- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ന്യൂഡൽഹി: കേരളവുമായുള്ള ജലതർക്കം രൂക്ഷമായതിനെത്തുടർന്ന് തമിഴ്‌നാട് എംപിമാർ പാർലമെന്റിൽ പ്രതിഷേധം അറിയിച്ചു. ഇടുക്കി ജില്ലയിലെ കാന്തല്ലൂരിൽ അണക്കെട്ട് നിർമ്മിക്കുന്നതിനെതിരെയാണ് തമിഴ്‌നാട് എംപിമാർ പ്രതിഷേധമുയർത്തിയത്. അണക്കെട്ട് നിർമ്മിക്കുന്നതിൽ നിന്നും കേരളത്തെ തടയണമെന്നാണ് എംപിമാരുടെ ആവശ്യം. ഈ ആവശ്യത്തെ എതിർത്തു കേരള
ന്യൂഡൽഹി: കേരളവുമായുള്ള ജലതർക്കം രൂക്ഷമായതിനെത്തുടർന്ന് തമിഴ്‌നാട് എംപിമാർ പാർലമെന്റിൽ പ്രതിഷേധം അറിയിച്ചു. ഇടുക്കി ജില്ലയിലെ കാന്തല്ലൂരിൽ അണക്കെട്ട് നിർമ്മിക്കുന്നതിനെതിരെയാണ് തമിഴ്‌നാട് എംപിമാർ പ്രതിഷേധമുയർത്തിയത്. അണക്കെട്ട് നിർമ്മിക്കുന്നതിൽ നിന്നും കേരളത്തെ തടയണമെന്നാണ് എംപിമാരുടെ ആവശ്യം. ഈ ആവശ്യത്തെ എതിർത്തു കേരള എംപിമാരും രംഗത്തെത്തിയതോടെ സഭ പ്രക്ഷുബ്ധമായി. വിഷയം ചർച്ച ചെയ്യാമെന്ന് സ്പീക്കർ അറിയിച്ചതോടെയാണ് ബഹളം അവസാനിച്ചത്. അണക്കെട്ട് നിർമ്മിച്ചാൽ പാമ്പാറിൽ നിന്നും തമിഴ്‌നാടിന് ലഭിക്കുന്ന വെള്ളത്തിന്റെ അളവ് കുറയുമെന്നാണ് തമിഴ്‌നാടിന്റെ വാദം. തമിഴ്‌നാട്ടിലെ അമരാവതി അണക്കെട്ടിലെ ജലനിരപ്പ് താഴുമെന്നും ഇത് ജലവൈദ്യുത, കുടിവെള്ള, ചീങ്കണ്ണിവളർത്തൽ പദ്ധതികളെ ബാധിക്കുമെന്നും തമിഴ്‌നാട് പ്രചരിപ്പിക്കുന്നു.
Next Story