- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാരും സിനിമാ പ്രവർത്തകരും തമ്മിലുള്ള ചർച്ച ഫലം കണ്ടു;തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും നീണ്ട സമരം അവസാനിച്ചു: പെട്ടിയിലായ ചിത്രങ്ങൾ റിലസിനൊരുങ്ങുന്നു
സിനിമാ രംഗത്തെ പ്രതിസന്ധികൾ പരിഹരിക്കണമെന്ന ആവശ്യവുമായി തമിഴ് സിനിമാ നിർമ്മാതാക്കൾ നടത്തിവന്ന സമരം അവസാനിച്ചു. തീയേറ്റർ എക്സിബിറ്റേഴ്സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് ,എഫ് ഇഎഫ് എസ്ഐ എന്നിവർ തമിഴ്‌നാട് സർക്കാരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് സമരം പിൻവലിക്കാൻ ധാരണയായത്. നിർമ്മാതാക്കളുടെ സംഘടനാ നേതാവായ വിശാൽ ട്വിറ്ററിലൂടെയാണ് സമരം പിൻവലിച്ച കാര്യം പ്രഖ്യാപിച്ചത്. തമിഴ് സിനിമാ ചരിത്രത്തിലെ എറ്റവും ദൈർഘ്യമേറിയ സമരമായിരുന്നു ഇത്തവണ നടന്നിരുന്നത്. 48 ദിവസങ്ങൾ നീണ്ടുനിന്ന സമരമായിരുന്നു നിർമ്മാതാക്കൾ നടത്തിയിരുന്നത്. വിവിധ സിനിമാ സംഘടനകൾ മന്ത്രി കടമ്പൂർ രാജുവിന്റേ സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ചകളോടെയാണ് സമരം അവസാനിച്ചത്. തിയേറ്ററുകളിലേക്ക് സിനിമകൾ നൽകുന്ന ഡിജിറ്റൽ സേവന ദാതാക്കളായ ക്യൂബും യു.എഫ്.ഒ.യും ഈടാക്കുന്ന നിരക്ക് 50 ശതമാനം കുറയ്ക്കാൻ ചർച്ചയിൽ ധാരണയായി. കൂടാതെ, ടിക്കറ്റ് വിതരണം പൂർണമായും കംപ്യൂട്ടർവത്കരിക്കാനും ഓൺലൈൻ ടിക്കറ്റ് വിൽപ്പന നിർമ്മാതാക്കൾ നേരിട്ടുനടത്താനും തീരുമാനമായി. സമരം ആരംഭി
സിനിമാ രംഗത്തെ പ്രതിസന്ധികൾ പരിഹരിക്കണമെന്ന ആവശ്യവുമായി തമിഴ് സിനിമാ നിർമ്മാതാക്കൾ നടത്തിവന്ന സമരം അവസാനിച്ചു. തീയേറ്റർ എക്സിബിറ്റേഴ്സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് ,എഫ് ഇഎഫ് എസ്ഐ എന്നിവർ തമിഴ്‌നാട് സർക്കാരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് സമരം പിൻവലിക്കാൻ ധാരണയായത്. നിർമ്മാതാക്കളുടെ സംഘടനാ നേതാവായ വിശാൽ ട്വിറ്ററിലൂടെയാണ് സമരം പിൻവലിച്ച കാര്യം പ്രഖ്യാപിച്ചത്.
തമിഴ് സിനിമാ ചരിത്രത്തിലെ എറ്റവും ദൈർഘ്യമേറിയ സമരമായിരുന്നു ഇത്തവണ നടന്നിരുന്നത്. 48 ദിവസങ്ങൾ നീണ്ടുനിന്ന സമരമായിരുന്നു നിർമ്മാതാക്കൾ നടത്തിയിരുന്നത്. വിവിധ സിനിമാ സംഘടനകൾ മന്ത്രി കടമ്പൂർ രാജുവിന്റേ സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ചകളോടെയാണ് സമരം അവസാനിച്ചത്.
തിയേറ്ററുകളിലേക്ക് സിനിമകൾ നൽകുന്ന ഡിജിറ്റൽ സേവന ദാതാക്കളായ ക്യൂബും യു.എഫ്.ഒ.യും ഈടാക്കുന്ന നിരക്ക് 50 ശതമാനം കുറയ്ക്കാൻ ചർച്ചയിൽ ധാരണയായി. കൂടാതെ, ടിക്കറ്റ് വിതരണം പൂർണമായും കംപ്യൂട്ടർവത്കരിക്കാനും ഓൺലൈൻ ടിക്കറ്റ് വിൽപ്പന നിർമ്മാതാക്കൾ നേരിട്ടുനടത്താനും തീരുമാനമായി.
സമരം ആരംഭിച്ചതോടെ തമിഴ് സിനിമാമേഖല പൂർണമായും സ്തംഭിച്ച അവസ്ഥയിലായിരുന്നു. കോടികളുടെ നഷ്ടമാണ് കോളിവുഡിനുണ്ടായത്. ജൂൺ ഒന്നുമുതൽ ടിക്കറ്റ് നിരക്ക് ഏകീകരിക്കാനാണ് സർക്കാരിന്റെ നീക്കം. പ്രൊഡ്യൂസേഴ്സ് കൗൺസിൽ വഴി സിനിമാടിക്കറ്റുകൾ ഓൺലൈനിൽ ബുക്കുചെയ്യുമ്പോൾ സേവനനിരക്കായി ചുരുങ്ങിയ തുകമാത്രമേ ഈടാക്കുകയുള്ളൂവെന്ന് സംഘടനയുടെ പ്രസിഡന്റ് വിശാൽ അറിയിച്ചു
ഇതാദ്യമായാണ് തമിഴ് പുതുവർഷത്തിൽ ഒരു സിനിമ പോലും റിലീസ് ചെയ്യാൻ സാധിക്കാതിരുന്നത്. സമരം കാരണം വൈകിയ സിനിമാ റിലീസുകൾ പുനഃസംഘടിപ്പിക്കുന്ന തിരക്കിലാണ് നിലവിൽ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. രജനികാന്തിന്റെ കാല സിനിമ ഇത്തരത്തിലുള്ള ചില സാങ്കേതിക കാരണങ്ങളാൽ ജൂണിലേക്ക് മാറ്റുമെന്നും റിപ്പോർട്ടുകളുണ്ട്.