- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
പൊക്കത്തിലും കാര്യമുണ്ട്; പൊക്കമുള്ളവർ ജീവിതത്തിൽ കൂടുതൽ വിജയിക്കുമെന്ന് കണ്ടെത്തൽ
ന്യൂയോർക്ക്: പൊക്കമില്ലായ്മയാണ് എന്റെ പൊക്കം എന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞുവെങ്കിലും പൊക്കത്തിൽ തീരെ കാര്യമില്ലാതില്ല. പൊക്കമുള്ളവർ ജീവിതത്തിൽ കൂടുതൽ വിജയം കൈവരിക്കുമെന്നാണ് ഇപ്പോൾ നടത്തിയിട്ടുള്ള പഠനങ്ങൾ തെളിയിക്കുന്നത്. ഒരാൾ തന്റെ ജീവിതത്തിൽ വിജയിച്ചോ എന്നത് അയാളുടെ പൊക്കം കണക്കാക്കി മനസിലാക്കാം എന്നാണ് തെളിഞ്ഞിരിക്കുന്നത്. പൊതുവെ പൊക്കം കുറഞ്ഞവർക്ക് ജീവിതത്തിൽ ഏറെ വിജയിക്കാൻ സാധിക്കില്ല എന്നാണ് ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വ്യക്തമാക്കുന്നത്. ഇത്തരക്കാർക്ക് പൊതുവേ മികച്ച വിദ്യാഭ്യാസമോ ജോലിയോ മെച്ചപ്പെട്ട ജീവിത സാഹചര്യമോ ഒന്നും ലഭ്യമല്ല എന്നാണ് പഠനത്തിൽ തെളിഞ്ഞിരിക്കുന്നത്. ഭാവി വിജയത്തിന് പൊക്കം ഒരു ഘടകമാണെന്ന് തെളിയിക്കാൻ 120,000 പേരിൽ നിന്ന് ഡേറ്റ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യവുമായി താരതമ്യപ്പെടുത്തിയാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആറടി മൂന്നിഞ്ച് പൊക്കമുള്ള ഡൊണാൾഡ് ട്രമ്പിന്റെ കാര്യം തന്നെ ഉദാ
ന്യൂയോർക്ക്: പൊക്കമില്ലായ്മയാണ് എന്റെ പൊക്കം എന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞുവെങ്കിലും പൊക്കത്തിൽ തീരെ കാര്യമില്ലാതില്ല. പൊക്കമുള്ളവർ ജീവിതത്തിൽ കൂടുതൽ വിജയം കൈവരിക്കുമെന്നാണ് ഇപ്പോൾ നടത്തിയിട്ടുള്ള പഠനങ്ങൾ തെളിയിക്കുന്നത്. ഒരാൾ തന്റെ ജീവിതത്തിൽ വിജയിച്ചോ എന്നത് അയാളുടെ പൊക്കം കണക്കാക്കി മനസിലാക്കാം എന്നാണ് തെളിഞ്ഞിരിക്കുന്നത്.
പൊതുവെ പൊക്കം കുറഞ്ഞവർക്ക് ജീവിതത്തിൽ ഏറെ വിജയിക്കാൻ സാധിക്കില്ല എന്നാണ് ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വ്യക്തമാക്കുന്നത്. ഇത്തരക്കാർക്ക് പൊതുവേ മികച്ച വിദ്യാഭ്യാസമോ ജോലിയോ മെച്ചപ്പെട്ട ജീവിത സാഹചര്യമോ ഒന്നും ലഭ്യമല്ല എന്നാണ് പഠനത്തിൽ തെളിഞ്ഞിരിക്കുന്നത്. ഭാവി വിജയത്തിന് പൊക്കം ഒരു ഘടകമാണെന്ന് തെളിയിക്കാൻ 120,000 പേരിൽ നിന്ന് ഡേറ്റ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
നിലവിൽ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യവുമായി താരതമ്യപ്പെടുത്തിയാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആറടി മൂന്നിഞ്ച് പൊക്കമുള്ള ഡൊണാൾഡ് ട്രമ്പിന്റെ കാര്യം തന്നെ ഉദാഹരണം. റിപ്പബ്ലിക്കൻ പ്രസിഡന്റ് നോമിനേഷനിൽ ട്രമ്പിന്റെ പ്രധാന എതിരാളിയായ മാർക്കോ റുബിയോ സ്വന്തം ഡിസ്ട്രിക്ടായ ഫ്‌ലോറിഡയിൽ ഏറെ പിന്നിലാണെന്നാണ് റിപ്പോർട്ടുകൾ. പൊക്കം കുറവാണ് മാർക്കോ റുബിയോയ്ക്ക്.
പൊക്കം കുറവാണെന്നതിന്റെ പേരിൽ ചിലരിൽ അത് നിശ്ചയദാർഢ്യത്തിന് വഴിതെളിക്കും. നെപ്പോളിയൻ കോംപ്ലെക്‌സ് എന്നു പേരിട്ടിരിക്കുന്ന ഈ മാനസികാവസ്ഥ അഞ്ചടി ആറിഞ്ച് പൊക്കമുണ്ടായിരുന്ന സാക്ഷാൻ നെപ്പോളിയന്റെ സ്വഭാവസവിശേഷതയെ തുടർന്ന് വിളിക്കുന്നതാണ്. ഉയർന്ന ബിഎംഐയും കുറഞ്ഞ പൊക്കവും ഉള്ളവർക്ക് സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ അത്ര മെച്ചമല്ല എന്നു തന്നെ പഠനത്തിൽ വ്യക്തമായിട്ടുണ്ട്.