- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളത്തിൽ ഇറങ്ങുന്നതിൽ ഒട്ടുമിക്ക സിനിമകളും എട്ട് നിലയിൽ പൊട്ടുമ്പോൾ നൂറുമേനി കൊയ്ത് തമിഴകം; ഹൃദയം കീഴടക്കി രാക്ഷസനും നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ '96'ഉം; ഹോളീവുഡ് നിലവാരത്തിലുയർന്ന് 2.0; സൂപ്പർതാരങ്ങളില്ലാത്ത ചിത്രങ്ങളുടെ റീച്ച് പോലും തെന്നിന്ത്യ മുഴുവനും പരക്കുന്നു; തമിഴ് റോക്കേഴ്സിന്റെ ഭീഷണിപോലും ഏശാതെ തിയറ്ററുകൾ പൂരപറമ്പാക്കി മെഗാ സ്റ്റാർ ചിത്രങ്ങൾ; 2018ൽ പ്രേകഷക പ്രീതി നേടിയ തമിഴ് ചിത്രങ്ങൾ ഏതൊക്കെ എന്ന് നോക്കാം
ചെന്നൈ: 2018 കൊഴിയുമ്പോൾ തമിഴ് സിനിമയെ സംബന്ധിച്ചിടത്തോളം ഒട്ടേറെ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച വർഷമായിരുന്നുവെന്ന് വിലയിരുത്താം. ഏതാനും ചില ബിഗ് ബജറ്റ് ചിത്രങ്ങൾക്കൊപ്പം തന്നെ പുതുമുഖ സംവിധായകരും ചെറിയ ബജറ്റിലെത്തിയ പടങ്ങളും ആധിപത്യം പുലർത്തിയ വർഷമായിരുന്നു 2018. സർക്കാർ, മാരി 2, 2.0 എന്നീ ബിഗ് ബജറ്റ് സൂപ്പർ ഹീറോ പടങ്ങൾക്കൊപ്പം 96, രാക്ഷസൻ, ഇരവുക്ക് ആയിരം, വടചെന്നൈ തുടങ്ങിയ ചിത്രങ്ങൾ തമിഴർക്കൊപ്പം തന്നെ മലയാളികളും ഏറ്റെടുത്ത ചിത്രമാണ്. ശങ്കറിന്റെ ബ്രഹ്മാണ്ഡ ചിത്രമായ 2.0 ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം 2018 റിലീസ് ചെയ്തു എന്നതാണ്പ്രത്യേകം പരാമർശിക്കപ്പെടേണ്ട ഒരു റിലീസ്. കഴിഞ്ഞ വർഷം തമിഴിൽ ഏറെ ശ്രദ്ധേയമായ പത്തു ചിത്രങ്ങളുടെ വിലയിരുത്തലാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഈ പത്തു ചിത്രങ്ങളും വിമർശകരുടേയും പ്രേക്ഷകരുടേയും പ്രശംസ ഒരുപോലെ പിടിച്ചു പറ്റിയ ചിത്രങ്ങളാണ്. ചിത്രം 2.0 ഓൾ ടൈം ബ്ലോക്ക് ബസ്റ്റർ 2018 കാത്തിരുന്ന ചിത്രം. സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ യന്തിരൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം. ഷങ
ചെന്നൈ: 2018 കൊഴിയുമ്പോൾ തമിഴ് സിനിമയെ സംബന്ധിച്ചിടത്തോളം ഒട്ടേറെ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച വർഷമായിരുന്നുവെന്ന് വിലയിരുത്താം. ഏതാനും ചില ബിഗ് ബജറ്റ് ചിത്രങ്ങൾക്കൊപ്പം തന്നെ പുതുമുഖ സംവിധായകരും ചെറിയ ബജറ്റിലെത്തിയ പടങ്ങളും ആധിപത്യം പുലർത്തിയ വർഷമായിരുന്നു 2018. സർക്കാർ, മാരി 2, 2.0 എന്നീ ബിഗ് ബജറ്റ് സൂപ്പർ ഹീറോ പടങ്ങൾക്കൊപ്പം 96, രാക്ഷസൻ, ഇരവുക്ക് ആയിരം, വടചെന്നൈ തുടങ്ങിയ ചിത്രങ്ങൾ തമിഴർക്കൊപ്പം തന്നെ മലയാളികളും ഏറ്റെടുത്ത ചിത്രമാണ്. ശങ്കറിന്റെ ബ്രഹ്മാണ്ഡ ചിത്രമായ 2.0 ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം 2018 റിലീസ് ചെയ്തു എന്നതാണ്പ്രത്യേകം പരാമർശിക്കപ്പെടേണ്ട ഒരു റിലീസ്. കഴിഞ്ഞ വർഷം തമിഴിൽ ഏറെ ശ്രദ്ധേയമായ പത്തു ചിത്രങ്ങളുടെ വിലയിരുത്തലാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഈ പത്തു ചിത്രങ്ങളും വിമർശകരുടേയും പ്രേക്ഷകരുടേയും പ്രശംസ ഒരുപോലെ പിടിച്ചു പറ്റിയ ചിത്രങ്ങളാണ്.
ചിത്രം 2.0
ഓൾ ടൈം ബ്ലോക്ക് ബസ്റ്റർ
2018 കാത്തിരുന്ന ചിത്രം. സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ യന്തിരൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം. ഷങ്കറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ആദ്യചിത്രമായ യന്തിരനെ കളക്ഷനിൽ പിന്നിലാക്കി. ഈ വർഷം ബാഹുബലി-2നു ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണിത്. ബോളിവുഡ് നടൻ അക്ഷയ് കുമാർ വില്ലൻ വേഷത്തിലെത്തിയ 2.0 ഇന്ത്യൻ സിനിമാചരിത്രത്തിൽ ഏറ്റവും കൂടുതൽ മുതൽ മുടക്കുള്ള ചിത്രം കൂടിയാണ്. ഇതിനോടകം 750 കോടി രൂപ കളക്ഷൻ നേടിയിട്ടുള്ള ചിത്രം ഉടനെയൊന്നും തിയേറ്ററുകളിൽ നിന്നു മാറുന്ന ലക്ഷണമില്ല.
ചിത്രം സർക്കാർ
ബ്ലോക്ക് ബസ്റ്റർ
വിജയിന്റെ ആരാധകരെ ത്രസിപ്പിച്ച ചിത്രം. മുരുകദോസ് സംവിധാനം ചെയ്ത ചിത്രം വിജയിന്റെ ഏതാനും ചില മുൻകാല ചിത്രങ്ങളെപ്പോലെ തന്നെ റിലീസിന് മുമ്പും പിൻപും വിവാദങ്ങളിൽ പെട്ടു. എഐഡിഎംകെ സർക്കാർ ചിത്രത്തിനെതിരേ പ്രതിഷേധം ഉയർത്തിയതിനാൽ ചിത്രം ദേശീയവ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. വിവാദച്ചുഴിൽ പെട്ടുവെങ്കിലും ബോക്‌സോഫീസിൽ 200 കോടി കളക്റ്റ് ചെയ്യാൻ ചിത്രത്തിനായി. വിജയ് ചിത്രം എന്നതിലുപരി ദളപതി പോലെയുള്ള രാഷ്ട്രീയ ചിത്രമായി ഇതിനെ വിലയിരുത്താം.
ചിത്രം വടാ ചെന്നൈ
സൂപ്പർ ഹിറ്റ്
പൊള്ളാതവൻ(2007), ആടുകുളം (2011) എന്നിവയ്ക്കു ശേഷം ധനുഷ് വെട്രിമാരനുമായി ചേർന്നൊരുക്കുന്ന മൂന്നാമത്തെ ചിത്രം. ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രം വിമർശകരിൽ നിന്നും ഫാൻസിൽ നിന്നും ഒരുപോലെ പ്രശംസ പിടിച്ചുപറ്റി. പതിവു ശൈലികളിൽ നിന്ന് വേർതിരിഞ്ഞ് തന്റേതായ സ്ഥാനം തമിഴ് സിനിമയിലുണ്ടെന്ന് ധനുഷ് വീണ്ടും തെളിയിച്ചിരിക്കുന്നു. വടാ ചെന്നൈയുടെ രണ്ടാം ഭാഗത്തിനായി ആകാംഷയോടെ കാത്തിരുന്ന ആരാധകരെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് ധനുഷ്-വെട്രിമാരൻ അടുത്ത ചിത്രം അടുത്തിടെ അനൗൺസ് ചെയ്തു. അസുരൻ.
ചിത്രം രാക്ഷസൻ
സൂപ്പർ ഹിറ്റ്
2018-ലെ ഏറ്റവും മികച്ച വിജയം കൊയ്ത ചിത്രം രാക്ഷസനാണെന്ന് വേണമെങ്കിൽ പറയാം. വലിയ കോലാഹലങ്ങളില്ലാതെ തിയേറ്ററുകളിൽ എത്തിയ ചിത്രം പിന്നീട് കത്തിപ്പടരുകയായിരുന്നു. മൗത്ത് പബ്ലിസിറ്റിയിലൂടെ മാത്രം വിജയം നേടിയ ചിത്രമാണിതെന്ന് വേണമെങ്കിൽ പറയാം. ചിത്രത്തിന്റെ അവസാനം വരെ സസ്‌പെൻസ് നിലനിർത്തിക്കൊണ്ടു പോകുന്നതിൽ സംവിധായകൻ വിജയിച്ചിരുന്നു. ത്രില്ലർ ചിത്രങ്ങൾക്ക് പുതിയ മാനം കൊണ്ടുവന്ന ചിത്രമാണ് രാക്ഷസൻ. 20 നിർമ്മാതാക്കളും 17 മുൻനിര നായക•ാരും പിന്തള്ളിയ ചിത്രം സൂപ്പർ ഹിറ്റാകുക മാത്രമല്ല, ഐഎംബിഡിയിൽ രണ്ടാം സ്ഥാനം നേടിയ ഇന്ത്യൻ ചലച്ചിത്രമെന്ന ഖ്യാതി കൂടി സ്വന്തമാക്കി. രാംകുമാറുമായുള്ള വിഷ്ണു വിശാലിന്റെ രണ്ടാമത്തെ ചിത്രമാണിത്.
ചിത്രം പരിയേറും പെരുമാൾ
സൂപ്പർ ഹിറ്റ്
പതിവു ശൈലിയിൽ നിന്ന് വേറിട്ടു നിന്ന ചിത്രമായിരുന്നു മാരി സെൽവരാജിന്റെ പരിയേറും പെരുമാൾ. പ്രേക്ഷകരും സിനിമാ നിരൂപകരും ഒരുപോലെ വാഴ്‌ത്തിയ ചിത്രത്തിൽ കതിറും ആനന്ദിയും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. തിരുനൽവേലിക്കു സമീപമുള്ള ഒരു ഗ്രാമത്തിലെ കഥയാണ് ചിത്രം പറയുന്നത്.
ചിത്രം 96
സൂപ്പർ ഹിറ്റ്
വിജയ് സേതുപതിയുടേയും തൃഷയുടേയും കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ് 96. റൊമാന്റിക് ചിത്രമായി എത്തിയ 96 കരുത്തുറ്റ തിരക്കഥയുടേയും ഹൃദ്യമായ സംഗീതത്തിന്റേയും ബലത്തിലാണ് പ്രേക്ഷക ഹൃദയങ്ങളിൽ ഇടംപിടിച്ചത്. ചിത്രത്തിൽ ഇരുവരുടേയും പ്രകടനം ചിത്രത്തെ സൂപ്പർ ഹിറ്റാക്കി മാറ്റുന്നതിൽ നല്ലൊരു പങ്കുവഹിച്ചു. 96-ഉം ഐഎംഡിബിയിൽ മൂന്നാം സ്ഥാനത്തെത്തിയിരുന്നു.
പ്യാർ പ്രേമ കാതൽ
സൂപ്പർ ഹിറ്റ്
മറ്റൊരു പ്രണയകഥ. സംഗീത സംവിധായകനായ യുവാൻ ശങ്കർ രാജ സഹ നിർമ്മാണം വഹിച്ചിട്ടുള്ള പ്യാർ പ്രേമ കാതലിൽ ഹരീഷ് കല്യാൺ, റെയ്‌സ് വിൽസൺ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്. ബിഗ് ബോസ് സീസൺ ഒന്നിലെ വിജയികളായ ഇവരുടെ കെമിസ്ട്രി ചിത്രത്തിന്റെ വിജയഘടകങ്ങൡലൊന്നായി. കമൽഹാസിന്റെ വിശ്വരൂപം 2-നൊപ്പം തന്നെ റിലീസ് ആയെങ്കിലും സൂപ്പർ ഹിറ്റ് പദവിയിലെത്താൻ ചിത്രത്തിന് സാധിച്ചു. യുവാൻ ശങ്കർ രാജയുടെ സംഗീതവും മികച്ചു നിന്നിരുന്നു.
നടികർ തിലകം
സൂപ്പർ ഹിറ്റ്
മലയാളിയായ കീർത്തി സുരേഷിന്റെ മികച്ച പ്രകടനവുമായി എത്തിയ ചിത്രം മുൻകാല നായിക സാവിത്രിയുടെ ജീവിത കഥയാണ് പറഞ്ഞത്. ചിത്രത്തിൽ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച കീർത്തി ഏവരുടേയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. ദുൽഖർ സൽമാൻ, സാമന്ത അക്കിനേനി തുടങ്ങിയവരും ഒന്നിനൊന്ന് മികച്ചപ്രകടനം കാഴ്ചവച്ചു. തെലുങ്കിലും തമിഴിലും വൻ വിജയമായിരുന്നു നടികർ തിലകം.
ചെക്ക ചിവന്താ വാനം
ഹിറ്റ്
ഒട്ടേറെ മുൻനിര താരങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തി മണിരത്‌നം സംവിധാനം ചെയ്ത ചിത്രമാണ് ചെക്ക ചിവന്താ വാനം. ചിലമ്പരശൻ, വിജയ് സേതുപതി, അരുൺ വിജയ്, അരവിന്ദ് സ്വാമി, ജ്യോതിക, അദിഥി റാവു, ഐശ്വര്യ രാജേഷ് എന്നിവർ ഒരുമിച്ചെത്തിയ ചിത്രം ഒരു ക്രൈം ഡ്രാമയാണ്. അഭിനേതാക്കൾ ഒന്നിനൊന്നു മെച്ചപ്പെട്ട പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചത്. തുടക്കം മുതൽ തന്നെ വമ്പിച്ച തിരക്ക് അനുഭവപ്പെട്ട ചിത്രത്തിന് എ ആർ റഹ്മാന്റെ സംഗീതവും മികച്ച തിരക്കഥയും ഒത്തുചേർന്നപ്പോൾ ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചു.
തമിഴ് പടം 2
ഹിറ്റ്
2010ൽ സൂപ്പർ ഹിറ്റ് ആയിരുന്ന തമിഴ് പടത്തിന്റെ രണ്ടാം ഭാഗമാണിത്. ആദ്യഭാഗത്തിന്റെ അതേ ഫോർമുലയിൽ തീർത്ത ചിത്രം ദുർബലമായ സ്റ്റോറിലൈൻ ആയിരുന്നെങ്കിലും ശിവയുടെ പ്രകടനം അവയെ എല്ലാം മറികടന്നു. തമിഴിലെ ആദ്യ സ്പൂഫ് ചിത്രമെന്ന ഖ്യാതിയുമായാണ് തമിഴ് പടം എത്തിയത്. തമിഴ് സിനിമകളെ കളിയാക്കികൊണ്ട് ഒരുക്കിയ ചിത്രത്തിൽ തമിഴ് സിനിമയിലെ സൂപ്പർ താരങ്ങളെയെല്ലാം ഒന്നടങ്കം കളിയാക്കിയിരുന്നു.
കൊലമാവ് കോകില
ഹിറ്റ്
നയൻതാരയുടെ മിന്നുന്ന പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മറ്റു നായികമാരിൽ നിന്നും ഏറെ വ്യത്യസ്തയാണ് നയൻസ് എന്ന് ഈ ചിത്രം വെളിപ്പെടുത്തുന്നുണ്ട്. ഒരു സൂപ്പർ സ്റ്റാർ ചിത്രത്തിനു പോലും ലഭിക്കാത്തത്ര ഗംഭീര തുടക്കമാണ് കൊളമാവ് കോകിലയ്ക്ക ലഭിച്ചത്. ചെറിയ ബജറ്റിൽ ഒരുക്കിയ ചിത്രം ആക്ഷൻ കോമഡി ത്രില്ലർ ആയിരുന്നു. ശരണ്യ പൊൻവർണൻ, യോഗി ബാബു, ആർ എസ് ശിവജി എന്നിവരെല്ലാം തന്നെ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. നയൻതാര തമിഴിന്റെ ലേഡ് സൂപ്പർ സ്റ്റാർ എന്ന് അരക്കിട്ടുറപ്പിക്കുന്ന ചിത്രമായിരുന്നു കൊളമാവ് കോകില.