- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അത്യാധുനിക റിസോർട്ടിൽ ഒഴുകുന്ന റെസ്റ്റോറന്റും നീന്തൽക്കുളവുമായി ഉല്ലസിച്ച് എംഎൽഎമാർ; ഗവർണർ തീരുമാനമെടുക്കാൻ വൈകുന്നതോടെ സുഖവാസം തുടരും; കൂടുതൽ നേതാക്കൾ പനീർശെൽവം പക്ഷത്തേക്ക് നീങ്ങുമ്പോൾ ആശങ്കയോടെ ശശികല; ജെല്ലിക്കെട്ടിൽ ഉലഞ്ഞ മറീനയിലേക്ക് തമ്പടിച്ച് ഒപിഎസ് അനുകൂലികൾ; കോടതിയുടെ തല്ല് പേടിച്ച് ശശികല മറ്റൊരു വിശ്വസ്തനെ തേടുന്നു
ചെന്നൈ: തമിഴ്‌നാട്ടിൽ അധികാര വടംവലി മുറുകിയതോടെ എഎൽഎമാരുടെ സുഖവാസവും നീളുന്നു. കുവത്തുരിലെ ഗോൾഡൻ ബേ റിസോർട്ടിലാണു രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും. ചെന്നൈയിൽനിന്ന് 80 കിലോ മീറ്റർ അകലെയുള്ള വിഖ്യാതമായ മഹാബലിപുരത്തെ ഗോൾഡൻ ബേ റിസോർട്ടിലാണ് ശശികല അണ്ണാ ഡി.എം.കെ. എംഎൽഎമാർക്ക് എല്ലാ സൗകര്യവും ഒരുക്കി കാത്തിരിക്കുന്നത്. റിസോർട്ടിന്റെ പരിസരത്തേക്കു മാദ്ധ്യമ പ്രവർത്തകരെ ശശികല അനുകൂലികളായ അണ്ണാ ഡി.എം.കെ. പ്രവർത്തകർ കടത്തിവിടുന്നില്ല. ലഭിക്കുന്ന വിവരങ്ങനുസരിച്ച് അത്യാധുനിക സൗകര്യങ്ങളാണ് ഗോൾഡൻ ബേ റിസോർട്ടിൽ. ജലത്തിൽ ഒഴുകുന്ന റെസ്റ്റോറന്റും വമ്പൻ നീന്തൽക്കുളവുമാണ് റിസോർട്ടിലെ പ്രധാന ആകർഷണം. അണ്ണാ ഡി.എം.കെ. എംഎൽഎമാരെ പാർപ്പിക്കാൻ തുടങ്ങിയതോടെ ഇവിടുത്തെ ബുക്കിങ് താൽക്കാലികമായി റദ്ദാക്കിയിരിക്കുകയാണ്. വിനോദ ഉപാധിയായി മത്സ്യ ബന്ധനത്തിന് സ്വകാര്യ ബീച്ചും യോഗ അടക്കമുള്ള മാനസിക, ശാരീരിക ഉല്ലാസ കേന്ദ്രങ്ങളും റിസോർട്ടിലുണ്ട്. ഈ സൗകര്യങ്ഹളെല്ലാം ഉപയോഗിച്ച് ആർത്തുല്ലസിക്കുകയാണ് എംഎൽഎമാർ. ആവിക്കുളിക്കു വേണ്ട സംവ
ചെന്നൈ: തമിഴ്‌നാട്ടിൽ അധികാര വടംവലി മുറുകിയതോടെ എഎൽഎമാരുടെ സുഖവാസവും നീളുന്നു. കുവത്തുരിലെ ഗോൾഡൻ ബേ റിസോർട്ടിലാണു രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും. ചെന്നൈയിൽനിന്ന് 80 കിലോ മീറ്റർ അകലെയുള്ള വിഖ്യാതമായ മഹാബലിപുരത്തെ ഗോൾഡൻ ബേ റിസോർട്ടിലാണ് ശശികല അണ്ണാ ഡി.എം.കെ. എംഎൽഎമാർക്ക് എല്ലാ സൗകര്യവും ഒരുക്കി കാത്തിരിക്കുന്നത്.
റിസോർട്ടിന്റെ പരിസരത്തേക്കു മാദ്ധ്യമ പ്രവർത്തകരെ ശശികല അനുകൂലികളായ അണ്ണാ ഡി.എം.കെ. പ്രവർത്തകർ കടത്തിവിടുന്നില്ല. ലഭിക്കുന്ന വിവരങ്ങനുസരിച്ച് അത്യാധുനിക സൗകര്യങ്ങളാണ് ഗോൾഡൻ ബേ റിസോർട്ടിൽ. ജലത്തിൽ ഒഴുകുന്ന റെസ്റ്റോറന്റും വമ്പൻ നീന്തൽക്കുളവുമാണ് റിസോർട്ടിലെ പ്രധാന ആകർഷണം. അണ്ണാ ഡി.എം.കെ. എംഎൽഎമാരെ പാർപ്പിക്കാൻ തുടങ്ങിയതോടെ ഇവിടുത്തെ ബുക്കിങ് താൽക്കാലികമായി റദ്ദാക്കിയിരിക്കുകയാണ്. വിനോദ ഉപാധിയായി മത്സ്യ ബന്ധനത്തിന് സ്വകാര്യ ബീച്ചും യോഗ അടക്കമുള്ള മാനസിക, ശാരീരിക ഉല്ലാസ കേന്ദ്രങ്ങളും റിസോർട്ടിലുണ്ട്. ഈ സൗകര്യങ്ഹളെല്ലാം ഉപയോഗിച്ച് ആർത്തുല്ലസിക്കുകയാണ് എംഎൽഎമാർ.
ആവിക്കുളിക്കു വേണ്ട സംവിധാനങ്ങളും വാട്ടർ സ്പോർട്സിൽ താൽപര്യമുള്ളവർക്കു വേണ്ട സജ്ജീകരണങ്ങളും ഇവിടെയുണ്ട്. ഈസ്റ്റ് കോസ്റ്റ് റോഡിൽനിന്ന് (ഇ.സി.ആർ.) ഒന്നര കിലോ മീറ്റർ ഉള്ളിലാണ് ഗോൾഡൻ ബേ. ഫോർ സ്റ്റാർ വിഭാഗത്തിൽപ്പെടുന്ന ഇവിടെ ചെലവഴിക്കുന്നതിന് പ്രതിദിനം 5,500 രൂപ മുതൽ 10,000 രൂപ വരെ ചെലവാകും. അണ്ണാ ഡി.എം.കെയുടെ 120 എംഎൽഎമാരെയാണ് ഇവിടെ താമസിപ്പിച്ചിരിക്കുന്നതെന്നാണു സൂചന. റിസോർട്ടിലെ ജീവനക്കാർക്കു ജോലി കഴിഞ്ഞും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ വിലക്കുണ്ട്. മറ്റൊരു സംഘം എംഎൽഎമാരെ കൽപ്പാക്കത്തിനു സമീപത്തെ റിസോർട്ടിലാണു പാർപ്പിച്ചിരിക്കുന്നത്.
അതേസമയം പക്ഷത്തെ എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്ന മഹാബലിപുരത്തെ റിസോർട്ടിൽ കൊഴിഞ്ഞുപോക്കു തടയാൻ ശശികല നേരിട്ടെത്തി. പിന്തുണ തുടരുമെന്നു സാമാജികർ പ്രതിജ്ഞയെടുത്തു. ഇവർക്കൊപ്പം ഇന്നലെത്തന്നെ ഗവർണറെ കാണാൻ ശശികല അനുമതി തേടിയെങ്കിലും മറുപടി ലഭിച്ചില്ല.
ശശികല പക്ഷത്തു നിന്നും കൂടുതൽ നേതാക്കൾ പനീർശെൽവത്തിനടത്തേക്ക്..
ഗവർണർ കാര്യങ്ങൾ വച്ചു നീട്ടുന്നതു കൊണ്ട് ശശികല പക്ഷത്തു നിന്നും കൂടുതൽ നേതാക്കൾ കൊഴിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഒരു മന്ത്രിയും മൂന്ന് എംപിമാരും പാർട്ടി വക്താവും പനീർസെൽവത്തിനു പിന്തുണ പ്രഖ്യാപിച്ചു. മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ചു ശശികല ഗവർണറെ കണ്ടപ്പോൾ ഒപ്പമുണ്ടായിരുന്ന മന്ത്രി കെ.പാണ്ഡ്യരാജനും ഇതുവരെ അവർക്കുവേണ്ടി ശക്തമായി വാദിച്ചിരുന്ന പാർട്ടി വക്താവ് സി.പൊന്നയ്യനുമാണു കളം മാറ്റിയ പ്രമുഖർ. ആറ് എംഎൽഎമാരാണ് ഇപ്പോൾ പനീർസെൽവത്തിനൊപ്പമുള്ളത്. പി.ആർ.സുന്ദരം (നാമക്കൽ), കെ.അശോക് കുമാർ (കൃഷ്ണഗിരി), വി.സത്യഭാമ (തിരുപ്പൂർ) എന്നിവരാണു പനീർസെൽവം പക്ഷത്തെത്തിയ എംപിമാർ. പിളർപ്പ് ഒഴിവാക്കാൻ ആഗ്രഹിക്കുന്ന എല്ലാവരുടെയും നിലപാട് ഇതുതന്നെയായിരിക്കുമെന്നു മന്ത്രി പാണ്ഡ്യരാജൻ പറഞ്ഞു.
ശശികലയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിക്കുന്നതു സംബന്ധിച്ചു ഗവർണർ ഇന്നലെയും നിലപാടു പരസ്യമാക്കിയിട്ടില്ല. പാർട്ടിയിൽ ഭിന്നതയുണ്ടാക്കാനാണു തീരുമാനം വൈകിപ്പിക്കുന്നതെന്നു ശശികല ആരോപിച്ചു. ഇത്രയും ദിവസം കാത്തിരുന്നു. ഇന്നുമുതൽ വ്യത്യസ്തമായി നേരിടുമെന്നും ശശികല പറഞ്ഞു. എന്നാൽ, ധൈര്യമുണ്ടെങ്കിൽ എംഎൽഎമാരെ സ്വതന്ത്രരാക്കാനാണു പനീർസെൽവം ക്യാംപിന്റെ വെല്ലുവിളി. അതേസമയം, ഹൈക്കോടതി നിർദേശപ്രകാരം മഹാബലിപുരത്തെ റിസോർട്ടിലെത്തിയ റവന്യു പൊലീസ് അധികൃതർ എംഎൽഎമാരെ വെവ്വേറെ കണ്ടു മൊഴിയെടുത്തു. സ്വമേധയാ താമസിക്കുകയാണെന്നാണ് എംഎൽഎമാർ പറഞ്ഞതെന്നറിയുന്നു. റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കും.
അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ചെന്നൈയിൽ സുരക്ഷ ശക്തമാക്കി. രാജ്ഭവൻ മേഖലയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. ശശികല എംഎൽഎമാർക്കൊപ്പം രാജ്ഭവനിലേക്കു പ്രകടനമായെത്താനുള്ള സാധ്യതകൂടി കണക്കിലെടുത്താണിത്. ഇതിനിടെ, ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ഗവർണറുമായി കൂടിക്കാഴ്ച നടത്തി. ശശികലയെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിക്കണമെന്ന നിലപാടുള്ളയാളാണു സുബ്രഹ്മണ്യൻ സ്വാമി.
പോയസ് ഗാർഡനിലെ ജയലളിതയുടെ വീട് സ്മാരകമാക്കാനുള്ള ഒപ്പുശേഖരണത്തിനും പനീർസെൽവം തുടക്കമിട്ടു. അണ്ണാ ഡിഎംകെയിലെ ഐടി വിഭാഗത്തിന്റെ പിന്തുണയോടെ സമൂഹ മാദ്ധ്യമങ്ങളിൽ പനീർസെൽവം പക്ഷം പ്രചാരണം ശക്തമാക്കി. മണ്ഡലങ്ങളിലെ പ്രവർത്തകരുടെ സഹായത്തോടെ എംഎൽഎമാരെ സ്വാധീനിക്കാനും ശ്രമം തുടങ്ങി.
ഗവർണറുടെ നീക്കം കരുതലോടെ
അതേസമയം, സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധി നീളുന്നതിൽ ഗവർണറെ പരസ്യമായി കുറ്റപ്പെടുത്തി എ.ഐ.എ.ഡി.എം.കെ. ജനറൽസെക്രട്ടറി വി.കെ. ശശികല രംഗത്തെത്തി. എന്നാൽ ഗവർണർ കരുതലോടെയണ് നീക്കുന്നത്. ഗവർണർ തീരുമാനം എടുക്കാൻ കാലതാമസം വരുത്തുന്നതു പാർട്ടി പിളർക്കാനാണെന്ന് അവർ ആരോപിച്ചു. ഞായറാഴ്ച തീരുമാനമുണ്ടായില്ലെങ്കിൽ നിയമനടപടി സ്വീകരിക്കാനാണ് ശശികല പക്ഷത്തിന്റെ തീരുമാനം. ശനിയാഴ്ച ശശികല സന്ദർശാനാനുമതി തേടിയെങ്കിലും രാജ്ഭവൻ നിഷേധിച്ചിരുന്നു.
എന്നാൽ, ശശികലയെ ഭൂരിപക്ഷം തെളിയിക്കാൻ ക്ഷണിക്കുന്നതു വൈകിക്കുന്നത് രാഷ്ട്രീയസ്ഥിരത ലക്ഷ്യമാക്കിയാണെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. അനധികൃത സ്വത്തു സമ്പാദനക്കേസിൽ വിധി എതിരാകുകയാണെങ്കിൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടിവരും. പക്ഷേ, പരമോന്നത നീതിപീഠം വിധി പ്രസ്താവിക്കുന്നതിനുമുമ്പുതന്നെ കുറ്റക്കാരിയായി ശശികലയെ ചിത്രീകരിക്കുന്നതിനെ വിമർശിക്കുന്നവരുമുണ്ട്.
തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഗവർണറുടെ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു സമർപ്പിച്ചെന്ന് പ്രചരിക്കുന്ന റിപ്പോർട്ട് രാജ്ഭവൻ നിഷേധിച്ചിരുന്നു. ഇത്തരത്തിൽ ഒരു റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നാണ് രാജ്ഭവൻ അറിയിച്ചത്.
ഗവർണറുടെ നിലപാടുകൾ എന്തെന്നറിയാൻ കഴിഞ്ഞ അഞ്ചുദിവസമായി തമിഴകം കാത്തിരിക്കുകയാണ്. ഇതിനിടെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ കേന്ദ്രസർക്കാരിനുള്ള താത്പര്യം വിദ്യാസാഗറിലൂടെ നടപ്പാക്കാൻ ശ്രമം നടക്കുന്നതായി ആരോപണങ്ങളും സജീവമായി. ഗവർണറുടെ നിലപാടിനെ പരസ്യമായി വിമർശിച്ച സുബ്രഹ്മണ്യംസ്വാമി ശനിയാഴ്ച രാജ്ഭവനിൽ എത്തി അദ്ദേഹത്തെ സന്ദർശിച്ചു. എംഎൽഎമാരുമായി ശശികല രാജ്ഭവനിലേക്ക് പരേഡ് നടത്തുമെന്ന് അഭ്യൂഹം പരന്നതിനെത്തുടർന്ന് ശനിയാഴ്ച വൈകുന്നേരം രാജ്ഭവനുമുമ്പിൽ സുരക്ഷ വർധിപ്പിച്ചിരുന്നു. രാജ്ഭവനുമുന്നിൽ ഞായറാഴ്ച ധർണ നടത്താനും ശശികല പക്ഷം നീക്കം നടത്തുന്നുണ്ട്.
ജെല്ലിക്കെട്ടിൽ ഉലഞ്ഞ മറീനയിൽ തമ്പടിച്ച് ഒപിഎസ് അനുകൂലികൾ
അടുത്തിടെ തമിഴ്‌നാടിനെ പിടിച്ചുകുലുക്കിയ ജെല്ലിക്കെട്ട് പ്രക്ഷോഭത്തിന്റെ മുഖമായ മനീറ ബീച്ചിലും നാട്ടിൽ നടക്കുന്ന സംഭവങ്ങളുടെ പ്രതിഫലനങ്ങളുണ്ട്. പനീർശെൽവത്തെ അനുകൂലിക്കുന്നവർ ഇവിടെ എത്തുന്നുണ്ട്. തമിഴ് മക്കളുടെ പുരട്ചി തലൈവരായിരുന്ന എംജിആറും ജയലളിതയും അന്ത്യവിശ്രമം കൊള്ളുന്നത് മറീനയിലാണ്. ജയലളിതയും എംജിആറും സിനിമയിലും ജീവിതത്തിലും മികച്ച ജോഡികളാണെന്നു വിശ്വസിക്കുന്നവർ ഇന്നും തമിഴ്‌നാട്ടിലുണ്ട്.
ശശികലയെ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയാക്കുകയും പിന്നീടു നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തതിനുശേഷം ചൊവ്വാ വൈകിട്ട് കാവൽ മുഖ്യമന്ത്രി പനീർസെൽവം മറീനയിലെത്തി. ജയലളിതയുടെ സമാധിസ്ഥലത്ത് നാൽപ്പതു മിനിറ്റോളം കണ്ണുകളടച്ച് മൗനമായി ഇരുന്നു. പിന്നീടു സമാധിസ്ഥലം വലംവച്ചു പുറത്തെത്തി മാദ്ധ്യമങ്ങളോടു പറഞ്ഞു- 'അമ്മയുടെ ആത്മാവു മന്ത്രിച്ചു, ചില സത്യങ്ങൾ തനിക്കു പറയാനുണ്ട്...'. ശശികലയ്‌ക്കെതിരെ തുറന്ന പോരിനു തുടക്കമിട്ടു പനീർസെൽവത്തിന്റെ വെളിപ്പെടുത്തൽ കേട്ട് തമിഴ് രാഷ്ട്രീയം ശരിക്കും ഞെട്ടുകയാണുണ്ടായത്.



