- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും പുലിവാല് പിടിച്ച് നയൻതാര; ചെന്നെയിലെ ബിവറേജിൽ നിന്നും താരസുന്ദരി ബിയർ വാങ്ങുന്ന വീഡിയോ വൈറലാകുന്നു
വിവാദങ്ങളും ഗോസിപ്പുകളും ഒന്നും നയൻതാരയ്ക്ക് പുത്തരിയല്ല. പ്രഭുദേവയ്‌ക്കൊപ്പമുള്ള പ്രണയവും വേർപിരിയലും ഒക്കെ കഴിഞ്ഞ് വീണ്ടും സിനിമയിൽ സജീവമായ താരസുന്ദരി വീണ്ടും വിവാദങ്ങളിൽ പ്പെട്ടിരിക്കുകയാണ്. ഇപ്പോഴത്തെ വിവാദത്തിന് കാരണം നടിയുടെ ഒരു വീഡിയോയാണ്. നയൻതാര ബിവറേജിൽ ക്യൂ നിന്ന് ബിയർ വാങ്ങുന്ന വീഡിയോയാണ് യൂട്യൂബിൽ വൈറലാകുന്നത
വിവാദങ്ങളും ഗോസിപ്പുകളും ഒന്നും നയൻതാരയ്ക്ക് പുത്തരിയല്ല. പ്രഭുദേവയ്‌ക്കൊപ്പമുള്ള പ്രണയവും വേർപിരിയലും ഒക്കെ കഴിഞ്ഞ് വീണ്ടും സിനിമയിൽ സജീവമായ താരസുന്ദരി വീണ്ടും വിവാദങ്ങളിൽ പ്പെട്ടിരിക്കുകയാണ്. ഇപ്പോഴത്തെ വിവാദത്തിന് കാരണം നടിയുടെ ഒരു വീഡിയോയാണ്.
നയൻതാര ബിവറേജിൽ ക്യൂ നിന്ന് ബിയർ വാങ്ങുന്ന വീഡിയോയാണ് യൂട്യൂബിൽ വൈറലാകുന്നത്. ചെന്നൈയിലെ ഒരു ബിവറേജിൽ നിന്നാണ് നയൻസ് ബിയർ വാങ്ങിയത്. തിരക്കിനിടെ അപ്രതീക്ഷിതമായി ഷോപ്പിലെത്തിയ താരസുന്ദരി മൂന്ന് ബിയറുകളും വാങ്ങി മടങ്ങുന്നതാണ് വീഡിയോയിലെ ദൃശ്യം. വെള്ളിയാഴ്ചയാണ് വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തത്.
ബിവറേജിന്റെ അകത്തു നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മൊബൈലിൽ ചിത്രീകരിച്ചതിന് സമാനമായി ദൃശ്യ വ്യക്തതയില്ലാത്ത വീഡിയോയാണ് പ്രചരിക്കുന്നത്. യൂട്യൂബിൽ ഇതിനകം ഹിറ്റായ വീഡിയോ ഫേസ്‌ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ സൈറ്റുകളിലും പ്രചരിക്കുന്നുണ്ട്. അതേസമയം ഏതെങ്കിലും സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി ചിത്രീകരിച്ച
വീഡിയോയാണോ ഇതെന്നും വ്യക്തമല്ല.
സിനിമയ്ക്ക് വേണ്ടിയുള്ള ചിത്രീകരണമാണിതെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. പോടാ പോടി ഒരുക്കിയ വിഗ്‌നേഷ് ശിവനാണ് സംവിധായകൻ. സിനിമയുടെ പ്രചരണത്തിന് അണിയറപ്രവർത്തകൻ തന്നെ പുറത്തുവിട്ടതാണ് ഈ വീഡിയോ എന്നും പ്രചരണമുണ്ട്.
ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ സിനിമയിലേക്ക് തിരിച്ചെത്തിയ നയൻസ് വീണ്ടും തിരക്കിലായിക്കഴിഞ്ഞു. തമിഴിൽ ചിമ്പുവിനൊപ്പം ഇത് നമ്മ ആള്,നാനും റൗഡി താൻ,സൂര്യയുടെ മാസ്സ്,ജയം രവിയുടെ തനി ഒരുവൻ,അശ്വിൻ ശരവണന്റെ മായാ,മലയാളത്തിൽ സിദ്ദീക്ക് മമ്മൂട്ടി ചിത്രം ഭാസ്‌കർ ദ റാസ്‌കൽ എന്നിവയാണ് ഈ വർഷം വരാനിരിക്കുന്ന നയൻതാരാ സിനിമകൾ.
(റിപ്പബ്ലിക്ക് ദിനം പ്രമാണിച്ച് നാളെ (26-01-2015) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല.)