തമിഴ് സൂപ്പർതാരം സൂര്യക്ക് കോവിഡ്; ആരോഗ്യനില തൃപ്തികരമെന്ന് താരം
- Share
- Tweet
- Telegram
- LinkedIniiiii
തമിഴ് സൂപ്പർതാരം സൂര്യക്ക് കോവിഡ് ബാധിച്ചു. ചികിത്സയിലായിരുന്നെന്നും ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണെന്നും താരം അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് കോവിഡ് ബാധിതനായ വിവരം പുറത്തുവിട്ടത്.
കൊറോണ ബാധിച്ചു, ചികിത്സ ലഭിച്ചതിന് ശേഷം എനിക്ക് പ്രശ്നങ്ങളൊന്നുമില്ല. ഇതുവരെ ജീവിതം സാധാരണ നിലയിലേക്ക് എത്തിയിട്ടില്ലെന്ന് നമ്മൾ മനസിലാക്കണം. ഭയത്തിൽ അനങ്ങാതിരിക്കാനാവില്ല. അതേ സമയം സുരക്ഷയും ശ്രദ്ധയും അത്യാവശ്യമാണ്. ഞങ്ങളെ പിന്തുണച്ച ഡോക്ടർമാർക്ക് നന്ദിയും സ്നേഹവും- സൂര്യ കുറിച്ചു.
വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ചിത്രത്തിലാണ് സൂര്യ ഇപ്പോൾ അഭിനയിച്ചു വരുന്നത്. കൂടാതെ ഒരു വെബ് സീരിസിലും താരം വേഷമിടുന്നു. സുധ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പോട്രായിരുന്നു അവസാനം റിലീസ് ചെയ്ത താരത്തിന്റെ ചിത്രം.
'கொரோனா' பாதிப்பு ஏற்பட்டு, சிகிச்சை பெற்று நலமுடன் இருக்கிறேன். வாழ்க்கை இன்னும் இயல்பு நிலைக்கு திரும்பவில்லை என்பதை...
Posted by Suriya Sivakumar on Sunday, February 7, 2021
മറുനാടന് മലയാളി ബ്യൂറോ