ദോഹ: കൾച്ചറൽ ഫോറം കണ്ണൂര് ഘടകം നടത്തിവരുന്ന ''ഇങ്ങള് കേട്ടതല്ല ഞമ്മളെ കണ്ണൂര് ' എന്ന കാമ്പയിനിന്റെ ഭാഗമായി ടോക്‌ഷോ സംഘടിപ്പിച്ചു. വഴിയോരം റെസ്റ്റോറന്റിൽ നടന്ന പരിപാടിയിൽ കണ്ണൂര്ജില്ലയിലെ സാമൂഹിക സാംസ്‌കാരിക മേഖലയിൽ പ്രവർത്തിക്കുന്ന ഇരുപതോളം കൂട്ടായ്മകൾപങ്കെടുത്തു.

കേൾക്കുന്ന വാർത്തകൾക്കപ്പുറത് ഒരുപാട് സാഹിത്യ സംസാകാരിക കായികവിനോദങ്ങൾക്ക് പിറവി കൊടുത്ത സുന്ദര ഭൂമിയാണ് കണ്ണൂരെന്നും ന്യൂനാൽന്യൂനപക്ഷതിന്റെ അതിക്രമങ്ങളാണ് ജില്ലയുടെ പ്രതിച്ഛായ നശിപ്പിക്കുന്നതെന്നുംടോക് ഷോയിൽ പങ്കെടുത്തവർ അഭിപ്രായപെട്ടു.

നാടിന്റെ വളർച്ചയ്ക്ക് മുഖ്യ പങ്ക് വഹിച്ച പ്രവാസികൾ ഇത്തരം അക്രമ രാഷ്ട്രീയക്കാർ ്കെതിരെ ശക്തമായ തീരുമാനങ്ങൾ കൈക്കൊണ്ട് മുന്നോട്ട്
വരണമെന്നും ടോക്ഷോയിൽ ആവശ്യമുയർന്നു.കൾച്ചറൽ ഫോറം കണ്ണൂർ പ്രസിഡന്റ് ഷാനവാസ് ഖാലിദ് ആമുഖവും തസ്നീം റഹ്മാൻനന്ദിയും പറഞ്ഞു. ഫായിസ് തലശ്ശേരി ചർച്ച നിയന്ത്രിച്ചു.