- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തമിഴ്‌നാട്ടിൽ ലോക്ഡൗൺ ഈ മാസം 14 വരെ നീട്ടി; കോവിഡ് വ്യാപനം ഏറിയ 11 ജില്ലകളിൽ കർശന നിയന്ത്രണം; ഡൽഹിയിൽ കൂടുതൽ ഇളവുകൾ
ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കോയമ്പത്തൂർ ഉൾപ്പെടെ പതിനൊന്ന് ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങളോടെ തമിഴ്‌നാട്ടിൽ ലോക്ഡൗൺ നീട്ടി. ഈ മാസം 14 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്.
മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ഉന്നതതല യോഗത്തിനുശേഷം നിയന്ത്രണങ്ങൾ ജൂൺ 14 വരെ നീട്ടിയതായി അറിയിച്ചത്. അതേസമയം ഇളവുകളോടെയാണ് ഇക്കുറി ലോക്ക്ഡൗൺ നിലവിൽവരുന്നത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള 11 ജില്ലകൾ ഒഴികെ മറ്റെല്ലാ ജില്ലകളിലും കൂടുതൽ ഇളവുകൾ നൽകും. കോയമ്പത്തൂർ, നിൽഗിരീസ്, തിരിപ്പൂർ, ഈറോഡ്, സേലം, കരൂർ, നാമക്കൽ, തഞ്ചാവൂർ, തിരുവാരൂർ, നാഗപ്പട്ടിനം, മൈലാദുതുറൈ എന്നിവിടങ്ങളിലാണ് ടിപിആർ കൂടുതലുള്ളത്.
പലചരക്ക് കട, പച്ചക്കറി കട. ഇറച്ചി മീൻ വിൽക്കുന്ന കടകൾ എന്നിവ രാവിലെ ആറ് മണി മുതൽ അഞ്ച് മണി വരെ എല്ലാ ജില്ലകളിലും തുറക്കാൻ അനുമതിയുണ്ട്. സർക്കാർ സ്ഥാപനങ്ങൾ 30 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കും. രജിസ്ട്രേഷനുകൾക്കായി സബ്-ട്രഷറി ഓഫീസുകളിൽ 50 ടോക്കൺ വീതം ദിവസേന നൽകും.
കോവിഡ് വ്യാപനം കുറഞ്ഞ ചെന്നൈ അടക്കമുള്ള ഇടങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇലക്ട്രീഷന്മാർ, പ്ലബർമാർ, ആശാരിമാർ എന്നിവർക്ക് ഇ-രജിസ്ട്രേഷനോടെ പ്രവർത്തിക്കാൻ അനുമതി നൽകും. റെന്റൽ ടാക്സി, ഓട്ടോറിക്ഷ എന്നിവയ്ക്ക് സർവീസ് നടത്താം.
അതേസമയം, ഡൽഹിയിൽ ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. വിപണികളും ഷോപ്പിങ് മാളുകളും തുറക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ കടകൾ തുറക്കും. മെട്രോ സർവ്വീസ് 50 ശതമാനം പുനഃസ്ഥാപിക്കും. സർക്കാർ ഓഫീസുകൾ ഘട്ടം ഘട്ടമായി തുറക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. അടുത്ത തരംഗത്തിൽ 37000 പ്രതിദിന കേസുകൾ വരെ പ്രതീക്ഷിച്ചാണ് നടപടി സ്ലീകരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ന്യൂസ് ഡെസ്ക്