- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യൂണിഫോം ധരിച്ച പൊലീസുകാരനെ പാർക്കിൽ വെച്ച് ചുംബിച്ചു ഭാര്യയുടെ ബന്ധുവായ യുവതി; വീഡിയോ സൈബർ ലോകത്ത് വൈറലായതോടെ പൊലീസുകാരന് സസ്പെൻഷൻ
ചെന്നൈ: യൂണിഫോം ധരിച്ച പൊലീസുകാരനെ യുവതി ചുംബിച്ചപ്പോൾ തെറിച്ചത് പൊലീസുകാരന്റെ തൊപ്പി. പാർക്കിൽ വച്ച് ഭാര്യയുടെ ബന്ധു ചുംബിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് സ്പെൻഷൻ നേരിട്ടത്. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് പൊലീസുകാരന് സസ്പെൻഷൻ കിട്ടിയത്. കോയമ്പത്തൂർ സിറ്റി ആംഡ് ഫോഴ്സ് അംഗമായ 29കാരനായ പൊലീസ് കോൺസ്റ്റബിൾ വി ബാലാജിക്ക് എതിരെയാണ് നടപടി.
യൂണിഫോം ധരിച്ച് ഭാര്യാ സഹോദരന്റെ ഭാര്യയോട് സംസാരിച്ചിരിക്കെയാണ് യുവതി പൊലീസുകാരന്റെ കവിളിൽ ചുംബിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ചുംബനത്തിന്റെ ദൃശ്യങ്ങൾ പാർക്കിലുണ്ടായിരുന്ന ആരോ ഫോണിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ ഇട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
കൂടല്ലൂർ സ്വദേശിയായ വി ബാലാജി ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം പൊലീസ് ക്വാട്ടേഴ്സിലാണ് താമസിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് വളങ്കുളത്തിന് സമീപമുള്ള പാർക്കിൽ വച്ച് ഭാര്യാ സഹോദരന്റെ ഭാര്യയോട് സംസാരിക്കുകയായിരുന്നു ബാലാജി. അതിനിടയിൽ യുവതി ബാലാജിയുടെ കവിളിൽ ചുംബിക്കുകയായിരുന്നു. ഈ സമയം ഇവിടെയുണ്ടായിരുന്ന ചിലർ ദൃശ്യങ്ങൾ പകർത്തി പൊലീസിന് അയച്ചു കൊടുത്തു. ശനിയാഴ്ച രാവിലയോടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. പിന്നാലെയാണ് നടപടി.
സംഭവം നടക്കുന്ന സമയത്ത് ബാലാജി യൂണിഫോമിലായിരുന്നു. അതിനാൽ തെറ്റായ സന്ദേശമാണ് ദൃശ്യം നൽകുന്നതെന്ന് വ്യക്തമാക്കിയാണ് ഡെപ്യൂട്ടി കമ്മീഷണർ മുരളീധരൻ ബാലാജിക്ക് എതിരെ നടപടി എടുത്തത്. വിവാഹത്തിന് ശേഷമാണ് ഭാര്യയുടെ ബന്ധുവുമായി ബാലാജി ചങ്ങാത്തത്തിലായത്. യുവതിയോടൊപ്പമായിരുന്നു ബാലാജി പാർക്കിലെത്തിയത്.
മറുനാടന് ഡെസ്ക്