- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജനുവരി മുതൽ ഏപ്രിൽ വരെ വിദ്യാർത്ഥികൾക്ക് 2ജിബി സൗജന്യഡാറ്റ; ആനുകൂല്യങ്ങളുമായി തമിഴ്‌നാട് സർക്കാർ
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോളജ് വിദ്യാർത്ഥികൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമി. വിദ്യാർത്ഥികൾക്കായി സൗജന്യ ഡാറ്റാ കാർഡുകൾ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കോളജുകൾ ഓൺലൈൻ ക്ലാസുകളാണ് നടത്തിവരുന്നത്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിനായി വിദ്യാർത്ഥികളെ പ്രാപ്തമാക്കുന്നതിന് വേണ്ടി സർക്കാർ സൗജന്യ ഡാറ്റാ കാർഡുകൾ നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ദിവസം രണ്ടു ജി ബി വീതമായിരിക്കും സൗജന്യ ഡാറ്റാകാർഡുവഴി ലഭ്യമാകുക. ജനുവരി മുതൽ ഏപ്രിൽ വരെയായിരിക്കും കാലാവധി.
ഏകദേശം 9.69 ലക്ഷം വിദ്യാർത്ഥികൾക്ക് ഡാറ്റാ കാർഡുകൾ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പളനിസ്വാമി പറഞ്ഞു.
Next Story