- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തമിഴ്നാട്ടിൽ കോവിഡ് വ്യാപനം രൂക്ഷം; ഇന്ന് 33,361 പേർക്ക് കോവിഡ്; മഹാരാഷ്ട്രയിലും കർണാടകയിലും നേരിയ ആശ്വാസം; രോഗമുക്തി നിരക്കിൽ വർധന
ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. സംസ്ഥാനത്ത് വ്യാഴാഴാച മുപ്പതിനായിരത്തിന് മുകളിലാണ് കോവിഡ് രോഗികൾ.
കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം ഇരുത്തയ്യായിരത്തിനും താഴെയാണ്. മഹാരാഷ്ട്രയിൽ രോഗ മുക്തി നിരക്ക് 93.02 ശതമാനമായി
തമിഴ്നാട്ടിൽ ഇന്ന് 33,361 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 30,063 പേർക്കാണ് രോഗ മുക്തി. 474 പേരാണ് മരിച്ചത്. സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 19,78, 621. നിലവിൽ 3,13,048 പേർ ചികിത്സയിൽ.
കർണാടകയിൽ ഇന്ന് 24,214 പേർക്കാണ് രോഗം കണ്ടെത്തിയത്. 476 പേർ മരിച്ചു. ഇന്ന് 31,459 പേർക്കാണ് രോഗ മുക്തി. നിലവിൽ സംസ്ഥാനത്ത് 4,02,203 പേരാണ് ചികിത്സയിലുള്ളത്.
മഹാരാഷ്ട്രയിൽ ഇന്ന് 21,273 പേർക്കാണ് രോഗം. 34,370 പേർക്ക് രോഗ മുക്തി. ഇന്ന് 425 പേർ മരിച്ചു. മഹാരാഷ്ട്രയിൽ രോഗ മുക്തി നിരക്ക് 93.02 ശതമാനം.
ന്യൂസ് ഡെസ്ക്