- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹോദരന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് പ്രമുഖ സിനിമാ-സീരിയൽ നടി റിയാ മികയെ; കാമുകനുമായി വഴക്കിട്ട ശേഷം ഫാനിൽ തൂങ്ങി മരിച്ചെന്ന് സൂചന; ചോദ്യം ചെയ്യാനായി കാമുകനെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്: 26കാരിയായ നടിയുടെ മരണത്തിൽ ഞെട്ടി കോളിവുഡ്
ചെന്നൈ: പ്രമുഖ തമിഴ് സിനിമാ-സീരിയൽ നടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. യുവ തമിഴ് നടിയായ റിയാ മികയെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 26 വയസ് ആയിരുന്നു. ചെന്നൈ വത്സര വാക്കത്തുള്ള സഹോദരന്റെ ഫ്‌ളാറ്റിലാണ് റിയാ മിക തൂങ്ങി മരിച്ചത്. അതേസമയം മരണ കാരണം വ്യക്തമല്ല. കുടുംബ പ്രശ്‌നമാണെന്നും അതല്ല കാമുകനുമായുണ്ടായ വഴക്കാണ് ആത്മഹത്യയിലേകക് നയിച്ചതെന്നും റിപ്പോർട്ട് ഉണ്ട്. അതേമയം മരണ കാരണം വ്യക്തമല്ലെന്നും, ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. നാലുമാസമായി സഹോദരൻ പ്രകാശിന്റെ ഫ്‌ളാറ്റിലാണു റിയാമിക കഴിഞ്ഞിരുന്നത്. രണ്ടു ദിവസമായി ഒരു വിവരവുമില്ലാതിരുന്നതിനെ തുടർന്ന് ഇന്നലെ രാവിലെ റിയാ മികയുടെ സഹോദരൻ പ്രകാശും കാമുകൻ ദിനേശും ഫ്‌ളാറ്റിലെത്തി പരിശോധിച്ചപ്പോഴാണു റിയാ മികയെ മരിച്ചനിലയിൽ കണ്ടത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിയാ മികയെ അവസാനം കണ്ടതെന്നാണു പ്രകാശിന്റെ മൊഴി. ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ തുടർന്നാണ് പ്രകാശും, റിയാമികയുടെ കാമുകൻ ദിനേശും ഫ്‌ളാറ്റിലെത്തിയത്. അതേസമയം കാമുകൻ
ചെന്നൈ: പ്രമുഖ തമിഴ് സിനിമാ-സീരിയൽ നടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. യുവ തമിഴ് നടിയായ റിയാ മികയെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 26 വയസ് ആയിരുന്നു. ചെന്നൈ വത്സര വാക്കത്തുള്ള സഹോദരന്റെ ഫ്‌ളാറ്റിലാണ് റിയാ മിക തൂങ്ങി മരിച്ചത്. അതേസമയം മരണ കാരണം വ്യക്തമല്ല. കുടുംബ പ്രശ്‌നമാണെന്നും അതല്ല കാമുകനുമായുണ്ടായ വഴക്കാണ് ആത്മഹത്യയിലേകക് നയിച്ചതെന്നും റിപ്പോർട്ട് ഉണ്ട്.
അതേമയം മരണ കാരണം വ്യക്തമല്ലെന്നും, ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. നാലുമാസമായി സഹോദരൻ പ്രകാശിന്റെ ഫ്‌ളാറ്റിലാണു റിയാമിക കഴിഞ്ഞിരുന്നത്. രണ്ടു ദിവസമായി ഒരു വിവരവുമില്ലാതിരുന്നതിനെ തുടർന്ന് ഇന്നലെ രാവിലെ റിയാ മികയുടെ സഹോദരൻ പ്രകാശും കാമുകൻ ദിനേശും ഫ്‌ളാറ്റിലെത്തി പരിശോധിച്ചപ്പോഴാണു റിയാ മികയെ മരിച്ചനിലയിൽ കണ്ടത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിയാ മികയെ അവസാനം കണ്ടതെന്നാണു പ്രകാശിന്റെ മൊഴി. ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ തുടർന്നാണ് പ്രകാശും, റിയാമികയുടെ കാമുകൻ ദിനേശും ഫ്‌ളാറ്റിലെത്തിയത്. അതേസമയം കാമുകൻ ദിനേശ് ഇടയ്ക്ക് ഈ ഫ്‌ളാറ്റിലേക്ക് വന്നിരുന്നതായും ഇരുവരും തമ്മിൽ വഴക്കുണ്ടായതുമായാണ് പൊലീസ് റിപ്പോർട്ട്. ഇതേ തുടർന്ന് ദിസേിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
റിയാമികയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് കാമുകനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുക്കുക ആയിരുന്നു. എന്നാൽ മരണം സംഭവിക്കുമ്പോൾ താൻ വീട്ടിൽ ഇല്ലായിരുന്നെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. ബാംഗ്ലൂരിലുള്ള റിയാമികയുടെ മാതാപിതാക്കളും സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയിട്ടുണ്ട്.
ടെലിവിഷൻ സീരിയലുകളിൽ സഹനടിയായും ചില സിനിമകളിലും റിയാ മിക അഭിനയിച്ചിട്ടുണ്ട്. കുന്ദ്രത്തിലെ കുമരന്ക്ക് കൊണ്ടാട്ടം, എക്‌സ് വീഡിയോസ് തമിൾ മൂവി തുടങ്ങിയ സിനിമകളിലൂടെയാണ് റിയാ മിക സിനിമയിൽ ഇടംപിടിക്കുന്നത്. ഇന്നലെ രാവിലെയാണ് ഫാനിൽ തൂങ്ങിയ നിലയിൽ റിയാമികയെ സഹോദരൻ കണ്ടെത്തുന്നത്. അതേസമയം കുടുംബ പ്രശ്‌നമാണ് മരണ കാരണമെന്നും റിപ്പോർട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.