- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി ബിജെപിയുടെ കളിയെന്ന് ഉറപ്പിച്ച് പനീർശെൽവത്തെ പരസ്യമായി പിന്തുണച്ച് ഗവർണർ വിദ്യാസാഗർ റാവു; പനീർശെൽവം റാഞ്ചാതിരിക്കാൻ എംഎൽഎമാരെ അജ്ഞാത കേന്ദ്രത്തിൽ ഒളിപ്പിച്ച് ശശികല; തമിഴ്‌നാട്ടിൽ രാഷ്ട്രീയ നാടകം അവസാനിക്കുന്നില്ല
മുംബൈ: രാഷ്ട്രീയപ്രതിസന്ധി തുടരുന്ന തമിഴ്‌നാട്ടിലെ രാജിവച്ച മുഖ്യമന്ത്രി ഒ. പനീർശെൽവത്തിനു പിന്തുണയുമായി ഗവർണർ വിദ്യാസാഗർ റാവു. തമിഴ്‌നാട്ടിൽ ഇപ്പോൾ അരങ്ങേറുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ നേരിടാൻ പനീർശെൽവത്തിനാകുമെന്ന് ഗവർണർ പറഞ്ഞു. പനീർശെൽവം യോഗ്യത ഇല്ലാത്തയാളല്ല. അദ്ദേഹത്തിന് രാഷ്ട്രീയപരിചയമുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു. മുംബൈയിൽ ഒരു പൊതു ചടങ്ങിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. തമിഴ്‌നാട് രാഷ്ട്രീയത്തിൽ കുതിരക്കച്ചവടം അനുവദിക്കില്ലെന്ന് ഗവർണർ വിദ്യാസാഗർ റാവു വ്യക്തമാക്കി. മുഖ്യമന്ത്രി പദത്തിലേറാൻ തയാറായിനിൽക്കുന്ന ശശികലയുടെ രാജി വൈകിപ്പിക്കാനാണ് തമിഴ്‌നാടിന്റെ ചുമതലയുള്ള മഹാരാഷ്ട്ര ഗവർണർ വിദ്യാസാഗർ റാവു ചൈന്നൈയിലെത്താത്തതെന്ന റിപ്പോർട്ടുകൾക്കിടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. കേന്ദ്രം ഭരിക്കുന്ന ബിജെപികൂടി അറിഞ്ഞുകൊണ്ടാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറുന്നതെന്നും ഇതിലൂടെ വ്യക്തമാകുന്നു. തമിഴ്‌നാട്ടിലെ രാഷ്ട്രീയപ്രതിസന്ധിക്കു കാരണം ബിജെപിയാണെന്ന് പാർട
മുംബൈ: രാഷ്ട്രീയപ്രതിസന്ധി തുടരുന്ന തമിഴ്‌നാട്ടിലെ രാജിവച്ച മുഖ്യമന്ത്രി ഒ. പനീർശെൽവത്തിനു പിന്തുണയുമായി ഗവർണർ വിദ്യാസാഗർ റാവു. തമിഴ്‌നാട്ടിൽ ഇപ്പോൾ അരങ്ങേറുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ നേരിടാൻ പനീർശെൽവത്തിനാകുമെന്ന് ഗവർണർ പറഞ്ഞു. പനീർശെൽവം യോഗ്യത ഇല്ലാത്തയാളല്ല. അദ്ദേഹത്തിന് രാഷ്ട്രീയപരിചയമുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു. മുംബൈയിൽ ഒരു പൊതു ചടങ്ങിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. തമിഴ്‌നാട് രാഷ്ട്രീയത്തിൽ കുതിരക്കച്ചവടം അനുവദിക്കില്ലെന്ന് ഗവർണർ വിദ്യാസാഗർ റാവു വ്യക്തമാക്കി.
മുഖ്യമന്ത്രി പദത്തിലേറാൻ തയാറായിനിൽക്കുന്ന ശശികലയുടെ രാജി വൈകിപ്പിക്കാനാണ് തമിഴ്‌നാടിന്റെ ചുമതലയുള്ള മഹാരാഷ്ട്ര ഗവർണർ വിദ്യാസാഗർ റാവു ചൈന്നൈയിലെത്താത്തതെന്ന റിപ്പോർട്ടുകൾക്കിടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. കേന്ദ്രം ഭരിക്കുന്ന ബിജെപികൂടി അറിഞ്ഞുകൊണ്ടാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറുന്നതെന്നും ഇതിലൂടെ വ്യക്തമാകുന്നു.
തമിഴ്‌നാട്ടിലെ രാഷ്ട്രീയപ്രതിസന്ധിക്കു കാരണം ബിജെപിയാണെന്ന് പാർട്ടിയിലെ മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി നേരത്തേ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ചില ബിജെപി നേതാക്കൾക്ക് അവരവരുടേതായ താത്പര്യങ്ങളുണ്ടെന്നാണ് സ്വാമി വ്യക്തമാക്കിയത്.
ബിജെപിയുടെ തന്ത്രപരമായ ഇടപെടലാണ് തമിഴ്‌നാട് രാഷ്ട്രീയത്തെ കലുഷിതമാക്കുന്നതെന്ന വ്യക്തമായ സൂചനകളാണ് ഇതോടെ ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ഒ. പനീർശെൽവം ശശികലയ്‌ക്കെതിരേ മാദ്ധ്യമങ്ങൾക്കു മുന്നിൽ തുറന്നടിച്ചതും ഇതിന്റെ ഭാഗമായിട്ടാണ്. തന്നെ നിർബന്ധിച്ചു രാജിവയ്‌പ്പിക്കുകയായിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് അദ്ദേഹം നടത്തിയത്.
അതേസമയം, നേതാക്കൾക്കു മുന്നിൽ ഓച്ഛാനിച്ചു നിൽക്കുകയും മാദ്ധ്യമങ്ങൾക്കു മുന്നിൽ വാ തുറക്കാൻ മടിക്കുകയും ചെയ്തിരുന്ന പനീർശെൽവത്തിന്റെ അപ്രതീക്ഷിത നടപടിക്കു പിന്നിൽ ബിജെപിയുടെ ഇടപെടലാണു പ്രധാനമായും സംശയിക്കപ്പെട്ടത്.
ആരോപണത്തിനു പിന്നാലെ പനീർശെൽവത്തെ പാർട്ടി ട്രഷറർ സ്ഥാനത്തുനിന്ന് ശശികല ഇന്നു നീക്കം ചെയ്തിരുന്നു. എന്നാൽ ജയലളിതയുടെ മരത്തിലെ ദുരൂഹത നീക്കാനായി ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചാണ് പനീർശെൽവം ഇതിനു തിരിച്ചടി നല്കിയത്.
അണ്ണാഡിഎംകെയിൽ അധികാര വടംവലി മുറുകുന്നതിനിടെ എംഎൽഎമാരെ മുഴുവൻ തന്റെ കൂടെ നിർത്താൻ ശശികല എല്ലാവിധ അടവുകളും പ്രയോഗിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്ന് പാർട്ടി ആസ്ഥാനത്ത് ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുത്ത 131 എംഎൽഎമാരെ അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റി. എംഎൽഎമാർ പനീർ ശെൽവത്തിന്റെ ക്യാമ്പിലെത്തുന്നതു തടയുകയാണ് ശശിലക ലക്ഷ്യമിടുന്നത്.
പനീർശെൽവത്തിന് 40 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നായിരുന്നു നേരത്തേയുള്ള റിപ്പോർട്ടുകൾ. എന്നാൽ ഇന്നു ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ പനീർ ശെൽവം ഉൾപ്പെടെ മൂന്ന് എംഎൽഎമാർ മാത്രമാണ് ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നാണ് അണ്ണാഡിഎംകെ നേതൃത്വം അവകാശപ്പെട്ടത്.
ശശികലയെ മുഖ്യമന്ത്രിയായി ശനിയാഴ്ച തെരഞ്ഞെടുത്തുവെങ്കിലും തമിഴ്‌നാടിന്റെ ചുമതലയുള്ള മഹാരാഷ്ട്ര ഗവർണർ വിദ്യാസാഗർ റാവു ചെന്നൈയിൽ എത്താത്തതിനാൽ സത്യപ്രതിജ്ഞാ ചടങ്ങ് നീണ്ടു പോകുകയാണ്. ഇത്രയും ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധികൾ സംസ്ഥാനത്ത് അരങ്ങേറുമ്പോഴും സംസ്ഥാനത്തിന്റെ ചുമതലയുള്ള ഗവർണർ എത്താത്തത് സംശയാസ്പദമായിരുന്നു.
അന്തരിച്ച ജയലളിതയും ശശികലയും പ്രതിയായ അനധികൃത സ്വത്തു സമ്പാദനക്കേസിൽ അടുത്തയാഴ്ച സുപ്രീംകോടതിയിൽനിന്ന് വരാനിരിക്കുന്ന വിധി ശശികലയ്ക്കു പ്രതികൂലമാകുമെന്ന നിഗമനത്തിലാണ് ഗവർണർ മുംബൈയിൽനിന്ന് ചെന്നൈയിലെത്താത്തതെന്നായിരുന്നു ആദ്യത്തെ റിപ്പോർട്ടുകൾ. ഇതു സംബന്ധിച്ച് അദ്ദേഹം അറ്റോർണി ജനറലിൽനിന്ന് നിയമോപദേശം തേടിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ശശികലയെ എതിർക്കുന്ന എംഎൽഎമാരെ സ്വന്തം ക്യാമ്പിലെത്തിക്കാൻ പനീർശെൽവത്തിന് സമയം നല്കാനാണ് ഗവർണർ ചെന്നൈയിൽ എത്താതെന്നാണ് റിപ്പോർട്ടുകൾ.
ഗവർണർ വിദ്യാസാഗർ റാവു നാളെ ചെന്നൈയിലെത്തിയേക്കുമെന്ന് സൂചനയുണ്ട്. പനീർശെൽവവും ശശികലയും ഗവർണറെ കാണും. തുടർന്ന് ഗവർണർ എടുക്കുന്ന നിലപാടാണ് എല്ലാവരും ഉറ്റുനോക്കുന്നത്.



