ചെന്നൈ: ഗില്ലി, കുരുവി തുടങ്ങിയ ഹിറ്റ് സിനിമകളിൽ അഭിനയിച്ച തമിഴ് നടൻ മാരൻ (48) കോവിഡ് ബാധിച്ച് മരിച്ചു. രണ്ടു ദിവസം മുമ്പാണ് രോഗബാധിതനായി ചെങ്കൽപേട്ട് സർക്കാർ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇന്നു രാവിലെയാണു മരണം സംഭവിച്ചത്.

ബോസ് എൻഗിര ഭാസ്‌കരൻ, തലൈനഗരം, ദിഷൂം, വേട്ടൈക്കാരൻ, കെജിഎഫ് ചാപ്റ്റർ1 തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നാടൻപാട്ട് കലാകാരൻ കൂടിയാണ്.