- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്റർനെറ്റിൽ പ്രചരിച്ച ബോയ്ഫ്രണ്ടിനൊപ്പമുള്ള നഗ്നചിത്രം തന്റേതല്ല; വിവാദങ്ങൾ കെട്ടടങ്ങിയപ്പോൾ മൗനം വെടിഞ്ഞ് വസുന്ധര കശ്യപ്
വസുന്ധര കശ്യപിന്റെ നഗ്നചിത്രം കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇന്റർനെറ്റിൽ വൈറലായത്. ഒരു അജ്ഞാതനൊപ്പം നഗ്നയായി നില്ക്കുന്നതായിരുന്നു ചിത്രം. ഇതിനെ ചുറ്റിപ്പറ്റി പല വാർത്തകളും അപ്പോൾ പുറത്ത് വന്നെങ്കിലും അന്നെല്ലാം മൗനം ഭഞ്ജിച്ച് വസുന്ധര അജ്ഞാത വാസത്തിലും ആയിരുന്നു. ഇപ്പോൾ വിവാദങ്ങൾ എല്ലാം കെട്ടടങ്ങിയപ്പോൾ ആ ചിത്രങ്ങൾ തന്റേതല
വസുന്ധര കശ്യപിന്റെ നഗ്നചിത്രം കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇന്റർനെറ്റിൽ വൈറലായത്. ഒരു അജ്ഞാതനൊപ്പം നഗ്നയായി നില്ക്കുന്നതായിരുന്നു ചിത്രം. ഇതിനെ ചുറ്റിപ്പറ്റി പല വാർത്തകളും അപ്പോൾ പുറത്ത് വന്നെങ്കിലും അന്നെല്ലാം മൗനം ഭഞ്ജിച്ച് വസുന്ധര അജ്ഞാത വാസത്തിലും ആയിരുന്നു. ഇപ്പോൾ വിവാദങ്ങൾ എല്ലാം കെട്ടടങ്ങിയപ്പോൾ ആ ചിത്രങ്ങൾ തന്റേതല്ലെന്ന വാദവുമായി നടി രംഗത്തെത്തിയിരിക്കുകയാണ്.
നെറ്റിൽ പ്രചരിച്ച നഗ്‌നചിത്രങ്ങൾ തന്റേതല്ല എന്നും അവ മോർഫ് ചെയ്യപ്പെട്ടതാണെന്നുമാണ് വസുന്ധര പറയുന്നത്. ചിത്രത്തിൽ തന്നോടൊപ്പം കാണിച്ചിരിക്കുന്നയാളെ അറിയില്ല.
അവ എങ്ങനെ തന്റെ അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്യപ്പെട്ടുവെന്ന് അറിയില്ലെന്നും വസുന്ധര പറയുന്നു. എന്നാൽ, അത്തരം അടുത്തിടപഴകുന്ന രംഗങ്ങളിൽ മോർഫിങ് വിജയിക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
അതുകൊണ്ട് തന്നെ താരത്തിന്റെ പ്രതിരോധം വളരെ ദുർബലമാണെന്നാണ് കോളിവുഡ് മാദ്ധ്യമങ്ങൾ എഴുതിയിരിക്കുന്നത്. നഗ്‌നചിത്രങ്ങൾ വൈറലായതോടെ താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നു.
പിന്നീട് തന്റെ മൊബൈലും സ്വിച്ചോഫ് ചെയ്ത് അജ്ഞാതവാസത്തിലായിരുന്നു.ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാണെങ്കിൽ അതെ കുറിച്ച് താരം നേരത്തെ പ്രതികരിക്കാതിരുന്നതെന്തെന്നുമുള്ള ചോദ്യങ്ങളും പാപ്പരാസികൾ പല ഭാഗത്തും നിന്നും ചോദിക്കുന്നുണ്ട്.