കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിൽ സാമുദായിക സംഘർഷമുണ്ടാക്കാൻ യുഡിഎഫ് ബോധപൂർവം ശ്രമിച്ചെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എം വിഗോവിന്ദൻ. ആന്തൂരിലടക്കം ഉണ്ടായത് ആസൂത്രിതമായ സംഭവങ്ങളെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, തളിപ്പറമ്പിൽ എൽഡിഎഫ് വ്യാപകമായി ബൂത്തുകൾ പിടിച്ചെടുക്കുന്നുവെന്ന് യുഡിഎഫ് ആരോപിച്ചു. കള്ളവോട്ടിന് പൊലീസിന്റെ ഒത്താശയെന്ന് യുഡിഎഫ് സ്ഥാനാർത്ഥി വി.പി. അബ്ദുൽ റഷീദ് ആരോപിച്ചു.

എൽഡിഎഫ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും യുഡിഎഫ് സ്ഥാനാർത്ഥി ആരോപിച്ചു. തളിപ്പറമ്പ് ആന്തൂരിൽ ബൂത്തുകൾ സന്ദർശിച്ച യുഡിഎഫ് സ്ഥാനാർത്ഥിയെ സിപിഎം പ്രവർത്തകർ തടഞ്ഞു. ബൂത്ത് ഏജന്റിന് മർദനമേറ്റു. ഇതിന് ശേഷം സ്ഥാനാർത്ഥിക്ക് പൊലീസ് സംരക്ഷണം നൽകി.