- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടിവേലുവിനൊപ്പമുള്ള ഹാസ്യരംഗങ്ങളിലുടെ പ്രേക്ഷകരെ രസിപ്പിച്ചു; സിനിമയ്ക്കൊപ്പം ടെലിവിഷൻ രംഗത്തെയും ശ്രദ്ധേയ ഹാസ്യതാരം; നെല്ലയ് ശിവയക്ക് ആദരാഞ്ജലികളുമായി തമിഴ്സിനിമ ലോകം

ചെന്നൈ: അന്തരിച്ച തമിഴ്‌നടൻ നെല്ലയ് ശിവയ്ക്ക് ആദരാഞ്ജലികളുമായി സിനിമാ ലോകം. ഹൃദയാഘാതത്തെത്തുടർന്ന് തിരുനെൽവേലിയിലെ പനക്കുടിയിലുള്ള വീട്ടിൽ വച്ചായിരുന്നു അന്ത്യം.69 കാരനായ ശിവ 35 വർഷക്കാലമായി ഹാസ്യനടനെന്ന നിലയിൽ തമിഴ് സിനിമയിലെ നിറസാന്നിധ്യമായിരുന്നു.
1985ൽ പാണ്ഡ്യരാജൻ സംവിധാനം ചെയ്ത ആൺ പാവം എന്ന സിനിമയിലൂടെയാണ് നെല്ലയ് ശിവ സിനിമാജീവിതം ആരംഭിച്ചത്. ഹാസ്യനടനെന്ന നിലയിൽ വളരെ സമ്പന്നമായ കരിയറാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. വടിവേലുവിനൊപ്പമുള്ള അദ്ദേഹത്തിന്റെ കോമഡി സീനുകൾ വളരെ ശ്രദ്ധേയമായിരുന്നു.വെട്രി കൊടി കാറ്റ്, മഹാപ്രഭു, സാമി, അൻബേ ശിവം, തിരുപ്പാച്ചി തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം വേഷമിട്ടു.
സിനിമയ്്‌ക്കൊപ്പം തന്നെ ടെലിവിഷൻ രംഗത്തും ശിവ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്നു.പാണ്ഡിയൻ സ്റ്റോർസ്, മാമാ മാപ്പിളൈ തുടങ്ങിയ സീരിയലുകളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്.എപ്രിലിൽ ഒ.ടി.ടി പ്ലാറ്റ് ഫോമിൽ റിലീസായ തൃഷ അഭിനയിച്ച പറമ്പധം വിളയാട്ട് എന്ന സിനിമായണ് അവസാന ചിത്രം.


