ന്യൂഡൽഹി: തമിഴ് നടൻ വിശാൽ കുഴഞ്ഞു വീണു. ഡൽഹിയിൽ തന്റെ പുതിയ ചിത്രമായ സണ്ടക്കോഴി 2 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടിയിലാണ് താരം കുഴഞ്ഞ് വീണത്. താരസംഘടനയായ നടികർ സംഘത്തിന്റെ നേതാവും നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് കൗൺസിലിന്റെ അദ്ധ്യക്ഷനുമാണ് വിശാൽ.

എന്നാൽ സംഭവത്തെക്കുറിച്ച് തൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല. ചിത്രീകരണത്തിനിടെ വിശാൽ പെട്ടന്ന് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നത്. ഉടൻ തന്നെ വിശാലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

ഇത് സംബന്ധിച്ച് ചില തമിഴ് മാധ്യമങ്ങളാണ് വാർത്ത പുറത്ത് വിട്ടത്. കൃത്യ സമയത്ത് വിശ്രമിക്കാത്തതാണ് താരം കുഴഞ്ഞ് വീഴാൻ കാരണമായി പറയുന്നത്. കുറച്ച് ദിവങ്ങളായി താരം ഷൂട്ടിംഗിന് പുറമെ അസോസിയേഷന്റെ പ്രവർത്തനങ്ങളുമായി വളരെ തിരക്കിലായിരുന്നു.

വിശാലിന്റെ തന്നെ സൂപ്പർ ഹിറ്റായ സണ്ടക്കോഴി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് സണ്ടക്കോഴി 2, മലയാളത്തിൽ നിന്ന് ശര്ത അപ്പാനിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.