടത്രേ. ദൂരസ്ഥലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥിനികളെ പോലും നിരന്തരം ഫോണിൽ ബന്ധപ്പെട്ട് സൗഹൃദം സ്ഥാപിക്കും. ഇവർക്ക് വിലകൂടിയ ഗിഫ്റ്റുകളും പണവും നല്കി ബന്ധം ദൃഢമാക്കുന്നതും ഇയാൾ പതിവാക്കിയിരുന്നു.
ചപ്പാരപ്പടവ് സ്വദേശിയെ ബ്ലാക് മെയിൽ ചെയ്തത് ഇങ്ങനെ
ചെമ്പന്തൊട്ടിയിൽ റുബൈസ് വാടകയ്‌ക്കെടുത്ത മുറിയിൽ വച്ചാണ് യുവതിയും ഇരകളും തമ്മിലുള്ള ദൃശ്യങ്ങൾ ഇവർ പകർത്തിയത്. യുവതിയെ സംഘടിപ്പിച്ചു കൊടുത്തത് പയ്യന്നൂർ കാങ്കോൽ സ്വദേശി ടി. മുസ്തഫ ആയിരുന്നു. സ്വകാര്യ കമ്പനിയുടെ സെയിൽസ് ഏജന്റായ റുബൈസിന്റെ കീഴ് ജോലിക്കാരനായിരുന്നു ഇർഷാദ്. ഇരുവരും ആർഭാട ജീവിതമായിരുന്നു നയിച്ചിരുന്നത്. ഇതിനുള്ള പണം കണ്ടെത്താനായിരുന്നു ബ്‌ളാക്ക് മെയിൽ തട്ടിപ്പ്. അമൽദേവ് ഇവർക്കൊപ്പം പഠിച്ചയാളാണ്. യുവതിയുമൊത്തുള്ള ദൃശ്യങ്ങൾ കൈക്കലാക്കിയ ശേഷം അമൽദേവിനെ ഉപയോഗിച്ചാണ് ചപ്പാരപ്പടവ് സ്വദേശിയെ ബന്ധപ്പെടുന്നത്.
അസാമിലെ മൊബൈൽ നമ്പരിൽ നിന്ന് വിളിച്ചായിരുന്നു ഭീഷണി. തങ്ങളുടെ കൈയിൽ വീഡിയോ ദൃശ്യങ്ങളുണ്ടെന്നും പുറത്തുവിടാതിരിക്കണമെങ്കിൽ ഒരുകോടി രൂപ തരണമെന്നും ആവശ്യപ്പെട്ടു. ആദ്യം ഇരകൾ കാര്യമാക്കിയില്ല. ശരിയാണെന്ന് ബോധ്യപ്പെടുത്താൻ വീഡിയോ ദൃശ്യങ്ങളുടെ ചെറിയൊരു ഭാഗം അയച്ചു കൊടുത്തു. ഇതോടെ കുറച്ച് കാശ് കൊടുത്തു. ഇതിനിടെയിലാണ് അറസറ്റ് നടന്നത്. ഇതോടെ ഇരകളെ പൊലീസ് കണ്ടെത്തി. പരാതി എഴുതി വാങ്ങി. ഇതോടെ അറസ്റ്റും നടന്നു. അമൽദേവിന്റെ ഫോണിൽ നിന്ന് ബ്‌ളാക്ക് മെയിൽ സംബന്ധിച്ച കൂടുതൽ വിവരങ്ങളും പൊലീസിന് ലഭിച്ചു. ഇതിനുശേഷം മുസ്തഫയ്‌ക്കെതിരെ മാതമംഗലം സ്വദേശിയായ 62കാരനും രംഗത്തെത്തി.
2017 ഡിസംബറിൽ മുസ്തഫയുടെ കുറുമാത്തൂരിലുള്ള വാടകവീട്ടിൽ വച്ച് ഒരു സ്ത്രീയെ വിവാഹം ചെയ്തുതരാമെന്ന് വാഗ്ദാനം ചെയ്ത് ഇവരോടൊപ്പം നിർത്തി ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. ഒരു ലക്ഷംരൂപ ഇങ്ങനെ തട്ടിയെടുത്തെന്നും പരാതിയിലുണ്ട്. വയനാട് സ്വദേശികളായ അബ്ദുള്ള, അൻവർ, എന്നിവരും മറ്റൊരു സ്ത്രീയും തട്ടിപ്പ് സംഘത്തിൽ ഉണ്ടെന്നാണ് മാതമംഗലം സ്വദേശിയുടെ പരാതി.